Breaking News
25വർഷം മോഹൻലാലിന്റെ ലക്കി നായികയായി മീന മാറാൻ കാരണം എന്താണെന്ന് അറിയുമോ?
മലയാളികളുടെ ഇഷ്ടതാരമാണ് നടി മീന. തെന്നിന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീനിൽ എത്താൻ അവസരം ലഭിച്ച ചുരുക്കം നായികമാരിൽ ഒരാളാണ് നീന എന്നാൽ ഏറ്റവും കൂടുതൽ സിനിമകളിൽ താരം നായികയായെത്തിയത് മോഹൻലാലിന്റെ കൂടെ തന്നെയാണ്. വർണ്ണപ്പകിട്ട് മുതൽ ബ്രോഡ് അടി വരെയുള്ള സിനിമകളുടെ എണ്ണം എടുത്തു കഴിഞ്ഞാൽ തന്നെ മോഹൻലാലിന്റെ കൂടെ മീന എത്തിയ സിനിമകളുടെ എണ്ണത്തിൽ യാതൊരു കുറവും ഉണ്ടാവുകയില്ല എന്തുകൊണ്ടാണ് മോഹൻലാൽ കൂട്ടുകെട്ട് സിനിമകൾ എല്ലാം വിജയം ആകുന്നത് എന്ന് അറിയുമോ തുറന്നുപറയുകയാണ് മീന […]
“മമ്മൂട്ടിക്ക് ജാഡയാണെന്ന് പറയുന്നവരോട് ഞാൻ യോജിക്കില്ല.. താര ജാഡ ഇല്ലാത്ത നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി” : സംവിധായകൻ കമൽ തുറന്നുപറയുന്നു
മലയാളത്തിലെ ഏറ്റവും ശക്തമായ സംവിധായകരിൽ ഒരാളാണ് കമൽ. തിരഞ്ഞെടുത്ത സിനിമകളെല്ലാം മലയാളത്തിലെ നാഴികക്കല്ലാക്കാൻ കഴിയുന്ന സംവിധായകൻ എന്നാണ് കമലിനെപ്പറ്റി അറിയപ്പെടുന്നത് തന്നെ. എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രമൊതുങ്ങി പോകാൻ അല്ല പകരം തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നി മേഖലകളിൽ കമലുദ്ദീൻ മുഹമ്മദ് മജീദ് എന്ന കമൽ സജീവമാണ് . 1986 ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധായകനായി കുപ്പായമണിഞ്ഞത്. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകനായി അദ്ദേഹം മാറുകയായിരുന്നു . മുമ്പ് […]
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ഫ്‌ളാറ്റില്‍
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പന്ത്രണ്ടോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ആരവം എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതുപോലെ, 1979 ല്‍ പുറത്തിറങ്ങിയ തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. പിന്നീട് പുറത്തിറങ്ങിയ ലോറി, ചാമരം […]
ബ്ലെസ്സിയുടെ സ്വപ്നം! പൃഥ്വിയുടെ വർഷങ്ങളുടെ അധ്വാനം! ഒടുവിൽ ‘ആടുജീവിതം’ സിനിമ പാക്കപ്പായി!
സിനിമ മേഖലയും സിനിമ ആസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. ഇപ്പോഴിത ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം പൂർത്തിയായ വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയാണ് . പൃഥ്വിരാജ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും പങ്കുവെചതിന് ശേഷമാണ് താരം ചിത്രീകരണം പൂർത്തീകരിച്ചത്. പ്രിത്വിരാജിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയാണ് 14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍. ഒരു വിസ്മയകരമായ കാഴ്ച. ബ്ലെസിയുടെ ആടുജീവിതം പാക്ക് അപ്പ്’ എന്നാണ് പൃഥ്വി കുറിച്ചത്. 2008ലാണ് […]
മെഗാസ്റ്റാറിന്റെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ തെലുങ്കിൽ നിന്ന്! ; ‘ഏജന്റ്’ വരുന്നു ; ടീസർ ഈ മാസം
ഭാഷ ഭേദമന്യേ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ-ത്രില്ലർ ചിത്രമാണ് ‘ഏജന്റ്’. അഖിൽ അക്കിനെനി കേന്ദ്രbകഥാപാത്രമായി എത്തുന്ന സിനിമയുടെ പാൻ-ഇന്ത്യൻ റിലീസിങ്ങ് അധികം വൈകാതെ നടക്കുമെന്നാണ് അറിയാൻ കഴിയുന്നത് . തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് എത്തുന്ന സിനിമയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഇപ്പോഴിത ചിത്രത്തിന്റെ ടീസർ ജൂലൈ 15 ന് പുറത്തിറങ്ങുമെന്ന് അണിയറയ പ്രവർത്തകർ […]
“ആ മൂന്ന് ഫ്ലോപ്പ് സിനിമകൾ കാരണമാണ് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്” : ഷാജി കൈലാസ് മനസുതുറക്കുന്നു
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാസ് ത്രില്ലർ സിനിമകൾ സംവിധാനം ചെയ്ത ഷാജി കൈലാസ് എന്തു കൊണ്ടാണ് സിനിമാ മേഖലയിൽ നിന്നും വിട്ടു നിന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. താൻ ഒരിക്കലും ഒരു സ്ക്രിപ്റ്റ് റൈറ്റർ അല്ല എന്നും മാസ് സിനിമകളോട് എപ്പോഴും വല്ലാത്ത ഒരു ആവേശം ഉണ്ട് അതു കൊണ്ടു തന്നെ താൻ നിർമ്മിക്കുന്ന ഓരോ കഥാപാത്രങ്ങളും അങ്ങനെയുള്ള ആയിരിക്കണം എന്ന ആഗ്രഹവും ഉള്ള ആളാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഓരോ കഥാപാത്രങ്ങളും […]
‘ആ വാക്കുകളിൽ സ്ത്രീവിരുദ്ധത കാണരുത്’: നരസിംഹത്തിലെ ഡയലോഗിനെക്കുറിച്ച് ഷാജി കൈലാസ്
മലയാളികളുടെ എക്കാലത്തെയും ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് നരസിംഹം. ഷാജി കൈലാസിന്റെ പകരം വയ്ക്കാനില്ലാത്ത സംവിധാന മികവിൽ തിളങ്ങിയ സിനിമയിലെ പോ മോനെ ദിനേശാ അടക്കമുള്ള ഡയലോഗുകൾ ഇന്നും മലയാളികൾ തങ്ങളുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റും ഇല്ല. എന്നാൽ ഇപ്പോൾ പൊളിറ്റിക്കൽ കറക്റ്റ്ൻസ് എന്ന വാക്ക് നരസിംഹം സിനിമയെ കൂടി പിടികൂടി ഇരിക്കുകയാണ്.‘വെള്ള മടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടില്‍ വന്ന് കയറുമ്പോള്‍..’ എന്ന് തുടങ്ങുന്ന ലാലേട്ടൻ നായികയുടെ പറയുന്ന ഡയലോഗിന് […]
ഫാൻസ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഉള്ള ആദ്യ ബിഗ്‌ബോസ് താരമായി റോബിൻ രാധാകൃഷ്ണൻ.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരം എന്ന ബഹുമതി റോബിൻ രാധാകൃഷ്ണൻ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണ് താരത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയത്. മോഹൻലാൽ സിനിമയിലെ ഡയലോഗ് പോലെ എന്തുകൊണ്ടോ ആളുകൾക്ക് റോബിൻ രാധാകൃഷ്ണനെ വലിയ ഇഷ്ടമാണ്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് താരത്തെ കാണാനെത്തിയ ആരാധകരുടെ എണ്ണം കണ്ടാൽ തന്നെ റോബിന് എത്രത്തോളം ആരാധക പിന്തുണയുണ്ട് എന്ന് ഏവർക്കും മനസ്സിലാക്കാവുന്നതാണ്. […]
”സിനിമ പൊട്ടിയാലും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നു, മലയാള സിനിമ പ്രതിസന്ധിയിലേക്ക് ” ; ജി സുരേഷ് കുമാര്‍
കോവിഡ് പ്രതിസന്ധികാലത്ത് ഇതുവരെ സിനിമാ മേഖല കണ്ടിട്ടില്ലാത്തത്രയും വലിയ പ്രതിസന്ധിയിലൂടെയാണ് രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ മലയാള സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാള സിനിമ പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കാണെന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇതിന് കാരണം സൂപ്പര്‍ താരങ്ങള്‍ അവരുടെ പ്രതിഫലം കുത്തനെ കൂട്ടുന്നതാണെന്നും സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ”സിനിമ പൊട്ടിയാലും പ്രതിഫല തുക […]
‘മനഃപൂർവം കാളി ദേവിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു’ ; രാഹുൽ ഈശ്വർ
ലീന മണിമേഖല പരസ്യമായി ഹിന്ദു ദേവതയായ കാളിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ സിഗരറ്റ് വലിക്കുന്ന ‘കാളി’യുടെ പോസ്റ്റര്‍ വൈറലായത്. രാഹുൽ ഈശ്വർ എൻഐയോട് ഹൈന്ദവ മതവികാരത്തെ വ്രണപ്പെടുത്താന്‍ ലീന മണിമേഖല ശ്രമിക്കുകയാണ് എന്ന് പറഞ്ഞിരിക്കുന്നത് ആയി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഈ ഒരൊറ്റ കാര്യം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ലീന മണിമേഖല ഹിന്ദുത്വ വിഭാഗത്തിനെതിരെ മനപ്പൂർവം […]