“അടുത്ത ചിത്രം മമ്മുക്കയോടൊപ്പം, ടെൻഷനില്ല, ഉത്തരവാദിത്വം ഉണ്ട്” : സംവിധായകൻ ജിയോ ബേബി
1 min read

“അടുത്ത ചിത്രം മമ്മുക്കയോടൊപ്പം, ടെൻഷനില്ല, ഉത്തരവാദിത്വം ഉണ്ട്” : സംവിധായകൻ ജിയോ ബേബി

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ സംസ്ഥാന പുരസ്കാരം ലഭിച്ച സംവിധായകൻ ജിയോ ബേബിയുടെ അടുത്ത ചിത്രം മമ്മൂട്ടിയോടൊപ്പം എന്ന് സംവിധായകൻ തന്നെ തീർച്ചപ്പെടുത്തിയിരിക്കുന്നു.നാളുകളായി നിലനിന്നിരുന്ന റൂമറിന് ഇതോടെ അന്ത്യമായിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബി ഈ കാര്യം വ്യക്തമാക്കിയത്.

തന്റെ രണ്ടു സുഹൃത്തുക്കൾ ചേർന്നാണ് സിനിമ എഴുതുന്നതും മമ്മുട്ടിക്ക് കഥ ഇഷ്ടമായെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സിനിമയ്ക്ക് ഗുണം ചെയ്യുമെന്നും ജിയോ ബേബി പറയുന്നു.

ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ്. സ്ത്രീകളുടെ പ്രശ്നങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ കഴിഞ്ഞ ചിത്രമെന്ന രീതിയിൽ അനവധി അഭിനന്ദങ്ങളും പുരസ്കാരവും ചിത്രത്തെ തേടിയെത്തിയിരുന്നു. നീരുപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് മലയാളി പേക്ഷകർ സ്വീകരിച്ചത്. അതിനു ശേഷം പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി മൂവിയും തരംഗം ആയിരുന്നു. ശീധന്യ കാറ്ററിങ്ങ് എന്ന ചിത്രമാണ് ജിയോ ബേബിയുടെ സംവിധാനത്തിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്.

മമ്മൂട്ടിയെ പോലുള്ള വലിയ താരത്തെ വച്ച് സിനിമ ചെയ്യുമ്പോൾ ടെൻഷനുണ്ടോയെന്ന ചോദ്യത്തിന് താൻ പൊതുവേ ടെൻഷൻ കുറവുള്ള ആളാണെന്നും അദ്ദേഹത്തെ വച്ച് ചെയ്യുമ്പോഴുള്ള ഉത്തരവാദിത്വം വലുതാണെന്നും താൻ വളരെ എക്സൈറ്റ് ഡ് ആണെന്നും ജിയോ ബേബി പറഞ്ഞു. ശീധന്യ കാറ്ററിങ്ങ് ശേഷമുള്ള അടുത്ത ചിത്രമായാണ് മമ്മുട്ടി ജിയോ ബേബി കൂട്ടുകെട്ടിലെ ആദ്യസിനിമയെത്തുക. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്നു എന്ന വാർത്ത ഇതിനോടകം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ വരവേറ്റത്.