മമ്മൂട്ടിയെയും ദുൽഖറിനെയും പിന്നിലാക്കി മോഹൻലാൽ; പ്രതിഫലം വാങ്ങുന്നത് ഇത്ര…!
1 min read

മമ്മൂട്ടിയെയും ദുൽഖറിനെയും പിന്നിലാക്കി മോഹൻലാൽ; പ്രതിഫലം വാങ്ങുന്നത് ഇത്ര…!

ലയാളത്തിന്റെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. ഈയിടെയായി ഈ അച്ഛനും മോനും ചെയ്യുന്ന ചിത്രങ്ങൾ ലോകോത്തര തലത്തിൽ പ്രശംസകൾ ഏറ്റുവാങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ അവസാനം ഇറങ്ങിയ ചിത്രം കാതൽ ദി കോർ ന്യൂയോർക്ക് ടൈംസിന്റെ വരെ പ്രശംസ പിടിച്ചുപറ്റി. ഇതേ നിരയേലേക്കെത്തിയ യുവതാരങ്ങളാണ് ദുൽഖർ സൽമാനും പൃഥ്വിരാജും.

എന്നാൽ അടുത്തിടെ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നടനാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ഇത്ര താരമൂല്യത്തിൽ നിൽക്കുമ്പോൾ മലയാളത്തിൽ പ്രതിഫല കാര്യത്തിൽ മമ്മൂട്ടിയല്ല ഒന്നാമൻ. മോഹൻലാലാണ് മലയാളത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന സൂപ്പർ താരം.

ദീർഘകാലമായി ഹിറ്റുകളില്ലാതിരുന്ന മോഹൻലാൽ ജീത്തു ജോസഫിന്റെ നേര് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ ദിവസം നേര് 100 കോടി കളക്ഷൻ നേടിയതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മോഹൻലാൽ ഒരു ചിത്രത്തിനായി എട്ട് കോടി മുതൽ 17 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.

മലയാളത്തിൽ എട്ട് മുതൽ പത്ത് കോടിയും അന്യഭാഷ ചിത്രങ്ങൾക്ക് 15 മുതൽ 17 കോടി വരെയുമാണ് മോഹൻലാൽ പ്രതിഫലമായി വാങ്ങുന്നത്. ജയിലറിലെ അതിഥി വേഷത്തിനും നല്ലൊരു തുക താരത്തിന് ലഭിച്ചിട്ടുണ്ട്. നേര് ആശീർവാദ് തന്നെയാണ് നിർമിച്ചതെങ്കിലും മോഹൻലാലിന് 8 കോടി രൂപ പ്രതിഫലം ലഭിച്ചിട്ടുണ്ട്. ആസ്തിയുടെ കാര്യത്തിലും മലയാള സിനിമയിൽ ഏറ്റവും മുൻപന്തിയിലാണ് മോഹൻലാൽ.

376 കോടിയുടെ ആസ്തിയാണ് മോഹൻലാലിന് ഉള്ളതെന്ന് ഡിഎൻഎ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 400 സിനിമകളിലേറെ മോഹൻലാൽ ഇതുവരെ ചെയ്തിട്ടുണ്ട്. മലൈക്കോട്ടൈ വാലിബൻ, എമ്പുരാൻ, റാം, റമ്പാൻ, എന്നിങ്ങനെയാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. എല്ലാം പ്രമുഖ സംവിധായകർക്കൊപ്പമാണ്.

മമ്മൂട്ടി പ്രതിഫലത്തിന്റെ കാര്യത്തിൽ രണ്ടാമനാണ്. നാല് മുതൽ പത്ത് കോടി രൂപ വരെയാണ് മമ്മൂട്ടി ഒരു ചിത്രത്തിനായി ഈടാക്കുന്നത്. അന്യഭാഷ ചിത്രങ്ങൾക്ക് കൂടുതൽ പ്രതിഫലം മമ്മൂട്ടി വാങ്ങാറുണ്ട്. മമ്മൂട്ടിയുടെ ആസ്തി 340 കോടി രൂപയാണെന്ന് ഡിഎൻഎ റിപ്പോർട്ടിൽ പറയുന്നു. മൂന്നാം സ്ഥാനത്ത് യുവതാരമായ ദുൽഖർ സൽമാനാണ്. മലയാളത്തിലെ ഓപ്പണിംഗ് ഡേ റെക്കോർഡുകളെല്ലാം ദുൽഖറിന്റെ പേരിലാണ്. മൂന്ന് മുതൽ എട്ട് കോടി രൂപ വരെയാണ് ഒരു ചിത്രത്തിനായി ദുൽഖർ വാങ്ങുന്നത്.

നാലാം സ്ഥാനത്ത് പൃഥ്വിരാജാണ്. മൂന്ന് മുതൽ പത്ത് കോടി വരെ പൃഥ്വി പ്രതിഫലമായി വാങ്ങുന്നുണ്ട്. അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്. മൂന്നര കോടി മുതൽ ആറ് കോടി വരെയാണ് ഫഹദിന്റെ പ്രതിഫലം. പുഷ്പ 2 ആണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. ടൊവിനോ തോമസ് ഒരു കോടി മുതൽ നാല് കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്.