വില്ലനുക്കും വില്ലൻ വിനായകൻ ? ജയിലറിൽ വിനായകനും.
1 min read

വില്ലനുക്കും വില്ലൻ വിനായകൻ ? ജയിലറിൽ വിനായകനും.

ബീസ്റ്റിന്റെ വൻ വിജയത്തിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിരുന്നു. ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുക. സിനിമാ ലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ രജനികാന്തിനു വില്ലനായി എത്തുന്നത് മലയാള നടൻ വിനായകൻ ഉണ്ടാകുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 151 കോടി രൂപ രജനികാന്ത് പ്രതിഫലം വാങ്ങുന്നുവെന്നത് ഇതിനു മുൻപ് വാർത്തയായിരുന്നു.

 

ട്വിറ്ററിലൂടെ പ്രശസ്ത മൂവി ട്രാക്കറായ ശീധർ പിള്ളയാണ് ഇക്കാര്യം പങ്കുവച്ചത്. ജയിലറിൽ പ്രധാന വേഷത്തിൽ വിനായകനും ഒപ്പമുണ്ടാവുമെന്നാണ് അദ്ദേഹം ട്വിറ്റ് ചെയ്തത്. കമ്മട്ടി പാടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്ക്കാര ജേതാവാണ് വിനായകൻ. ഇതിനു മുന്നെയും പല തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുള്ള വിനായകൻ ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും തമിഴിലേക്കെത്തുന്നത് ഒരു വലിയ തിരിച്ചു വരവ് തന്നെ താരം നടത്തുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

 

നെൽസൺ ദിലീപ് കുമാർ ദളപതി വിജയിനെ നായകനാക്കി ചെയ്ത ബീസ്റ്റ് ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോഡുകൾ തകർത്തിരുന്നു. ബിസ്റ്റിലെ അഭിനയിത്തിന് മലയാളി താരം ഷൈൻ ടോം ചാക്കോയുടെ പ്രകടനം പ്രക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു. മറ്റൊരു മലയാളി താരമായ വിനായകനെ നെൽസൺ സിനിമയിലേക്ക് ക്ഷണിക്കുമ്പോൾ മലയാളികളുടെ പ്രതീക്ഷ വളരെ വലുതാണ്. സൺപിക്ചേഴ്സ്ന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് നിർവഹിക്കുന്നു. 2023 ൽ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് കരുതുന്നത്.