550 കോടി താങ്ങില്ല, ബേസിലിന്റെ ശക്തിമാൻ നിർത്തിവെച്ചു?; വിശദീകരണവുമായി സോണി

ൺവീർ സിങ്ങിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. ഈ ചിത്രം താൽക്കാലികമായി നിർത്തിവച്ചെന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും ഹെഡുമായ ലാഡ സിങ്.

വാർത്ത തെറ്റാണെന്നും ശക്തിമാൻ പ്രോജക്ട് ഓൺ ആണെന്നും ലാഡ സിങ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. കഥ രൺവീർ സിങ്ങിന് ഇഷ്ടപ്പെട്ടെന്നും എന്നാൽ ചെലവായി കണക്കാക്കുന്ന 550 കോടിയോളം രൂപ മുടക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ നഷ്ടമാകുമെന്നും സോണി വിലയിരുത്തിയെന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. ബേസിൽ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. രവി വർമനാണ് സിനിമയുടെ ഛായാഗ്രാഹകൻ.

ദൂരദർശനിൽ സംപ്രേഷണം ചെയ്‍തിരുന്ന ജനപ്രിയ പരമ്പര ‘ശക്തിമാന്റെ’ ചലച്ചിത്രരൂപമാണ് രൺവീറിനെ നായനാക്കി ഒരുങ്ങുന്നത്. പരമ്പരയിൽ ശക്തിമാനായി വേഷമിട്ടത് മുകേഷ് ഖന്നയാണ്. 1997 മുതൽ 2000 ന്റെ പകുതി വരെയായിരുന്നു 450 എപ്പിസോഡുള്ള ‘ശക്തിമാൻ’ സംപ്രേഷണം ചെയ്‍തിരുന്നു. അതുകൊണ്ട് തന്നെ തൊണ്ണൂറുകളിൽ ജനിച്ചവർക്ക് ഈ ചിത്രം മികച്ച അനുഭവമായിരിക്കും.

Related Posts