Artist
കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ആ ക്വാളിറ്റി പൃഥ്വിരാജിലും കാണാം!
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. കടുവാക്കുന്നേൽ കുറുവച്ചന്റെ കഥയാണ് ‘കടുവ’ എന്ന സിനിമ പറയുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പൃഥ്വിരാജ് ആണ് യഥാർത്ഥത്തിൽ കടുവ എന്നും എന്നാൽ അതേ സമയം തന്നെ സിനിമയിൽ വില്ലനായി എത്തുന്ന വിവേക് ഒബ്രോയ് കടുവയുടെ ശൗര്യം തോൽപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് എന്നുമാണ് ഷാജി കൈലാസിന്റെ അഭിപ്രായം. സിനിമ യഥാർത്ഥത്തിൽ രണ്ട് കടുവകൾ […]
മോഹൻലാൽ ഒരു അത്ഭുതം ആകാനുള്ള കാരണം ഇതാണ്. ആരാധകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ.
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ എന്നും സിനിമ ആരാധകർക്ക് ഒരു അത്ഭുതം തന്നെയാണ്. അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ വിസ്മയം തീർക്കാൻ ലാലേട്ടനോളം കഴിയുന്ന മറ്റൊരു മഹാനടൻ മലയാളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയം തന്നെയാണ്. ഓരോ മോഹൻലാൽ ആരാധകനും ലാലേട്ടന്റെ ഓരോ സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ അഭിമാനിക്കാനുള്ള വക എപ്പോഴും ഉണ്ടാകാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മോഹൻലാൽ ആരാധകനായ മിഥുൻ വാസു എന്ന ചെറുപ്പക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ്. […]
“ഒരിക്കലും മോഹൻലാൽ അഭിനയിക്കുകയാണെന്ന് തോന്നുകയെ ഇല്ല”: ഐവി ശശി പറഞ്ഞ വാക്കുകൾ ഇങ്ങനെ
1968ൽ പുറത്തിറങ്ങിയ കളിയല്ല കല്യാണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി തന്റെ കരിയർ ആരംഭിച്ച താരമാണ് ഐവി ശശി. നിരവധി ചിത്രങ്ങൾക്ക് കലാസംവിധാനം ചെയ്യുന്നതിനിടെ ഛായാഗ്രഹണ സഹായിയായി പ്രവർത്തിക്കുവാൻ താരത്തിന് സാധിച്ചു. 1971 പുറത്തിറങ്ങിയ വിപിൻദാസ് ചിത്രമായ പ്രതിധ്വനിക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും ചെയ്ത ഐ വി ശശിയെ മാറ്റിനിർത്തിക്കൊണ്ട് മലയാളസിനിമ എന്ന ഒന്ന് അടയാളപ്പെടുത്തുക അസാധ്യമായ കാര്യം തന്നെയാണ്. ആദ്യ രണ്ട് സിനിമകൾ അദ്ദേഹം പേര് വെക്കാതെ ആണ് പുറത്തിറക്കിയത്.അതിന് ശേഷമാണ് ഉത്സവം എന്ന ചിത്രത്തിൽ […]
“ഗോപി ചേട്ടനുമായി കമ്പയർ ചെയ്യാൻ കഴിയുന്ന ഏക നടൻ മോഹൻലാൽ മാത്രം” ; വേണു നാഗവള്ളി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു
മലയാളസിനിമയുടെ വിഷാദ നായകനെന്ന നിലയിൽ അറിയപ്പെട്ട താരമാണ് വേണു നാഗവള്ളി. ആകാശവാണിയിൽ അനൗൺസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ താരം മലയാള സിനിമയിലേക്ക് കടന്നുവന്നത് വളരെ അവിചാരിതമായാണ്. 1976 പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൽ പാട്ടുപാടിക്കൊണ്ട് ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് മലയാള സിനിമയിൽ നായകനായി തിളങ്ങുകയായിരുന്നു. പിന്നണി ഗായകൻ എന്നനിലയിൽ ആണ് താരം കടന്നുവന്നത് എങ്കിലും ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് 1979 കെജി ജോർജിൻറെ ഉൾക്കടൽ എന്ന ചിത്രത്തിലെ കാമുക വേഷം […]
മതം നോക്കി എന്നെ അങ്ങനെ വിളിക്കേണ്ട ; അതിലൊന്നും രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാനെന്ന് ടോവിനോ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ ഇടംപിടിച്ച ആളാണ് ടോവിനോ തോമസ്. നിരവധി സിനിമകളിലൂടെ നായകനായും സഹനടനായും വരെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന പേരും ടോവിനോ സ്വന്തമാക്കി. സാമൂഹികപ്രതിബദ്ധതയുള്ള നടനാണ് താനെന്ന് പ്രളയം വന്നപ്പോൾ അദ്ദേഹം തന്റെ പ്രവർത്തിയിലൂടെ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രിയപ്പെട്ട നടന്ന ആയി മാറുകയായിരുന്നു ടോവിനോ. സാധാരണയായി ആരാധകർ തങ്ങളുടെ ഇഷ്ട […]
