കേരളത്തിനേക്കാൾ ഒരു ദിവസം മുൻപേ വാലിബൻ ആ രാജ്യത്തെത്തും; ആവേശത്തോടെ ആരാധകർ
1 min read

കേരളത്തിനേക്കാൾ ഒരു ദിവസം മുൻപേ വാലിബൻ ആ രാജ്യത്തെത്തും; ആവേശത്തോടെ ആരാധകർ

സിനിമാലോകം ഒന്നടങ്കം മലൈക്കോട്ടൈ വാലിബന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. വൻ ഹൈപ്പോടെയാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം പ്രദർശനത്തിനെത്തുന്നത്. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വാലിബൻ കാനഡയിൽ ഇന്ത്യയേക്കാൾ ഒരു ദിവസം മുന്നേ കാണാനാകും എന്നാണ് റിപ്പോർട്ട്.

മലൈക്കോട്ടൈ വാലിബൻ ഒരു തെന്നിന്ത്യൻ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. കാനഡിയൽ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയിൽ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയർ സംഘടപ്പിക്കുന്നുണ്ട് എന്നതാണ് അന്നാട്ടിലെ ആരാധകരെ ആവേശത്തിലാക്കുന്നത്.

മോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബനെത്തുമ്പോൾ തിയറ്ററിൽ തീ പാറുമോ എന്നായിരുന്നു നേരിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ ഒരാൾ ചോദിച്ചതും മറുപടിയും ചർച്ചയായിരുന്നു. ആദ്യം നേര് കഴിയട്ടേ എന്നായിരുന്നു താരത്തിനറെ മറുപടി. അത് വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും. സിനിമകൾ മികച്ച ഒന്നാകണമെന്ന് വിചാരിച്ച് തുടങ്ങുന്നതാണ് എല്ലാവരും. സിനിമയ്‍ക്ക് ഓരോന്നിനും ഓരോ ജാതകമുണ്ട്. നിങ്ങൾക്ക് തോന്നിയ വികാരം ആ സിനിമയ്‍ക്ക് ഉണ്ടെങ്കിൽ അതാണ് പ്രതീക്ഷ എന്ന് പറയുന്നത്.

സിനിമ കണ്ടിട്ടേ അത് നമുക്ക് പറയാൻ കഴിയുകയുള്ളൂ. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുന്നു. കൂടെയുള്ളവർക്കൊപ്പ സഞ്ചരിക്കുന്നു. പുറത്തിറങ്ങിയിട്ടാണല്ലോ ഞാൻ വിചാരിച്ചതുപോലെയില്ലെന്നൊക്കെ സിനിമയെ കുറിച്ച് തോന്നുന്നത്. എന്താണ് വിചാരിച്ചത് എന്ന് അറിയാനുമാകില്ല. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്. അതുകൊണ്ട് തീ പാറട്ടേ എന്നെല്ലാമായിരുന്നു മോഹൻലാൽ പറഞ്ഞത്.

ഇതിനിടെ മോഹൻലാൽ തന്റെ ഇൻസ്റ്റ​​ഗ്രാം പേജിലൂടെ ഒരു വാലിബൻ ചലഞ്ചുമായും എത്തിയിരുന്നു. ജിമ്മിൽ നിന്നെടുത്ത വീഡിയോ ആയിരുന്നു താരം വാലിബൻ ചലഞ്ച് എന്ന കാപ്ഷനോടെ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്തി തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.