“വർഷങ്ങൾക്ക് ശേഷമാണ് ഒരു മോഹൻലാൽ സിനിമയുടെ ക്ലൈമാക്സ്‌ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയത്” ; നേര് കണ്ട പ്രേക്ഷകൻ്റെ കുറിപ്പ്
1 min read

“വർഷങ്ങൾക്ക് ശേഷമാണ് ഒരു മോഹൻലാൽ സിനിമയുടെ ക്ലൈമാക്സ്‌ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയത്” ; നേര് കണ്ട പ്രേക്ഷകൻ്റെ കുറിപ്പ്

 


മോഹൻലാല്‍ നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് നേര്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള ഗ്യാരണ്ടി നേരും ശരിവയ്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സസ്‍പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻകൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്. ജീത്തു ജോസഫിന്റെ വാക്കുകള്‍ വിശ്വസിച്ച് ചിത്രം കാണാൻ എത്തിയ പ്രേക്ഷകര്‍ നിരാശരരായില്ല എന്നത് പിന്നീട് സംഭവിച്ചത്. ചിത്രം ഇന്നലെയായിരുന്നു ഒടിടിയിൽ റിലീസ് ചെയ്തത്. നിരവധി പേരാണ് ഒടിടിയിൽ കണ്ട ശേഷം റിവ്യൂ പങ്കുവെക്കുന്നത്. ഒരു കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

വർഷങ്ങൾക്ക് ശേഷമാണ് ഒരു മോഹൻലാൽ സിനിമയുടെ ക്ലൈമാക്സ്‌ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയത്

നേര് ഒരു ഗംഭീര സിനിമയാണെന്നോ, മോഹൻലാലിന്റെ അതി ഗംഭീര പ്രകടനമാണെന്നോ പറയുന്നില്ല

എന്നോ,എപ്പോഴോ അയാളിൽ നിന്ന് നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ ആ പോസിറ്റീവ് ‘ഓറ ‘ നേരത്തിലൂടെ പുള്ളിക്കാരൻ തിരികെ കൊണ്ടു വന്നിട്ടുണ്ട്

എന്തോ പടം കണ്ട് കഴിഞ്ഞപ്പോൾ ഒരു സന്തോഷം ❤️

ഒരു കൂട്ടം Legendary Actors ന്റെ കൂടെ കട്ടക്ക് നിന്ന് തന്റെ കരിയർ ബെസ്റ്റ് പ്രകടനം കാഴ്ച വെച്ച അനശ്വരയാണ് നേരിന്റെ നട്ടെല്ല്.

ഞെട്ടിച്ചു കളഞ്ഞു പുള്ളിക്കാരി 🫂❤️