ഫാൻസ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഉള്ള ആദ്യ ബിഗ്‌ബോസ് താരമായി റോബിൻ രാധാകൃഷ്ണൻ.
1 min read

ഫാൻസ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഉള്ള ആദ്യ ബിഗ്‌ബോസ് താരമായി റോബിൻ രാധാകൃഷ്ണൻ.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരം എന്ന ബഹുമതി റോബിൻ രാധാകൃഷ്ണൻ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണ് താരത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയത്. മോഹൻലാൽ സിനിമയിലെ ഡയലോഗ് പോലെ എന്തുകൊണ്ടോ ആളുകൾക്ക് റോബിൻ രാധാകൃഷ്ണനെ വലിയ ഇഷ്ടമാണ്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് താരത്തെ കാണാനെത്തിയ ആരാധകരുടെ എണ്ണം കണ്ടാൽ തന്നെ റോബിന് എത്രത്തോളം ആരാധക പിന്തുണയുണ്ട് എന്ന് ഏവർക്കും മനസ്സിലാക്കാവുന്നതാണ്.

ഇതുവരെയും ഒരു ബിഗ് ബോസ് താരത്തിനും ലഭിക്കാത്ത അത്രയും ആരാധനയാണ് റോബിൻ രാധാകൃഷ്ണനെ ലഭിച്ചത് അതുകൊണ്ടുതന്നെ താരത്തെ തേടി ഫാൻസ് ഫൈറ്റർ ഇവരെ നടക്കാറുണ്ട്. വലിയ ജനപിന്തുണയുള്ള അതിനാൽ താരത്തിന് ഫാൻസ് അസോസിയേഷനുകൾ ഉണ്ടെന്നു പറഞ്ഞാൽ യാതൊരു അത്ഭുതവും ആരാധകർക്ക് തോന്നുകയില്ല. ഒരു സിനിമാ താരത്തിനു ലഭിക്കുന്ന അതിനേക്കാൾ ഏറെ ആരാധക പിന്തുണ ഇപ്പോൾ റോബിൻ രാധാകൃഷ്ണൻ ഉണ്ടെന്ന് പറഞ്ഞാലും അതിൽ കഴമ്പുമില്ല. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി തുടക്കം കുറിച്ച റോബിൻ രാധാകൃഷ്ണൻ വ്യത്യസ്തമായ വീഡിയോകളിലൂടെ എന്നും ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഇപ്പോഴിതാ താരത്തിന് പേരിലുള്ള ഫാൻസ് അസോസിയേഷന്റെ സ്റ്റേറ്റ് കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് എന്ന് റോബിനെ ഇഷ്ടപ്പെടുന്ന ഫാൻസ് അസോസിയേഷനിലെ അംഗങ്ങൾ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. പ്രസിഡണ്ടും സെക്രട്ടറിയും അടക്കമുള്ള ഭാരവാഹികളെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞു അതുകൂടാതെ ഇനി ജില്ലാതലത്തിലേക്ക് ഈയൊരു സംഘടന വ്യാപിപ്പിക്കാനാണ് തീരുമാനം. ഈയൊരു സംഘടനയിലൂടെ പലർക്കും നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നാണ് റോബിൻ ഏവർക്കും നൽകുന്ന ഉറപ്പ്. സമൂഹത്തിനു വേണ്ടി ഉത്തരവാദിത്വമുള്ള സമൂഹ്യ പ്രവർത്തനങ്ങൾ ചെയ്യുക എന്നതാണ് കമ്മിറ്റി ഉദ്ദേശിക്കുന്നത്. എന്തൊക്കെ കാര്യങ്ങളായിരിക്കും ഫാൻസ് അസോസിയേഷൻ ഇതിലൂടെ സമൂഹത്തിനുവേണ്ടി റോബിൻ രാധാകൃഷ്ണനും ഫാന്സുകാരും ചെയ്യാൻ പോകുന്നത് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