‘ഇനി വേറെ ചോയ്‍സില്ല…!!’ ;മോഹൻലാലിന്റെ വീഡിയോ പുറത്തുവിട്ട് വി എ ശ്രീകുമാര്‍
1 min read

‘ഇനി വേറെ ചോയ്‍സില്ല…!!’ ;മോഹൻലാലിന്റെ വീഡിയോ പുറത്തുവിട്ട് വി എ ശ്രീകുമാര്‍

വലിയ പ്രതീക്ഷയോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. 2018 ഇറങ്ങിയ ഒടിയന്‍ എന്നാല്‍ ബോക്സോഫീസില്‍ അത്ര മികച്ച പ്രകടനമല്ല സൃഷ്ടിച്ചത്. എന്നാല്‍ ചിത്രത്തിന് അത് ഗുണകരമായില്ല എന്നാണ് അന്നത്തെ ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്. വലിയ മേയ്ക്കോവറാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വരുത്തിയത്. ഒടിയന്‍ മാണിക്യമായി എത്താന്‍ വലിയ ശാരീരിക മാറ്റങ്ങള്‍ തന്നെ മോഹന്‍ലാല്‍ വരുത്തി.  ചിത്രം മികച്ച രീതിയില്‍ വരാതിരുന്നതോടെ അതിന്‍റെ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍. ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലൊന്ന് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന്‍റെ ചലച്ചിത്രരൂപമായിരുന്നു. എംടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വി എ ശ്രീകുമാര്‍ പ്രോജക്റ്റില്‍ നിന്ന് പുറത്തായിരുന്നു.

കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്‍റെ സന്തോഷം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്‍റെ അടുത്ത സിനിമ പ്രിയപ്പെട്ട ലാലേട്ടനൊപ്പം എന്ന കുറിപ്പോടെ ചിത്രീകരണ സ്ഥലത്തുനിന്നും മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വി എ ശ്രീകുമാര്‍ പങ്കുവച്ചത്. ഇത് സിനിമാപ്രേമികളുടെ ശ്രദ്ധ പെട്ടെന്നുതന്നെ നേദുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വി എ ശ്രീകുമാര്‍ മോഹൻലാലിന്റെ വീഡിയോ പങ്കുവെച്ചതാണ് ആരാധകരുടെ ശ്രദ്ധയാര്‍ഷിക്കുന്നത്. ശ്രീകുമാര്‍ പരസ്യ ചിത്രത്തിലാണ് മോഹൻലാലിനെ വീണ്ടും നായകനാക്കുന്നത്. ഇനി മറ്റൊരു ചോയിസില്ല എന്ന് പറഞ്ഞ് മോഹൻലാലിന് നേരെ തോക്കു ചൂണ്ടുന്ന യുവതിയേയുമാണ് വി എ ശ്രീകുമാര്‍ പങ്കുവെച്ച വീഡിയോ ടീസറില്‍ കാണാനാകുന്നത്. എന്തിന്റെ പരസ്യമാണെന്ന് വ്യക്തമല്ല. നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് എത്തിയിരിക്കുന്നത്.

https://fb.watch/pBU0Znm4gb/?mibextid=Nif5oz
അതേസമയം മോഹൻലാലിൻ്റെതായി ഏറ്റവും ഒടുവിൽ പുറതതിറങ്ങിയ ചിത്രമാണ് നേര്. വൻപ്രേക്ഷക പ്രതികരണം ആണ് ചിത്രം നേടിയത്. മോഹൻലാലിന്റെ നേര് ആകെ 100 കോടി ബിസിനസ് നേടി എന്നത് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. നേര് മോഹൻലാലിന്റെ ഒരു വൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സംവിധായകൻ ജീത്തു ജോസഫിന്റ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും അപ്പുറം വിജയം നേടിയിരിക്കുന്നു. നേരില്‍ വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായിട്ടാണ് മോഹൻലാല്‍ എത്തിയിരിക്കുന്നത്.