ഇത് റോബിന്റെ നല്ല കാലം! ; നായകനായി ദിൽഷയ്ക്കൊപ്പം! ഒപ്പം ഉണ്ണിമുകുന്ദനും! മാസ്സ് സിനിമ ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിംഗ്
1 min read

ഇത് റോബിന്റെ നല്ല കാലം! ; നായകനായി ദിൽഷയ്ക്കൊപ്പം! ഒപ്പം ഉണ്ണിമുകുന്ദനും! മാസ്സ് സിനിമ ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിംഗ്

ബിഗ് ബോസ് സീസൺ 4ലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ താരം ആണ് ഡോ.റോബിൻ രാധാകൃഷ്ണൻ. വ്യത്യസതമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയും എന്നും ബിഗ് ബോസ് വീട്ടിൽ നിറഞ്ഞു നിൽക്കാൻ റോബിന് സാധിച്ചിട്ടുണ്ട്.റോബിന് ദിൽഷയോട് തോന്നിയ അടുപ്പവും ബിഗ് ബോസിന് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട കാര്യം ആണ്.പരിഹസിക്കുന്നവർ ചുറ്റും ഉണ്ടായിരുന്നിട്ട് കൂടി അവർക്കിടയിൽ പിടിച്ചു നിൽക്കാനും ബിഗ് ബോസിന്റെ അവസാന റൗണ്ടുകൾ വരെ എത്തിപ്പെടാനും റോബിന് സാധിച്ചിട്ടുണ്ട്.

ഒരുപക്ഷേ ബിഗ് ബോസിന്റെ വിന്നർ എന്നു പോലും പലരും വിശേഷിപ്പിച്ചിരുന്ന മത്സരാർത്ഥിയും റോബിൻ തന്നെ ആയിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്ത് പോവുകയായിരുന്നു.എന്നിട്ടും താരത്തിന് ആരാധകർക്കിടയിൽ നിന്ന് ലഭിച്ച അംഗീകാരവും പിന്തുണയും അൽപ്പം പോലും കുറഞ്ഞില്ല എന്നത് ആണ് വാസ്തവം.പുറത്തിറങ്ങിയ അന്ന് മുതൽ റോബിൻ ഉൽഘാടനവും ഇന്റർവ്യൂ ഒക്കെ ആയി തിരക്കിലാണ്.

ഇതിനിടയിൽ മലയാള സിനിമയിൽ സജീവം ആകാനുള്ള തയാറെടുപ്പും താരം നടത്തുന്നുണ്ട്. സിനിമകളെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് റോബിൻ തന്നെ പല സാഹചര്യത്തിലും വ്യക്തമാക്കിയിരുന്നു. നല്ല അവസരം കിട്ടിയാൽ സിനിമ മേഖലയിലേക്ക് കടന്ന് വരാൻ താൻ തയ്യാറാണെന്നാണ് താരം വ്യക്തമാക്കിയത്. ഇപ്പോൾ ഗോകുലം പിച്ചേഴ്സിന് ഒപ്പവും ഉണ്ണിമുകുന്ദന് ഒപ്പവും ഉള്ള റോബിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

സംവിധായകരായ കൃഷ്ണമൂർത്തി, അജയ് വാസുദേവൻ എന്നിവർക്കൊപ്പം ഉള്ള ചിത്രവും ഒപ്പം ഉണ്ണി മുകുന്ദനോട് ഒപ്പം ഉള്ള ഒരു വീഡിയോയും റോബിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. കുറച്ചു ദിവസത്തിന് മുമ്പ് ലാലു അലക്സിന് ഒപ്പമുള്ള ഒരു ചിത്രവും അതിന് പുറമെ റോബിന്റെ ആദ്യ ചിത്രത്തിന് നടൻ ജയറാം ആശംസ അറിയിക്കുന്ന ഒരു വീഡിയോയും റോബിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടുകൂടി താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ റോബിനും ഉണ്ടെന്ന സൂചനയാണ് ആരാധകർ പറയുന്നത്. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് റോബിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.റോബിന്റെ ആദ്യ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളക്കര.