കേരളത്തിൽ തരംഗം സൃഷ്ടിച്ച് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ….!!
1 min read

കേരളത്തിൽ തരംഗം സൃഷ്ടിച്ച് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ….!!

തെലുങ്കില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ഹനുമാൻ. ഹനുമാൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം കേരളത്തിലും തരംഗം സൃഷ്ടിച്ച് തിയേറ്ററിൽ മുന്നേറുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന് വളരെ മികച്ച അഭിപ്രായം നേടുന്നത് കൊണ്ടാണ് സെന്ററുകൾ കൂട്ടുന്നതും.

തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായ് ജനുവരി 12നാണ് തിയറ്റർ റിലീസ് ചെയതത്. ചിത്രത്തിന്റെ കേരളത്തിലെ പ്രദർശനാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയത്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്. അമൃത നായരാണ് നായികയായത്. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അത്ഭുത’മായിരുന്നു. ‘സൂര്യ’ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.


അതേസമയം ഹനുമാൻ സൂപ്പർ ഹീറോ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം. ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. അതിലെ ആദ്യഭാഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാനെ കേന്ദ്രീകരിച്ച്, ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് പ്രധാനമായും സജ്ജീകരിച്ചത്.

അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായാണ് എന്നുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്. ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി, വിഷ്വൽ പ്രമോഷൻസ് : സ്നേക് പ്ലാന്റ്