മോഹൻലാൽ ഒരു അത്ഭുതം ആകാനുള്ള കാരണം ഇതാണ്. ആരാധകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ.
1 min read

മോഹൻലാൽ ഒരു അത്ഭുതം ആകാനുള്ള കാരണം ഇതാണ്. ആരാധകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ എന്നും സിനിമ ആരാധകർക്ക് ഒരു അത്ഭുതം തന്നെയാണ്. അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ വിസ്മയം തീർക്കാൻ ലാലേട്ടനോളം കഴിയുന്ന മറ്റൊരു മഹാനടൻ മലയാളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയം തന്നെയാണ്. ഓരോ മോഹൻലാൽ ആരാധകനും ലാലേട്ടന്റെ ഓരോ സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ അഭിമാനിക്കാനുള്ള വക എപ്പോഴും ഉണ്ടാകാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മോഹൻലാൽ ആരാധകനായ മിഥുൻ വാസു എന്ന ചെറുപ്പക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ്. എന്തു കൊണ്ടാണ് തനിക്ക് മോഹൻലാലിനെ ഇത്രയേറെ ഇഷ്ടം എന്ന് തെളിയിക്കുന്ന മിഥുൻ വാസുവിനെ വാക്കുകൾ ഇതിനോടകം തന്നെ മോഹൻലാൽ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കാര്യം നിസ്സാരം ആണെന്നും അദ്ദേഹത്തിന്റെ അഭിനയം തന്നെയാണ് തന്നെ അദ്ദേഹത്തിന്റെ ആരാധകൻ ആക്കാൻ കാരണമായതെന്നും ആണ് മിഥുൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നായ പുലിമുരുകൻ എന്ന സിനിമയിലെ ചില രംഗങ്ങൾ സാക്ഷ്യപ്പെടുത്തിയാണ് മിഥുൻ വാസു തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റേത് നടൻ ചെയ്താലും മോഹൻലാലിന്റെ ഓരോ കഥാപാത്രത്തിനും ഉണ്ടാകുന്ന “സ്വാഭാവികത” വരുമോ എന്ന സംശയം തന്നെ മിഥുൻ ചോദിക്കുന്നുണ്ട്. അതേ സമയം അത്ര വലിയ “ഭാവ പ്രകടനങ്ങൾ’ ഒന്നും ഇല്ലാതെ തന്നെ തൻ്റെ കണ്ണുകൾ കൊണ്ട് സിനിമ കാണുന്ന ഓഡിയൻസുമായി സംവദിക്കുന്ന ഒരു പ്രത്യേക ലാൽ മാജിക്ക്‌ ലാലേട്ടന് ഉണ്ട് എന്ന് മിഥുൻ നമ്മളെ ഈ പോസ്റ്റിലൂടെ വീണ്ടും ഓർമ്മിപ്പിക്കുകയാണ് ഇതിനോടകം തന്നെ മോഹൻലാൽ ആരാധകർ ഒക്കെ പോസ്റ്റ് ഏറ്റെടുത്ത് കഴിഞ്ഞു.

മലയാളത്തിൽ അഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റാക്കാൻ കഴിയുന്ന സൂപ്പർ സ്റ്റാറുകളിൽ ഒരാളായി അരങ്ങു വാഴുന്ന ലാലേട്ടൻ ഇന്നും മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നായകനടൻ തന്നെയാണ്. ലാലേട്ടനോളം നോട്ടം കൊണ്ട് പോലും അഭിനയിക്കാൻ കഴിയുന്ന മറ്റൊരു നടനെ നമുക്ക് കണ്ടെത്താൻ പോലും കഴിയുകയില്ല. മലയാള സിനിമയിലെ ബ്രഹ്മാണ്ഡ സിനിമകൾ സമ്മാനിക്കാൻ ലാലേട്ടന് ഇനിയും സാധിക്കട്ടെ.