24 Jan, 2025
1 min read

94 കോടി ടിക്കറ്റുകൾ വിറ്റുപോയവർഷം, ഇന്ത്യൻ സിനിമകളിൽ ഒന്നാമത് ഈ ഭാഷ; 2023ൽ ഇന്ത്യൻ സിനിമയുടെ ലാഭ കണക്കുകൾ ഇങ്ങനെ…

കൊവിഡ് പാൻഡമിക് കാലഘട്ടത്തിൽ നിന്നും ചലച്ചിത്ര മേഖല രക്ഷപ്പെട്ട വർഷമായിരുന്നു 2023. 2020 മുതൽ ഇങ്ങോട്ട് പലപ്പോഴും തിയേറ്ററുകൾ അടച്ചിട്ട നിലയിലായുരുന്നു. ഈ സമയത്ത് ഇന്ത്യൻ സിനിമകൾ ഒടിടിയിൽ സജീവമായെങ്കെലും സാമ്പത്തികമായി ഒരുപാട് നഷ്ടങ്ങളുണ്ടായി. എന്നാൽ 2023 ൽ ബോക്സ് ഓഫീസിൻറെ കാത്തിരുന്ന ആ മടങ്ങിവരവ് സംഭവിച്ചു. പല ഭാഷകളിലായി ഇന്ത്യൻ സിനിമ വലിയ വിജയങ്ങൾ കണ്ട 2023 ലെ സമ​ഗ്ര ബോക്സ് ഓഫീസ് റിപ്പോർട്ട് ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കൺസൾട്ടിം​ഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് […]

1 min read

ഒടിടിയിൽ വിചാരിച്ച പോലെയല്ല സലാർ; ടോപ് ടെൻ ട്രെൻഡിങ് ലിസ്റ്റിൽ എത്രാം സ്ഥാനത്താണെന്ന് നോക്കാം…!

വലിയ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു സലാർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിൻറെ സംവിധാനത്തിൽ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിൻറെ ഹൈലൈറ്റ്. മലാളികൾക്ക് സലാർ പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ എത്തുന്നത് മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22 നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ബോക്സോഫീസിൽ വൻ വിജയം നേടിയ ചിത്രം ഇപ്പോൾ കൃത്യം 28 ദിവസത്തിന് ശേഷം ഒടിടിയിലും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ജനുവരി […]

1 min read

ആവേശം ടിക്കറ്റ് ബുക്കിങ്ങിലും; ഇതുവരെ വിറ്റുപോയ സംഖ്യയിൽ കണ്ണ്തള്ളി അണിയറപ്രവർത്തകർ

മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ട്രെയിലറും അടുത്തിടെ പുറത്തിറങ്ങിയതോടെ ആരാധകർ ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലാണ്. വാലിബനായി മോഹൻലാൽ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്. മാത്രമല്ല, മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. മണിക്കൂറുകൾക്കുള്ളിൽ വാലിബന്റെ ടിക്കറ്റുകൾ പ്രതീക്ഷിച്ചതിനപ്പുറമാണ് ആരാധകർ ബുക്ക് ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് എണ്ണം ഒരു ലക്ഷം കവിഞ്ഞു എന്നാണ് ബുക്ക് മൈ […]

1 min read

പ്രണയനായകനാകാൻ ടൊവിനോ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയ്ക്ക് ശേഷം തിയേറ്റ‌ർ ഓഫ് ഡ്രീംസിൻറെ ‘മുൻപെ’ വരുന്നു..!!

‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ എസ്ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഇൻസ്പെക്ടറിൽ നിന്ന് പ്രണയ നായകനിലേക്ക് കൂടുവിട്ട് കൂടുമാറാനൊരുങ്ങി ടൊവിനോ. താരം ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രണയനായകനായെത്തുന്ന സിനിമയായിരിക്കും ഇത്. ‘മുൻപെ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം തിയേറ്ററുകൾ ഏറ്റെടുത്ത ‘കാപ്പ’യ്ക്കും ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയ്ക്കും ശേഷം തിയേറ്റ‌ർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും പെയ്ൽ ബ്ലൂ ഡോട്ട് പിക്ചേഴ്സിൻറെ ബാനറിൽ സൈജു ശ്രീധരനും ചേർന്ന് നിർമ്മിക്കുകയാണ്. പൂർണ്ണമായും ഒരു പ്രണയകഥയായെത്തുന്ന […]

1 min read

”കാതൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ഒരു നടനെ സംബന്ധിച്ച് ചലഞ്ചിങ് ആണ്, അതുപോലെ ഭാ​ഗ്യവും”; മോഹൻലാൽ

ജിയോ ബേബി- മമ്മൂട്ടി ചിത്രം കാതൽ ദി കോർ ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമ റിലീസ് ചെയ്ത അന്ന് മുതൽ സിനിമയെയും മമ്മൂട്ടിയെയും അഭിനന്ദിച്ച് സമൂഹത്തിന്റെ വിവദകോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സിനിമയെ പ്രശംസിച്ച് നടൻ മോഹൻലാൽ രം​ഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി വളരെ മനോഹരമായി അഭിനയിച്ചെന്നും, ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നത് ഒരു നടനെ സംബന്ധിച്ച് വെല്ലുവിളിയും അതേസമയം ഭാഗ്യവുമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. മാത്രമല്ല, താൻ ഒരുപാട് ​ഗ്രേ ഷേഡിലുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ടെന്നും തന്നെപ്പോലെ മോശം […]