“നോർത്ത് ഇന്ത്യയിൽ ജന ഗണ മന നിരോധിക്കുമോ?” കോടതി രംഗത്തിലെ പൊള്ളുന്ന ചോദ്യങ്ങൾ നോർത്ത് ഇന്ത്യൻസിനിടയിൽ തരംഗമാവുന്നു
ടീസർ ഇറങ്ങിയ നാൾതൊട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ജനഗണമന. സിനിമയുടെ ഓരോ അപ്ഡേഷൻസും അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ വളരെ അധികം പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴും ആ പ്രതീക്ഷയുടെ അളവ് കൂടി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അതിലും ഇരട്ടിയായി തന്നെ ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം അത്രയും പോസിറ്റീവ് റിവ്യൂ വന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് […]
ടോപ് ഫൈവിൽ ഒരേയൊരു മലയാളചിത്രം; അതും മമ്മൂട്ടിയുടേത്.. ആഘോഷം ടോപ് ഗിയറിൽ
മലയാള സിനിമയിലെ രണ്ടു മഹാ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും. വ്യക്തിപരമായി ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇരുവരുടെയും ഫാൻസ് തമ്മിലുള്ള മത്സരവും തർക്കവും വാശിയും ഒക്കെ കാലാകാലങ്ങളായി നമുക്കിടയിൽ സംഭവിക്കുന്ന ഒന്നാണ്. മമ്മൂട്ടിയോ അല്ലെങ്കിൽ മോഹൻലാലോ എന്ന ചോദ്യം മറ്റ് താരങ്ങൾ പോലും നേരിടുന്ന ഒന്നാണ്. അതിൽ മികച്ചത് ആര് എന്ന് ഒരാളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും നേട്ടങ്ങൾ ആരാധകർ എല്ലായിപ്പോഴും ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ ചിത്രമായി പുലിമുരുകൻ എത്തിയപ്പോൾ […]
“ഒരു സൂപ്പര്‍ഹിറ്റ് ചിത്രം എന്നെ വെച്ച് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്” ; സത്യന്‍ അന്തിക്കാടിനോട് മമ്മൂട്ടി
മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. രേഖ സിനി ആര്‍ട്‌സിന്റെ സഹസംവിധായകനായാണ് അദ്ദേഹം ആദ്യം മലയാള സിനിമയില്‍ എത്തിത്. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തെ അറിയപ്പെടാന്‍ തുടങ്ങിയത്. ജീവിതഗന്ധിയായ നിരവധി സിനിമകള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിട്ടുണ്ട്. അതിലുപരി മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനായാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ ഒരോ സിനിമയിലൂടെയും വ്യത്യസ്ത സന്ദേശമാണ് മലയാളികള്‍ക്ക് നല്‍കുന്നത്. മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു അര്‍ത്ഥം. 1989 […]
മമ്മൂക്കയുടെ കൂടെ അരമണിക്കൂർ കാരവാനില്‍ ചിലവഴിക്കാന്‍ ഭാഗ്യം കിട്ടിയ ഒരു ആരാധകൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറൽ
മലയാളത്തിലും പുറത്തും ഏറെ ആരാധകര്‍ ഉള്ള നടനാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറായാണ് മമ്മൂട്ടിയെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. സ്‌നേഹത്തോടെ ആരാധകര്‍ മമ്മൂക്ക എന്നും, ഇക്ക എന്നും വിളിക്കും. വക്കീലായി ജോലി ചെയ്തു വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. വില്ലത്തരത്തിലൂടെ തുടങ്ങി മലയാളത്തിന്റെ മെഗാസ്റ്റാറായി മാറുകയായിരുന്നു അദ്ദേഹം. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമ ജീവിതം ഇന്നും സജീവമായി തുടരുകയാണ്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ നിരവധിയാണ്. പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് മമ്മൂട്ടി സിനിമകള്‍ ചെയ്യാറുള്ളത്. അങ്ങനെ അടുത്തിടെ […]
“മമ്മൂക്കയുടെ ‘ഭീഷ്മപർവ്വം’ ഗംഭീരസിനിമ, അദ്ദേഹത്തിനൊപ്പം അഭിനയിക്കണം” :അദിവി ശേഷ്
മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 2008 നവംബര്‍ 26ന് മുംബൈ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തിലാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെടുന്നത്. […]