ഒറ്റ ഷോട്ടിലെ മമ്മൂട്ടി നടനം! ‘നന്‍പകല്‍ നേരത്ത് മയക്കം’ രണ്ടാം ടീസറിൽ മഹാനടന്റെ അഭിനയ വിളയാട്ടം
1 min read

ഒറ്റ ഷോട്ടിലെ മമ്മൂട്ടി നടനം! ‘നന്‍പകല്‍ നേരത്ത് മയക്കം’ രണ്ടാം ടീസറിൽ മഹാനടന്റെ അഭിനയ വിളയാട്ടം

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആദ്യത്തെ ടീസറില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടീസര്‍ ആണ് രണ്ടാം ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഒരു നാടന്‍ കള്ള് ഷാപ്പിന്റെ പശ്ചാത്തലത്തിലുള്ള സീന്‍ ആണ് ഈ ടീസറില്‍ കാണുന്നത്. കഥയെ കുറിച്ച് യാതൊരു സൂചനയും തരാത്ത വിധത്തിലാണ് രണ്ടാം ടീസര്‍ പുറത്തു വന്നിരിക്കുന്നത്. ഒരു നാടന്‍ ബാറില്‍ സഹമദ്യപാനികള്‍ക്കൊപ്പം ഒരു സീന്‍ അഭിനയിക്കുകയാണ് മമ്മൂട്ടി. ഒരു മിനിറ്റോളം നീളുന്ന ഒരു സിംഗിള്‍ സ്റ്റാറ്റിക് ഷോട്ട് ആണ് ടീസറില്‍ ഉള്ളത്. ‘മമ്മൂട്ടി കമ്പനി’ എന്ന പേരില്‍ മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.

തമിഴ്‌നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പ്രധാന ലൊക്കേഷന്‍ പഴനി ആയിരുന്നു. 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ‘അമരം’ എന്ന് സിനിമ കഴിഞ്ഞ് 30 വര്‍ഷത്തിനു ശേഷം അശോകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രമ്യ പാണ്ഡ്യനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.

ഛായാഗ്രഹണം; തേനി ഈശ്വര്‍
എഡിറ്റിംഗ്; ദീപു ജോസഫ്
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍; ടിനു പാപ്പച്ചന്‍
ലൈന്‍ പ്രൊഡ്യൂസര്‍മാര്‍; ആന്‍സണ്‍ ആന്റണി, സുനില്‍ സിംഗ്
കലാസംവിധാനം; ഗോകുല്‍ ദാസ്
മേക്കപ്പ്; റോണക്‌സ് സേവ്യര്‍
സൗണ്ട് ഡിസൈന്‍; രംഗനാഥ് രവി
സൗണ്ട് മിക്‌സ്; ഫസല്‍ എ ബക്കര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍; എല്‍ ബി ശ്യാംലാല്‍
വസ്ത്രാലങ്കാരം; മെല്‍വി ജെ
സ്റ്റില്‍സ്; അര്‍ജുന്‍ കല്ലിങ്കല്‍
ഡിസൈന്‍; ബല്‍റാം ജെ