നാല് ദിവസം കൊണ്ട് നേടിയത് 25 കോടി; അമ്പരപ്പിച്ച് ജയറാമിന്റെ ഓസ്ലർ
1 min read

നാല് ദിവസം കൊണ്ട് നേടിയത് 25 കോടി; അമ്പരപ്പിച്ച് ജയറാമിന്റെ ഓസ്ലർ

മിഥുൻ മാന്വൽ തോമസിന്റെ സംവിധാനത്തിൽ ജയറാം നായകനായെത്തിയ എബ്രഹാം ഓസ്‌ലർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബോക്സ് ഓഫിസിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാല് ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജയറാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്.

ചിത്രം ഈ മാസം 11 നാണ് തിയറ്ററിൽ എത്തിയത്. ആദ്യ ദിവസം മുതൽ മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകൾക്കു അവധി പ്രഖ്യാപിച്ചതും സിനിമയ്ക്കു ഗുണമായി.

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട് ഓസ്‌ലറിന്. ഏറെ നാളിന് ശേഷം ജയറാം പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഓസ്‌ലറിനുണ്ടായിരുന്നു. മമ്മൂട്ടി ചിത്രത്തിൽ അതിഥിവേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതും സിനിമയുടെ കലക്‌ഷൻ ഉയരാൻ കാരണമായി. അലക്സാണ്ടർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.