35 വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയ ഒരു ചിത്രത്തിൽ താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ട മമ്മൂക്ക ….!!
1 min read

35 വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയ ഒരു ചിത്രത്തിൽ താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ട മമ്മൂക്ക ….!!

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ. താരത്തിന്റെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടികമ്പനി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സംവിധായകൻ വൈശാഖാണ്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. മമ്മൂട്ടികമ്പിനിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ടർബോ. 70 കോടിയോളം രൂപയാണ് ചിത്രത്തിന് ചിലവഴിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാല്‍ ടര്‍ബോ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ 35 വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയ ഒരു മമ്മൂട്ടി ചിത്രത്തിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ആ ചിത്രം വൈറലാകുന്നുമുണ്ട്. ചലച്ചിത്ര പ്രേമികളുടെ സിനിമ ഗ്രൂപ്പായ എം3ഡിബിയില്‍ അജിഷ് കെ ബാബു ഇട്ട പോസ്റ്റിലാണ് കൗതുകമായി കണ്ടെത്തല്‍ ഉള്ളത്.

1988 ല്‍ ഇറങ്ങിയ മനു അങ്കിള്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ മമ്മൂട്ടി ഓടിക്കുന്ന അംബാസിഡര്‍ കാറില്‍ ‘ടര്‍ബോ’ എന്ന് എഴുതിയിരിക്കുന്നു എന്നാണ് കണ്ടെത്തല്‍ ‘താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ, 35 വർഷങ്ങൾക്ക് മുമ്പേ പുറത്തുവിട്ട മമ്മൂക്ക’ എന്നാണ് പോസ്റ്റിന്‍റെ ക്യാപ്ഷന്‍. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. ചിത്രം ദേശീയ പുരസ്കാരം അടക്കം നേടിയിരുന്നു.

ടർബോ ഒരു മാസ് ആക്ഷൻ കോമഡി ചിത്രമാണ് രചിയ്താവായ മിഥുൻ മാനുവൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.കറുപ്പ് ഷർട്ടും സിൽവർ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. അച്ചായൻ വേഷങ്ങളിൽ ശ്രദ്ധേയനായ മമ്മൂട്ടിയുടെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ടർബോ എന്ന പ്രതീക്ഷയിലാണ് ആരാധകർ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ നായിക അഞ്ജന ജയപ്രകാശ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും. വിഷ്ണു ശർമയാണ് ടർബോയുടെ ഛായഗ്രാഹകൻ. സമീർ മുഹമ്മജദാണ് ചിത്രത്തിന്റെ എഡിറ്റർ. ജസ്റ്റിൻ വർഗീസ് സിനിമയ്ക്ക് സംഗീതം നൽകുകയും ചെയ്തു. ഷാജി പാടൂർ ചിത്രത്തിന്റെ കോ-ഡയറക്ടറായി അണിയറയിൽ പങ്ക് ചേരും. ഫീനിക്സ് പ്രഭുവമാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഷാജി നടുവിലാണ് പ്രൊഡക്ഷൻ ഡിസൈൻ.