1 min read

‘മമ്മൂട്ടി കാവിപ്പടയുടെ നിരന്തര വേട്ടമൃ​ഗം’; എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

നടനും മുൻ രാജ്യസഭാം​ഗവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം ചലച്ചിത്രലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ​ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം കുടുംബസമേതം എത്തിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, മേനക, ഖുശ്ബു, സുരേഷ് കുമാർ എന്നിവരെല്ലാം വധൂവരൻമാരെ നേരിട്ട് ആശംസിക്കാൻ വേദിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിവാഹ വേദിയിലെ പ്രധാന ആകർഷണം. വധൂവരൻമാർക്ക് വരണമാല്യം എടുത്ത് നൽകിയത് മോദിയായിരുന്നു. മോദി പങ്കെടുക്കുന്ന ചടങ്ങായതിനാൽ വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് വിവാഹം നടന്നത്. ഇതിനിടെ ചിലർ […]

1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും’, കൗതുകമുണർത്തുന്ന ടീസർ; ടൊവിനോയ്ക്ക് ആശംസകളുമായി ഹൃത്വിക് റോഷൻ

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിലാകെ തരം​ഗമായിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ മാത്രം 2.6 മില്യൺ ആളുകളാണ് ടീസർ കണ്ടത്. ദിവസങ്ങൾക്ക് മുൻപ് സിനിമയുടെ ലൊക്കേഷൻ വീഡിയോയ്ക്കും നല്ല വരവേൽപ്പായിരുന്നു ലഭിച്ചത്. ജോജു ജോർജ്, കല്യാണി പ്രിയദർശൻ, നിഷാന്ത് സാഗർ, നന്ദു, ഷറഫു, ജിതിൻ ലാൽ, ഷൈജു ശ്രീധർ, ജിതിൻ പുത്തഞ്ചേരി, അദ്രി ജോ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, സലിം അഹമ്മദ്, വൈശാഖ്, ഷാഫി, ഷഹീദ് അറാഫാത്ത്, […]

1 min read

സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ: ‘ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിൽ എന്തും സംഭവിക്കും’

സിനിമയെ വെല്ലുന്ന പരസ്യവുമായി മോഹൻലാലും വി എ ശ്രീകുമാറും വീണ്ടും പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുകയാണ്. ബിസ്ക്കറ്റിന്റെ പരസ്യത്തിനു വേണ്ടിയാണ് ഇവർ വീണ്ടുമൊന്നിച്ചത്. പരസ്യ വിഡിയോ മോഹൻലാൽ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇതിലെ ചില രം​ഗങ്ങൾ ശ്രീകുമാർ പോസ്റ്റ് ചെയ്തപ്പോൾ ഇവരുടെ പുതിയ ചിത്രമായിരിക്കുമിതെന്നാണ് പ്രേക്ഷകർ കരുതിയത്. ഇപ്പോൾ വീഡിയോ പുറത്ത് വന്നപ്പോഴാണ് അത് ശ്രീകുമാർ ചെയ്യുന്ന ബിസ്ക്കറ്റിന്റെ പരസ്യമായിരുന്നു എന്ന് മനസിലാകുന്നത്. ക്രേസ് ബിസ്ക്കറ്റ് ബ്രാൻഡിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചത്. പരസ്യം […]

1 min read

”ഫഹദിന് ചില പ്രശ്നങ്ങളുണ്ട്, മോഹൻലാലിനെപ്പോലെ എല്ലാം ചെയ്യാൻ പറ്റില്ല”; ഷൈൻ ടോം ചാക്കോ

നടൻ ഫഹദ് ഫാസിലെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമയിൽ ഉണ്ടായ നടനാണ് ഫഹദ് ഫാസിൽ എന്നാണ് ഷൈൻ പറയുന്നത്. പ്രേം നസീറിന് ശേഷം സോമനും സുകുമാരനും ഉണ്ടായി, അതിന് ശേഷം മമ്മൂട്ടിയും മോഹലാലും വന്നു. അതിനും ശേഷം വന്ന നടനാണ് ഫഹദ് ഫാസിൽ എന്നും ഷൈൻ വ്യക്തമാക്കി. ”ഫഹദ് രണ്ടാമത് വന്നപ്പോൾ നമ്മൾ കണ്ടത് അയാളെ തന്നെയാണ്. ഫഹദ് അയാളെപ്പോലെയാണ് കരയുകയും ചിരിക്കുകയുമൊക്കെ […]

1 min read

”മമ്മൂട്ടി- ജോഷി കൂട്ടുകെട്ട് എനിക്ക് പാഠപുസ്തകമാണ്”; സുരേഷ് ​ഗോപി

മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് ജോഷി. കൂടുതലും ആക്ഷൻ ത്രില്ലർ ജോണറിൽപ്പെട്ട സിനിമകൾ ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തിലെ എല്ലാ പ്രധാന താരങ്ങളും ഭാ​ഗമായിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയ നടൻമാരെല്ലാം ജോഷിയുടെ സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ന്യൂഡൽഹി എക്കാലത്തേയും ക്ലാസിക് ആണ്. ഇപ്പോൾ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ആ കൂട്ടുകെട്ട് തനിക്ക് പാഠപുസ്തകമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ”ജോഷിയും മമ്മൂട്ടിയും […]