24 Jan, 2025
1 min read

കേരളത്തിനേക്കാൾ ഒരു ദിവസം മുൻപേ വാലിബൻ ആ രാജ്യത്തെത്തും; ആവേശത്തോടെ ആരാധകർ

സിനിമാലോകം ഒന്നടങ്കം മലൈക്കോട്ടൈ വാലിബന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. വൻ ഹൈപ്പോടെയാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം പ്രദർശനത്തിനെത്തുന്നത്. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വാലിബൻ കാനഡയിൽ ഇന്ത്യയേക്കാൾ ഒരു ദിവസം മുന്നേ കാണാനാകും എന്നാണ് റിപ്പോർട്ട്. മലൈക്കോട്ടൈ വാലിബൻ ഒരു തെന്നിന്ത്യൻ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. കാനഡിയൽ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയിൽ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയർ സംഘടപ്പിക്കുന്നുണ്ട് […]

1 min read

മമ്മൂട്ടിയും മോഹൻലാലും ​ഗുരുവായൂരിൽ; സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് വൻ താരനിര

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന എന്ന പേരിൽ സുരേഷ് ​ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹം ആദ്യമേ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പുറമേ വിവാഹത്തിന് മലയാള സിനിമയിലെ വൻ താരനിരയാണ് എത്തിയിരിക്കുയത്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. രാവിലെ ഗുരുവായൂർ വച്ച് നടക്കുന്ന ചടങ്ങിലും ഏഴ് മണിയോടെ തന്നെ മമ്മൂട്ടിയും മോഹൻലാലും […]

1 min read

550 കോടി താങ്ങില്ല, ബേസിലിന്റെ ശക്തിമാൻ നിർത്തിവെച്ചു?; വിശദീകരണവുമായി സോണി

രൺവീർ സിങ്ങിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. ഈ ചിത്രം താൽക്കാലികമായി നിർത്തിവച്ചെന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും ഹെഡുമായ ലാഡ സിങ്. വാർത്ത തെറ്റാണെന്നും ശക്തിമാൻ പ്രോജക്ട് ഓൺ ആണെന്നും ലാഡ സിങ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. കഥ രൺവീർ സിങ്ങിന് ഇഷ്ടപ്പെട്ടെന്നും എന്നാൽ ചെലവായി കണക്കാക്കുന്ന 550 കോടിയോളം രൂപ മുടക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ നഷ്ടമാകുമെന്നും സോണി വിലയിരുത്തിയെന്നായിരുന്നു […]

1 min read

ഇന്ത്യൻ ബോക്സോഫിസിനെ ഞെട്ടിപ്പിച്ച് ഹനുമാൻ; തിങ്കളഴാഴ്ചയും കളക്ഷൻ താഴേക്ക് പോയി…!

തെലുങ്കിൽ നിന്നും അപ്രതീക്ഷിത ഹിറ്റ് ഉണ്ടാക്കി മുന്നേറുകയാണ് പ്രശാന്ത് വർമ്മയുടെ തേജ സജ്ജ നായകനായ മിത്തോളജി സൂപ്പർഹീറോ ചിത്രം ഹനുമാൻ. സിനിമ മുതൽ ബോക്‌സ് ഓഫീസിൽ സ്വപ്‌ന തുല്യമായ മുന്നേറ്റം നടത്തുകയാണ്. ആദ്യദിനത്തിൽ പിന്നിലായിരുന്നെങ്കിലും നാലാം ദിനത്തിൽ എത്തുമ്പോൾ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തുവെന്നാണ് കണക്കുകൾ പറയുന്നത്. ഹനുമാൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദർശനത്തിന് എത്തിയത്. ഹനുമാന്റെ ഹിന്ദി പതിപ്പിന്റെ ആകെ കളക്ഷൻ റെക്കോർഡുകളിട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഹിന്ദിയിൽ മാത്രമായി ഹനുമാൻ ആദ്യ ആഴ്‍ച റെക്കോർഡ് നേടി […]

1 min read

നാല് ദിവസം കൊണ്ട് നേടിയത് 25 കോടി; അമ്പരപ്പിച്ച് ജയറാമിന്റെ ഓസ്ലർ

മിഥുൻ മാന്വൽ തോമസിന്റെ സംവിധാനത്തിൽ ജയറാം നായകനായെത്തിയ എബ്രഹാം ഓസ്‌ലർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബോക്സ് ഓഫിസിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാല് ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജയറാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്. ചിത്രം ഈ മാസം 11 നാണ് തിയറ്ററിൽ എത്തിയത്. ആദ്യ ദിവസം മുതൽ മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ […]

1 min read

മമ്മൂട്ടിയെയും ദുൽഖറിനെയും പിന്നിലാക്കി മോഹൻലാൽ; പ്രതിഫലം വാങ്ങുന്നത് ഇത്ര…!

