Latest News From Mollywood – Online Peeps

Menu
  • Home
  • Latest News
  • Correction policy
  • Ethics Policy
  • Fact Checking Policy
  • Ownership & Funding Information
  • Editorial team information
  • About us
  • Privacy Policy
  • Contact Us
Home
Latest News
”അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്മയമാകുന്നു” ; ഹരീഷ് പേരടി
Latest News

”അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്മയമാകുന്നു” ; ഹരീഷ് പേരടി

Niya July 14, 2022 No Comments

സഹനായക വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഹരീഷ് പേരടി. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയാണ് ഹരീഷ് പേരടിയുടെ സിനിമ കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയത്. മലാളത്തിന് പുറമേ തമിഴകത്തും തന്റെതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചുകഴിഞ്ഞു. സിനിമ ഷൂട്ടിംങ് തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാകാറുണ്ട്. സമകാലിക വിഷയങ്ങളിലെല്ലാം തന്റെതായ നിലപാടുകള്‍ അദ്ദേഹം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്.

അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചാലും മാറ്റിനിര്‍ത്താത്ത ആളാണ് മോഹന്‍ലാല്‍ എന്നും അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്മയമാകുന്നുവെന്നും ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. എത്ര നമ്മള്‍ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഈ കാലത്ത് എന്ന് കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. അഭിപ്രായ വിത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നു. അഭിനയത്തില്‍ മാത്രമല്ല, മനുഷ്യത്വത്തിലും. തട്ടിയും ഉരുമ്മിയും ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും. ഓളവും തീരവും പോലെ എന്ന് എഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

‘ഓളവും തീരവും’ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് ഇപ്പോള്‍ ഹരീഷ് പേരടി. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് അവതരണ സ്വഭാവമുള്ള ചിത്രമെന്ന ഖ്യാതി നേടിയതായിരുന്നു 1970ല്‍ പുറത്തിറങ്ങിയ ‘ഓളവും തീരവും’. അഞ്ച് പതിറ്റാണ്ടിനിപ്പുറം ചിത്രത്തിന് ഒരു പുനരാഖ്യാനം ഉണ്ടാവുകയാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍.

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലനായി ഹരീഷ് പേരടിയാണ് എത്തുന്നത്. നായികയായി ദുര്‍ഗാ കൃഷ്ണയാണ് എത്തുന്നത്. മാമുക്കോയയും ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തൊടുപുഴയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

 

 

 

 

Share this:

  • Twitter
  • Facebook
Tags: HAREESH PERADI, Mohanlal, Viral facebook post

You may also like

വില്ലനായി പൃഥ്വിരാജും നായകനായി ബേസിലും എത്തുന്നു; പ്രേക്ഷക ആവേശം ഉയര്‍ത്തി ‘ഗുരുവായൂരമ്പല നടയില്‍’

‘മമ്മൂക്ക അന്നേ ആ സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ട്’ ദിലീപ് പറയുന്നു

‘മോഹന്‍ലാല്‍ ഇനി ഒരു സിനിമ ഡയറക്ട് ചെയ്യുമെന്ന് തോന്നുന്നില്ല; അങ്ങനെയൊരു താത്പര്യമൊന്നും ലാല്‍ സാറിനില്ല’; സന്തോഷ് ശിവന്‍

Unpredictable Twist ഒളിപ്പിച്ച് സിബിഐ 5 The Brain!! ‘ബാസ്‌കറ്റ് കില്ലിങ്ങ്‌’ സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസൻ്റെ തന്ത്രമോ??

100 കോടി നേടി റെക്കോർഡ് കുറിച്ച ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും നിവിൻ – റോഷൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! പേര് പുറത്ത്

“ഈ വേൾഡിൽ വെച്ച് തന്നെ പ്രിയപ്പെട്ട നടൻ മോഹൻലാൽ” – ഗായിക സന

About The Author

niya

Recent Posts

  • സലാറിൽ അതിഥി വേഷത്തിൽ യഷും; പൃഥ്വിരാജും പ്രഭാസും യഷും അണിനിരക്കുന്ന ക്ലൈമാക്സ് രംഗം അടുത്താഴ്ച
  • ‘ആടുജീവിതം’ ഒക്ടോബറിൽ തിയേറ്ററിലെത്താൻ ഒരുങ്ങുന്നു
  • വിജയ് ചിത്രത്തിൽ നരേനും; ലിയോനിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെയൊക്കെ..
  • ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവം; പ്രേക്ഷകരെ കുടികൂടാ ചിരിപ്പിച്ച ഈ താരം ആരാണെന്ന് അറിയാമോ?
  • “എവിടെയാണ് കാലിടറിയത്? മലയാള സിനിമ ഈ നടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ?”

Recent Comments

    Proudly powered by WordPress | SociallyViral Theme by MyThemeShop.
    • About us
    • Contact Us