08 Sep, 2024
1 min read

“മോഹൻലാലിന്റെ വൃഷഭ ഉപേക്ഷിച്ചിട്ടില്ല” ; അപ്‍ഡേറ്റ് പുറത്ത്

മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. നന്ദ കിഷോറാണ് വൃഷഭയുടെ സംവിധാനം. വൃഷഭ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ നന്ദ കിഷോര്‍. അമ്പത് ശതമാനം ചിത്രീകരണം പുര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സംവിധായകൻ നന്ദ കിഷോര്‍ വ്യക്തമാക്കുകയും ചെയ്‍തിരിക്കുന്നു. സംവിധായകൻ നന്ദ കിഷോര്‍ ഒടിടിപ്ലേയോടാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. വിഎഫ്‍എക്സിനും പ്രധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്നും നന്ദ കിഷോര്‍ വ്യക്തമാക്കുന്നു. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. മോഹൻലാല്‍ […]

1 min read

ക്യമറയ്ക്ക് മുന്നില്‍ വീണ്ടും ആ മാജിക് കൂട്ട്; കൈ കൊടുത്ത് ലാല്‍, ശോഭന

മലയാള സിനിമയ്ക്ക് വർഷങ്ങൾ എത്ര പിന്നിട്ടാലും മറക്കാൻ പറ്റാത്ത നടിയാണ് ശോഭന. നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ശോഭന ചെയ്തു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. നിരവധി നായകൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ മോഹൻലാലാണ്. തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം തുടങ്ങിയ സിനിമകളിൽ മോഹൻലാൽ-ശോഭന താര ജോഡി ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഒരുകാലത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. ഇപ്പോഴിതാ […]

1 min read

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘വരാഹം’ ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട നടനാണ് അദ്ദേഹം. ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങിയിട്ടുള്ള സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. അതേസമയം കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ നേരിടേണ്ടി വന്നിട്ടുള്ള നടനാണ് സുരേഷ് ഗോപി. ഏറെക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഗരുഡനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ അരുൺ […]

1 min read

‘കടലില്‍ ദുരൂഹമായി കാണാതായ കപ്പലിന്റെ കഥ’ ; സിനിമയുമായി ജൂഡ്

പ്രളയത്തില്‍ നിന്നും കേരളം നീന്തിക്കയറിയ കഥ പറഞ്ഞ സിനിമയാണ് 2018. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു. ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസില്‍ സമാനതകളില്ലാത്ത വിജയമാണ് നേടിയത്. കേരളത്തിന്റെ ഒത്തൊരുമ ലോകത്തിന് മുന്നില്‍ സിനിമയിലൂടെ അടയാളപ്പെടുത്തണമെന്ന ബോധ്യമാണ് ഈ സിനിമയുടെ പിറവിക്ക് കാരണമായതെന്ന് അന്ന് ജൂഡ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായും 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്തണി ജോസഫിന്റെ പുതിയ […]

1 min read

”The most awaited combo L x L” ; ഇന്ത്യന്‍ സിനിമ കാത്തിരുന്ന ചലച്ചിത്രം ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നു

മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ഇന്ന് രാവിലെ ലിജോ ജോസും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ സംസാരവിഷയമായിരുന്നത്. ഇപ്പോഴിതാ പ്രൊജക്ട് സംബന്ധിച്ച ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു […]

1 min read

‘ഈ പ്രായത്തിലും പരീക്ഷണത്തിനു മുതിരുന്ന മമ്മൂക്കയുടെ ആറ്റിറ്റിയുട് എല്ലാവര്‍ക്കും അനുകരണീയം ആണ്’; കുറിപ്പ് വൈറല്‍

പ്രേക്ഷര്‍ക്ക് പുതിയ സിനിമാനുഭം തിയേറ്ററില്‍ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് ‘കാതല്‍’. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയില്‍ ജ്യോതികയാണ് നായികയായെത്തുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു പഴയ ആല്‍ബത്തില്‍ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോ കണക്കെയാണ് മനോഹരമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. സോഷ്യല്‍ മീഡികള്‍ […]

1 min read

ആന്ധ്രയിലെ ലോക്കല്‍ ഗുസ്തിയുടെ കഥയുമായി മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ; പുതിയ അപ്‌ഡേറ്റ് പുറത്ത്

മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട്, ചുരുളി എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ്. ചുരുളി ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം. ഇതിനിടയില്‍ ലിജോ ജോസിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ – ലിജോ ജോസ് ഒന്നിക്കുന്നുവെന്ന വാര്‍ത്തയായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചത്. […]

1 min read

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി സിനിമ വരുന്നു ; അപ്‌ഡേറ്റ് കേട്ട് ആവേശഭരിതരായി സിനിമാ പ്രേമികള്‍

മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ്. ജല്ലിക്കട്ടിന് പിന്നാലെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ചുരുളി. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം. ഇതിനിടയില്‍ ലിജോ ജോസിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വാര്‍ത്തകേട്ട് സിനിമാ പ്രേമികള്‍ ഏറെ ആവേശത്തിലാണ്. മോഹന്‍ലാല്‍ – ലിജോ ജോസ് […]

1 min read

‘മമ്മൂട്ടിക്ക് ചലഞ്ചിംഗ് ആയ റോള്‍, തനിയാവര്‍ത്തനത്തെക്കാള്‍ മികച്ച ക്യാരക്ടറാണ് മനസിലുള്ളത്’ ; സിബി മലയില്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരുപാട് സിനിമകള്‍ നല്‍കിയ സംവിധായകന്‍ ആണ് സിബി മലയില്‍. മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെ പല താരങ്ങളുടേയും കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് സിബി മലയില്‍. കുറച്ച് വര്‍ഷങ്ങളായി സിബി മലയില്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൊത്ത് എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അദ്ദേഹം. മികച്ച പ്രതികരണം നേടി സിനിമ തിയേറ്ററില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ സിബി മലയില്‍ മമ്മൂട്ടിക്ക് വേണ്ടി ഒരു ക്യാരക്ടര്‍ മനസിലുണ്ടെന്നും സ്‌ക്രീനിലേക്ക് […]

1 min read

‘ലാലേട്ടനായിട്ട് അടുത്തത് ഹെവി പടം ആയിരിക്കും, സ്‌ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണ്’ ; ഷാജി കൈലാസ്

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ആയിട്ട് അടുത്തത് ഹെവി പടം ആയിരിക്കുമെന്നും എന്നാലേ എനിക്കൊരു എനര്‍ജി ഉണ്ടാകൂവെന്നും സ്‌ക്രിപ്റ്റിന് […]