മലയാളത്തിന്റെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. ഈയിടെയായി ഈ അച്ഛനും മോനും ചെയ്യുന്ന ചിത്രങ്ങൾ ലോകോത്തര തലത്തിൽ പ്രശംസകൾ ഏറ്റുവാങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ അവസാനം ഇറങ്ങിയ ചിത്രം കാതൽ ദി കോർ ന്യൂയോർക്ക് ടൈംസിന്റെ വരെ പ്രശംസ പിടിച്ചുപറ്റി. ഇതേ നിരയേലേക്കെത്തിയ യുവതാരങ്ങളാണ് ദുൽഖർ സൽമാനും പൃഥ്വിരാജും. എന്നാൽ അടുത്തിടെ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നടനാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ഇത്ര താരമൂല്യത്തിൽ നിൽക്കുമ്പോൾ മലയാളത്തിൽ പ്രതിഫല കാര്യത്തിൽ മമ്മൂട്ടിയല്ല ഒന്നാമൻ. […]

1 min read

”മലയാള സിനിമയിൽ ഒരു പരാജിതനായി കടന്ന് വന്ന് പിന്നീട് കൊടുങ്കാറ്റായി മാറുന്ന ഒരു നായകനെയായിരുന്നു നമ്മൾ കണ്ടത്”: മോഹൻലാലിനെക്കുറിച്ച് ജ​ഗദീഷ്

മോഹൻലാലിന്റെ നേര് എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം ആകെ 100 കോടിയുടെ ബിസിനസ് ഉണ്ടാക്കിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകരെയുൾപ്പെടെ ഞെട്ടിച്ച് കളഞ്ഞു. ജീത്തു ജോസഫ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മോഹൻലാൽ തിരിച്ച് വരവ് നടത്തിയ ചിത്രമാണ് നേര് എന്നും പൊതുവെ ചിത്രത്തെക്കുറിച്ച് അഭിപ്രായമുണ്ട്. ജ​ഗദീഷും അനശ്വര രാജനുമെല്ലാം മികച്ച പ്രകടനമാണ് […]

1 min read

”അയാൾ എന്റെ കാലിൽ വീണു, കരഞ്ഞു, മമ്മൂട്ടിക്ക് ഇവിടെയും ആരാധകർ ഉണ്ടോയെന്നാണ് ചിന്തിച്ചത്, എന്നാൽ…”; അനുഭവം വെളിപ്പെടുത്തി താരം

കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവ് അസാധ്യമാണ്. സ്ക്രീനിന് മുൻപിലെത്തിയാൽ ആ നടനിൽ എവിടെയും തന്റെ സ്വത്വം കാണാൻ കഴിയില്ല. കഥാപാത്രത്തോട് മുഴുവനായും ഇഴുകിച്ചേരും. വളരെ കാലം മുൻപേ ഇദ്ദേഹം ഇങ്ങനെത്തന്നെയാണ്. അദ്ദേഹത്തിലെ നടൻറെ വ്യത്യസ്തയാർന്ന പകർന്നാട്ടങ്ങൾക്ക് ഉദാഹരങ്ങൾ നിരവധിയാണ്. അംബേദ്കർ എന്ന സിനിമയിലേത് ഇത്തരത്തിൽ താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ്. ചിത്രത്തിൽ ഡോ. ബാബാസാഹേബ് അംബേദ്കർ ആയി മമ്മൂട്ടി പകർന്നാടി. ഈ ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു. […]

1 min read

മോഹൻലാലിന്റെ നേര് 100 കോടി കടന്നോ?; ഔദ്യോ​ഗിക വിവരങ്ങൾ ഉടൻ വരും

മോഹൻലാൽ എന്ന നടൻ മലയാള സിനിമയിൽ ഒരു വലിയ തിരിച്ച് വരവ് നടത്തിയ ചിത്രമാണ് നേര്. റിലീസ് ചെയ്ത ദിവസം തന്നെ വലിയ കളക്ഷനാണ് ചിത്രം നേടിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി കളക്ഷൻ നേടുകയും ചെയ്തു. ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് വൻ ചലച്ചിത്രാനുഭവം സമ്മാനിച്ച ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും നേരിനുണ്ട്. മുഴുവൻ സമയ കോർട് റൂം ഡ്രാമയായി ഒരുക്കിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയ്ക്ക് ഒപ്പം ബോക്സ് […]

1 min read

”സുരേഷ് ​ഗോപിയെ വരെ ആ റോളിലേക്ക് ആലോചിച്ചിരുന്നു, മമ്മൂക്ക യാദൃശ്ചികമായി വന്നതാണ്”; ഓസ്ലറിനെക്കുറിച്ച് ജയറാം

ജയറാം നായകനായ എബ്രഹാം ഓസ്ലർ എന്ന ചിത്രം വൻ സാമ്പത്തിക നേട്ടം കൈവരിച്ച് കൊണ്ട് മുന്നേറുകയാണ്. ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം പത്ത് കോടിയിലേക്ക് കുതിക്കും. ഇതിൽ അതിഥി വേഷത്തിൽ നടൻ മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കാമിയോ റോൾ ആരാധകർ ആഘോഷമാക്കുകയാണ്. ഡോ. ജോസഫ് അലക്‌സാണ്ടർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിട്ടത്. എന്നാൽ അലക്‌സാണ്ടർ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നില്ല എന്നാണ് ജയറാം ഇപ്പോൾ പറയുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വ പരിപാടിയിലാണ് […]