ഇന്ത്യൻ ബോക്സോഫിസിനെ ഞെട്ടിപ്പിച്ച് ഹനുമാൻ; തിങ്കളഴാഴ്ചയും കളക്ഷൻ താഴേക്ക് പോയി…!
1 min read

ഇന്ത്യൻ ബോക്സോഫിസിനെ ഞെട്ടിപ്പിച്ച് ഹനുമാൻ; തിങ്കളഴാഴ്ചയും കളക്ഷൻ താഴേക്ക് പോയി…!

തെലുങ്കിൽ നിന്നും അപ്രതീക്ഷിത ഹിറ്റ് ഉണ്ടാക്കി മുന്നേറുകയാണ് പ്രശാന്ത് വർമ്മയുടെ തേജ സജ്ജ നായകനായ മിത്തോളജി സൂപ്പർഹീറോ ചിത്രം ഹനുമാൻ. സിനിമ മുതൽ ബോക്‌സ് ഓഫീസിൽ സ്വപ്‌ന തുല്യമായ മുന്നേറ്റം നടത്തുകയാണ്. ആദ്യദിനത്തിൽ പിന്നിലായിരുന്നെങ്കിലും നാലാം ദിനത്തിൽ എത്തുമ്പോൾ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തുവെന്നാണ് കണക്കുകൾ പറയുന്നത്.

ഹനുമാൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദർശനത്തിന് എത്തിയത്. ഹനുമാന്റെ ഹിന്ദി പതിപ്പിന്റെ ആകെ കളക്ഷൻ റെക്കോർഡുകളിട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഹിന്ദിയിൽ മാത്രമായി ഹനുമാൻ ആദ്യ ആഴ്‍ച റെക്കോർഡ് നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച 8.05 കോടി രൂപ കളക്ഷൻ നേടിയ ചിത്രം പിന്നീടങ്ങോട്ട് ഞെട്ടിപ്പിക്കുന്ന നേട്ടമാണ് സ്വന്തമാക്കിയത്.

ശനിയാഴ്ച 12.45 കോടിയും ഞായറാഴ്ച 16 കോടിയും നേടി. സാക്നിൽക്കിന്റെ പ്രാരംഭ കണക്കുകൾ പ്രകാരം ചിത്രം തിങ്കളാഴ്ച ബോക്‌സ് ഓഫീസിൽ 14.50 കോടി രൂപ കളക്ഷൻ നേടി തിങ്കളാഴ്ചത്തെ ടെസ്റ്റ് പാസായി എന്നാണ് വിവരം. ഇതോടെ ഹനുമാൻറെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 55.15 കോടി രൂപയായി. തിങ്കളാഴ്ചത്തെ കണക്ക് ആഗോള തലത്തിൽ 100 ​​കോടിയുടെ ഗ്രോസ് മാർക്കിലേക്ക് ഹനുമാനെ എത്തിച്ചേക്കും എന്നാണ് വിവരം.

ഹനുമാന്റെ ഹിന്ദി പതിപ്പ് 6.06 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ഞായറാഴ്‍ച നേടിയത്. ചെറിയൊരു ബജറ്റിൽ ഒരുങ്ങിയിട്ടും 12.26 കോടി രൂപ ആകെ നേടി എന്നുമാണ് ഹനുമാന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ വാരാന്ത്യത്തിലെ ബോക്സ് ഓഫീസ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്.

അമൃത നായരാണ് ഹനുമാനിൽ നായികയായത്. ‘കൽക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിൽ തെലുങ്കിൽ ശ്രദ്ധയാകർഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വർമ. ഛായാഗ്രാഹണം നിർവഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിർമാണം.