25 Feb, 2025
1 min read

“സത്യത്തിൽ ഞാൻ തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന ഒരാളാണ്, കാപ്പയിൽ സംസാരിക്കുന്നത് എന്റെ ഭാഷയിൽ”; പൃഥ്വിരാജ്

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പുതുതായി പണികഴിപ്പിച്ച കാൽനടമേൽ പാലം നാടിന് സമർപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയിരുന്നത് മലയാള സിനിമയുടെ തന്നെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കുന്ന പ്രിയ നടൻ പൃഥ്വിരാജ് സുകുമാരനായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വളരെ മികച്ച പ്രതികരണമായിരുന്നു താരത്തിന്റെ വാക്കുകൾക്ക് ലഭിച്ചത്. “ആദ്യമായാണ് തന്നെ ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് ഉദ്ഘാടനത്തെപ്പറ്റി സംസാരിക്കുന്നതെന്നും അതുകൊണ്ടുതന്നെ […]

1 min read

“ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ‘രാജുവേട്ടാ’ എന്ന് വിളിച്ച് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്” : പൃഥ്വിരാജ് സുകുമാരൻ

വർഷങ്ങൾക്കുശേഷം തിരുവനന്തപുരം സ്വദേശിയായ പൃഥ്വിരാജിന്റെ ഒരു ചിത്രത്തിൻറെ ഷൂട്ടിംഗ് പത്മനാഭന്റെ മണ്ണിൽ നടക്കുമ്പോൾ തിരുവനന്തപുരം നഗരസഭയുടെ ചടങ്ങിന് ഇരട്ടി മധുരം നൽകുവാൻ പൃഥ്വിരാജും. നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനടമേൽ പാലം നാടിനു സമർപ്പിച്ചപ്പോൾ ഉദ്ഘാടനത്തിനായി എത്തിയ പൃഥ്വിരാജിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ നടൻ പൃഥ്വിരാജ് സുകുമാരൻ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തുകയും അഭിമാനം അനന്തപുരി സെൽഫി പോയിന്റിന്റെ […]

1 min read

“അടുത്ത ചിത്രം മമ്മുക്കയോടൊപ്പം, ടെൻഷനില്ല, ഉത്തരവാദിത്വം ഉണ്ട്” : സംവിധായകൻ ജിയോ ബേബി

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ സംസ്ഥാന പുരസ്കാരം ലഭിച്ച സംവിധായകൻ ജിയോ ബേബിയുടെ അടുത്ത ചിത്രം മമ്മൂട്ടിയോടൊപ്പം എന്ന് സംവിധായകൻ തന്നെ തീർച്ചപ്പെടുത്തിയിരിക്കുന്നു.നാളുകളായി നിലനിന്നിരുന്ന റൂമറിന് ഇതോടെ അന്ത്യമായിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബി ഈ കാര്യം വ്യക്തമാക്കിയത്. തന്റെ രണ്ടു സുഹൃത്തുക്കൾ ചേർന്നാണ് സിനിമ എഴുതുന്നതും മമ്മുട്ടിക്ക് കഥ ഇഷ്ടമായെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സിനിമയ്ക്ക് ഗുണം ചെയ്യുമെന്നും ജിയോ ബേബി പറയുന്നു. ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അന്താരാഷ്ട്ര തലത്തിൽ […]

1 min read

വില്ലനുക്കും വില്ലൻ വിനായകൻ ? ജയിലറിൽ വിനായകനും.

ബീസ്റ്റിന്റെ വൻ വിജയത്തിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിരുന്നു. ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുക. സിനിമാ ലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ രജനികാന്തിനു വില്ലനായി എത്തുന്നത് മലയാള നടൻ വിനായകൻ ഉണ്ടാകുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 151 കോടി രൂപ രജനികാന്ത് പ്രതിഫലം വാങ്ങുന്നുവെന്നത് ഇതിനു മുൻപ് വാർത്തയായിരുന്നു.   ട്വിറ്ററിലൂടെ […]

1 min read

ഓണത്തിന് പോരടിക്കാൻ സീനിയർ താരങ്ങൾ മുതൽ ന്യൂജൻ താരങ്ങൾ വരെ . ഓണം റിലിസുകൾ ഇതാ

മലയാളത്തിൽ ഓണം റീലീസിന് കാത്തിരിക്കുന്നത് പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങളാണ് സിനിയർ താരം ബിജു മേനോൻ നായകനാവുന്ന ഒരു തെക്കൻ തല്ലു കേസ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പ്രിഥ്യരാജും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഒന്നിക്കുന്ന ഗോൾഡ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ബേസിൽ ജോസഫ് നായകനായെത്തുന്ന പാൽത്തു ജാൻവർ . വ്യത്യസ്തങ്ങളായ വിജയ ചിത്രങ്ങളുടെ സംവിധായകൻ വിനയന്റെ സംവിധാനത്തിൽ ഗോകുലം മൂവീസിന്റെ ബാനറിൽ സിജു വിൽസൺ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എന്നീ വമ്പൻ സിനിമകളാണ് ഓണത്തിന് […]

1 min read

“ഞാനും അതേ പാർട്ടിയുടെ ആളാണ്, ചുമതലകൾ ഭരണാധികാരികൾ നിർവഹിക്കുന്നുണ്ടെന്ന് താൻ കരുതുന്നു”; സുരഭി ലക്ഷ്മിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ

മലയാള സിനിമ- സീരിയൽ രംഗത്ത് തന്റേതായ വ്യക്തിത്വം കൊണ്ടും അഭിനയം കൊണ്ടും അടയാളപ്പെടുത്തലുകൾ നടത്തിയ താരമാണ് സുരഭി ലക്ഷ്മി. ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം എന്നും തന്റേതായ നിലപാട് ഏതൊരു കാര്യത്തിലും സ്വന്തം നിലപാട് കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ്.താരത്തിന്റെ പല അഭിപ്രായവും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറാറുണ്ട്. ഇപ്പോൾ കുഞ്ചാക്കോബോബൻ നായകൻ ആയി എത്തിയ ന്നാ താൻ കൊണ്ട് കേസുകൊടുക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. […]

1 min read

അടിപിടികൾ ഒന്നുമില്ലാതെ നല്ലവനായ ഉണ്ണിയായി കുടുംബത്തോടൊപ്പം ആന്റണീ വർഗീസ്! ; ക്യാമ്പസ് മൂവി ‘ഓ മേരി ലൈല’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ വൈറൽ

നവാഗതനായ അഭിഷേക് കെ എസിന്റെ സംവിധാനത്തിൽ വെബ് സീരിസുകളിലൂടെ പ്രശസ്തനായ അനുരാജ് ഒ.ബി തിരക്കഥ നിർവഹിക്കുന്ന ആന്റണി വർഗീസ് ചിത്രമാണ് ഓ മേരി ലൈല . മുൻ ചിത്രങ്ങളിൽ നിരവധി സംഘട്ടനങ്ങളിൽ ഭാഗമായിരുന്ന ആന്റണി വർഗീസിനെ ആരാധകർ വയലൻസ് സ്റ്റാർ പെപ്പെ എന്ന് വിശേഷിപ്പിച്ചിരുന്നത് നേരത്തെ വാർത്തയായിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി റൊമാന്റിക് കോമഡി ജോണറിലുള്ള ചിത്രമാവും ഓ മേരി ലൈലയെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. റൊമാന്റിക്ക് ലുക്കിലാണ് താരം ആദ്യ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. കുടുംബ പോസ്റ്ററിലെ […]

1 min read

ടൊവിനോ തോമസിന്റെ ഏറ്റവും വലിയ പണം വാരി ചിത്രമായി ‘തല്ലുമാല’! ; ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ തല്ലിതകർത്ത് മുന്നേറുന്നു..

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. തീയേറ്ററുകളിൽ ആരവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചിത്രം ടോവിനോയുടെ സൂപ്പർതാര പദവിയിലേക്കുള്ള കാൽവപ്പെന്ന സൂചനകളാണ് ആദ്യദിന കളക്ഷനുകൾ നിന്ന് സൂചിപ്പിക്കുന്നത്. മൂന്നര കോടിയിലേറെ കളക്ഷനാണ് ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയത്. ലോകത്തകാമനം മികച്ച പ്രതികരണമാണ് മണവാളൻ വസിയും സംഘവും നേടുന്നത്. ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവുമധികം ഫസ്റ്റ് ഡേ കളക്ഷൻ […]

1 min read

“ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്” എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ എന്ന് ഉലകനായകൻ കമൽ ഹാസ്സൻ

ഫാസിലിന്റെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. 30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങുന്ന മുഴുവൻ നീള മലയാള ഗാനമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തന്നെ ചിത്രം വളരെയധികം ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. സംവിധായകന്മാരായി മഹേഷ് നാരായണൻ, വൈശാഖ്, വി കെ പ്രകാശ് […]

1 min read

ഇത് റോബിന്റെ നല്ല കാലം! ; നായകനായി ദിൽഷയ്ക്കൊപ്പം! ഒപ്പം ഉണ്ണിമുകുന്ദനും! മാസ്സ് സിനിമ ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിംഗ്

ബിഗ് ബോസ് സീസൺ 4ലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ താരം ആണ് ഡോ.റോബിൻ രാധാകൃഷ്ണൻ. വ്യത്യസതമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയും എന്നും ബിഗ് ബോസ് വീട്ടിൽ നിറഞ്ഞു നിൽക്കാൻ റോബിന് സാധിച്ചിട്ടുണ്ട്.റോബിന് ദിൽഷയോട് തോന്നിയ അടുപ്പവും ബിഗ് ബോസിന് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട കാര്യം ആണ്.പരിഹസിക്കുന്നവർ ചുറ്റും ഉണ്ടായിരുന്നിട്ട് കൂടി അവർക്കിടയിൽ പിടിച്ചു നിൽക്കാനും ബിഗ് ബോസിന്റെ അവസാന റൗണ്ടുകൾ വരെ എത്തിപ്പെടാനും റോബിന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ബിഗ് ബോസിന്റെ വിന്നർ എന്നു […]