മെഗാസ്റ്റാറിന്റെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ തെലുങ്കിൽ നിന്ന്! ; ‘ഏജന്റ്’ വരുന്നു ; ടീസർ ഈ മാസം
1 min read

മെഗാസ്റ്റാറിന്റെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ തെലുങ്കിൽ നിന്ന്! ; ‘ഏജന്റ്’ വരുന്നു ; ടീസർ ഈ മാസം

ഭാഷ ഭേദമന്യേ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  സ്പൈ-ത്രില്ലർ ചിത്രമാണ് ‘ഏജന്റ്’. അഖിൽ അക്കിനെനി കേന്ദ്രbകഥാപാത്രമായി എത്തുന്ന സിനിമയുടെ പാൻ-ഇന്ത്യൻ റിലീസിങ്ങ് അധികം വൈകാതെ നടക്കുമെന്നാണ് അറിയാൻ കഴിയുന്നത് .  തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് എത്തുന്ന സിനിമയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിലാണ്.  ഇപ്പോഴിത ചിത്രത്തിന്റെ ടീസർ ജൂലൈ 15 ന് പുറത്തിറങ്ങുമെന്ന് അണിയറയ പ്രവർത്തകർ അറിയിച്ചു കഴിഞ്ഞു .

‘ഏജന്റ്’ ഒരു ബിഗ് ബജറ്റ് ത്രില്ലർ ചിത്രമാണ് . വക്കന്തം വംശിയുടെ തിരക്കഥയിൽ  ‘റേസ് ഗുറം’ ഫെയിം സുരേന്ദർ റെഡ്ഡിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അഖിൽ അക്കിനെനി  ഒരു ചാര ഏജന്റായി അഭിനയിക്കുമ്പോൾ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടി ഒരു സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.  മമ്മൂട്ടിയുടെ പ്രത്യേക പോസ്റ്റർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.  ദി ഡെവിൾ: റൂത്ത്‌ലെസ് സേവിയർ’ എന്നാണ് പോസ്റ്റർ അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.

അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ അഭിനയിച്ച ‘യാത്ര’ എന്ന ജീവചരിത്ര ചിത്രമാണ് മമ്മൂട്ടിയുടെ അവസാന തെലുങ്ക് റിലീസ്. സിനിമയിൽ മമ്മൂട്ടിയുടെ അഭിനയത്തിന് ദേശീയതലത്തിൽ വരെ ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നു. മികച്ച സിനിമാനുഭവം സമ്മാനിച്ച തെലുങ്ക് ചിത്രം എന്നാണ് യാത്രയെക്കുറിച്ച് ആരാധകർ പറയുന്നത് തന്നെ. രാത്രിക്ക് ശേഷം മമ്മൂട്ടി കേന്ദ്രകഥാപാത്രങ്ങളെ എത്തുന്ന ഏജന്റ് എന്ന സിനിമയിലും എന്തെങ്കിലും പ്രത്യേകത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമയുടെ അവസാന ഘട്ട പണിപ്പുരയിലാണ് അണിയറ പ്രവർത്തകർ. അധികം വൈകാതെ ചിത്രം റിലീസിനെത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ.