”അയാൾ എന്റെ കാലിൽ വീണു, കരഞ്ഞു, മമ്മൂട്ടിക്ക് ഇവിടെയും ആരാധകർ ഉണ്ടോയെന്നാണ് ചിന്തിച്ചത്, എന്നാൽ…”; അനുഭവം വെളിപ്പെടുത്തി താരം
1 min read

”അയാൾ എന്റെ കാലിൽ വീണു, കരഞ്ഞു, മമ്മൂട്ടിക്ക് ഇവിടെയും ആരാധകർ ഉണ്ടോയെന്നാണ് ചിന്തിച്ചത്, എന്നാൽ…”; അനുഭവം വെളിപ്പെടുത്തി താരം

ഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവ് അസാധ്യമാണ്. സ്ക്രീനിന് മുൻപിലെത്തിയാൽ ആ നടനിൽ എവിടെയും തന്റെ സ്വത്വം കാണാൻ കഴിയില്ല. കഥാപാത്രത്തോട് മുഴുവനായും ഇഴുകിച്ചേരും. വളരെ കാലം മുൻപേ ഇദ്ദേഹം ഇങ്ങനെത്തന്നെയാണ്. അദ്ദേഹത്തിലെ നടൻറെ വ്യത്യസ്തയാർന്ന പകർന്നാട്ടങ്ങൾക്ക് ഉദാഹരങ്ങൾ നിരവധിയാണ്. അംബേദ്കർ എന്ന സിനിമയിലേത് ഇത്തരത്തിൽ താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ്.

ചിത്രത്തിൽ ഡോ. ബാബാസാഹേബ് അംബേദ്കർ ആയി മമ്മൂട്ടി പകർന്നാടി. ഈ ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു. അവാർഡ് ലഭിച്ചതിന് ശേഷം സിനിമയ്ക്കായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകൾ പലപ്പോഴും പുറത്തുവരികയും അവ വാർത്തകളിൽ ഇടംനേടുകയും ചെയ്തിട്ടുണ്ട്.

പ്രത്യേകിച്ച് സിനിമയ്ക്ക് വേണ്ടി ബ്രിട്ടിഷ് ഇംഗ്ലീഷ് പഠിച്ചതൊക്കെ വലിയ വിശേഷമായിട്ടുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം മമ്മൂട്ടി തമിഴ്നാട്ടിലെ ഒരു അവാർഡ് നിശ പരിപാടിക്കിടെ പങ്കുവെച്ചിരുന്നു. കമൽഹാസനൊപ്പം വേദി പങ്കിട്ട് അദ്ദേഹം സംസാരിക്കുന്ന വീഡിയോ ഇപ്പോഴിതാ വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നു.

“അംബേദ്കറിന്റെ ഷൂട്ടിം​ഗ് പൂനയ് യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുകയാണ്. ഞാൻ കോട്ടും സ്യൂട്ടും ഒക്കെ ധരിച്ച് അംബേദ്കർ വേഷത്തിൽ പുറത്തേക്ക് വന്നപ്പോൾ, വളരെ വെൽ ഡ്രെസിഡായിട്ടുള്ള, നാല്പത് വയസ് തോന്നിപ്പിക്കുന്നയാൾ വന്ന് എന്റെ കാലിൽ വീണു. മമ്മൂട്ടിക്ക് അവിടെയും ഫാൻസ് ഉണ്ടെന്ന് വിചാരിച്ചു. ഞാൻ ഞെട്ടിപ്പോയി. ഇയാള് എന്തിനാണ് എന്റെ കാലിൽ വീഴുന്നതെന്ന് ചിന്തിച്ചു. ഞാൻ പിടിച്ചെഴുന്നേൽപ്പിച്ച് എന്താ ഈ കാണിക്കുന്നേന്ന് ചോദിച്ചു.

അദ്ദേഹം അംബേദ്ക്കറുടെ ഫാൻ ആയിരുന്നു. ഇയാൾക്ക് എന്റെ യഥാർത്ഥ മുഖം അറിയില്ല. അദ്ദേഹം കാലിൽ വീണത് എന്റെ അല്ല അംബേദ്ക്കറുടെ കാലിലാണ്. ഞാൻ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ മുന്നിൽ അദ്ദേഹം കരഞ്ഞു. അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. അദ്ദേഹം സാധാരണക്കാരനല്ലായിരുന്നു. ആ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ആണ്. അവർക്ക് അംബേദ്കർ എന്ന് പറയുന്നത് ദൈവത്തെ പോലെയാണ്”- മമ്മൂട്ടി വ്യക്തമാക്കി.