“കഴിഞ്ഞ 35 വർഷം കൊണ്ട് പുള്ളി ചെയ്തു വെച്ച വേഷങ്ങൾ എല്ലാം ഒരു ശരാശരി മലയാളിയുടെ ജീവിതമാണ്.! ” ജയറാമിനെ കുറിച്ച് കുറിപ്പ്
1 min read

“കഴിഞ്ഞ 35 വർഷം കൊണ്ട് പുള്ളി ചെയ്തു വെച്ച വേഷങ്ങൾ എല്ലാം ഒരു ശരാശരി മലയാളിയുടെ ജീവിതമാണ്.! ” ജയറാമിനെ കുറിച്ച് കുറിപ്പ്

ആരാധകർ ഏറെ കാത്തിരുന്ന തിരിച്ച് വരവാണ് ജയറാമിന്റേത്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു ജയറാം. കരിയറിലെ തുടക്കകാലം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നടൻ. ഒരിടവേളയ്ക്ക് ശേഷം ‘ഓസ്‍ലർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ജയറാം. മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ ആ തിരിച്ചുവരവിന് പത്തരമാറ്റിന്റെ തിളക്കം. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം എത്തുമ്പോള്‍ ഛായാഗ്രാഹണം തേനി ഈശ്വറാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയറാമിന്റെ ഓസ്‍‍ലറിന് മിഥുൻ മുകുന്ദൻ സംഗീതം നല്‍കുമ്പോള്‍ നിര്‍ണായക വേഷത്തില്‍ അര്‍ജുൻ അശോകനൊപ്പം അനശ്വര രാജനും ഉണ്ട്. ഇപ്പോഴിതാ ജയറാമിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂർണരൂപം

 

ഓസ്‌ലർ കാണാൻ ഇപ്പൊ യൂത്തിനു പിന്നാലെ കുടുംബപ്രേക്ഷകരും എത്തി തുടങ്ങി.! 🥰

പറയുമ്പോ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഒക്കെ ചെയ്ത പോലെ അമാനുഷിക കഥാപാത്രങ്ങൾ ചെയ്ത് ഒരുപാട് ആരാധകവൃദ്ധങ്ങളെ സൃഷ്ടിച്ചു വലിയൊരു തരംഗം ഉണ്ടാക്കിയ നടനൊന്നുമല്ല ജയറാം. പക്ഷെ എന്നിട്ടും അങ്ങേരുടെ തിരിച്ചുവരവ് എന്തുകൊണ്ട് ഇത്ര ആഘോഷമാക്കുന്നു എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ.!

കഴിഞ്ഞ 35 വർഷം കൊണ്ട് പുള്ളി ചെയ്തു വെച്ച വേഷങ്ങൾ എല്ലാം ഒരു ശരാശരി മലയാളിയുടെ ജീവിതമാണ്.!

ഒരു ജോലിക്ക് വേണ്ടി അലയുന്ന, ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന, പെങ്ങമ്മാരെ കെട്ടിക്കാനും അച്ഛനുണ്ടാക്കിയ കടം വീട്ടാനുമുള്ള പ്രാരാബ്ദം പേറി നടക്കുന്ന, ചെയ്യുന്ന ജോലിയിൽ നിന്ന് ഉയർന്ന പൊസിഷനിൽ എത്താൻ struggle ചെയ്യുന്ന, കല്യാണത്തിന് ശേഷം ഭാര്യയുമായും വീട്ടുകാരുമായും ഉണ്ടാവുന്ന പ്രശ്നങ്ങൾ അനുഭവിക്കുന്ന, അച്ഛൻ ഉണ്ടാക്കി വെച്ച സ്വത്തു ദൂർത്തടിച്ചു അലസത കാട്ടുന്ന ചെറുപ്പക്കാരൻ ആയും മധ്യവയസ്കനായും എത്ര വർഷങ്ങൾ ആണ് പുള്ളി മലയാളികളെ രസിപ്പിച്ചത്.

വക്കീൽ, ഡോക്ടർ, ബിസിനസ്കാരൻ, സ്കൂൾ മാഷ്, പ്രവാസി, സർക്കാർ ജോലിക്കാരൻ, ആനക്കാരൻ,പോലിസ് അങ്ങനെ ഒരു ശരാശരി മലയാളിയുടെ പല വേഷങ്ങളും സ്‌ക്രീനിൽ പകർന്നാടിയ നടൻ..

ടീവി വെച്ചാ ജയറാമിന്റെ ഒരു സിനിമ എങ്കിലും കാണും. ഉച്ചയൂണിനൊപ്പം ഒരു ജയറാം സിനിമ എന്നത് ഒരു കോമ്പിനേഷൻ ആയി മാറി കഴിഞ്ഞു. അത്രത്തോളം മലയാളിപ്രേക്ഷകരെ സ്വാധീനിച്ച ഒരു നടന് വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരാൻ അമാനുഷിക കഥാപാത്രങ്ങൽ ചെയ്തു ആവേശം കൊള്ളിപ്പിച്ച Legacy വേണ്ട..

ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ പല ഫെസ്റ്റിവൽ സീസണുകളിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി പോലുള്ളവരുടെ വമ്പൻ സിനിമകളുടെ കൂടെ ക്ലാഷ് റിലീസ് ആയി ഇത്തരം കുടുംബസിനിമകൾ ഇറക്കി..

അതും ഒന്നിലധികം സിനിമകൾ റിലീസ് ചെയ്ത് അതൊക്ക വിജയമാക്കിയ ചരിത്രത്തിൽ തന്നെയുണ്ട് കുടുംബപ്രേക്ഷകർക്കിടയിൽ ജയറാം ഉണ്ടാക്കിയ സ്വീകാര്യത എത്രത്തോളം ഉണ്ടെന്ന്..

ഇനി എത്രയൊക്കെ പരാജയങ്ങൾ വന്നാലും ജയറാമേട്ടനെ മലയാളി പ്രേക്ഷകർ കൈവിടില്ല. ജയറാമേട്ടൻ പറഞ്ഞപോലെ 35 വർഷം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്നേഹമാണ് അതങ്ങനെ പെട്ടെന്നൊരു ദിവസം ഇല്ലാതാവില്ല.! 💯