അടിപിടികൾ ഒന്നുമില്ലാതെ നല്ലവനായ ഉണ്ണിയായി കുടുംബത്തോടൊപ്പം ആന്റണീ വർഗീസ്! ; ക്യാമ്പസ് മൂവി ‘ഓ മേരി ലൈല’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ വൈറൽ
1 min read

അടിപിടികൾ ഒന്നുമില്ലാതെ നല്ലവനായ ഉണ്ണിയായി കുടുംബത്തോടൊപ്പം ആന്റണീ വർഗീസ്! ; ക്യാമ്പസ് മൂവി ‘ഓ മേരി ലൈല’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ വൈറൽ

നവാഗതനായ അഭിഷേക് കെ എസിന്റെ സംവിധാനത്തിൽ വെബ് സീരിസുകളിലൂടെ പ്രശസ്തനായ അനുരാജ് ഒ.ബി തിരക്കഥ നിർവഹിക്കുന്ന ആന്റണി വർഗീസ് ചിത്രമാണ് ഓ മേരി ലൈല . മുൻ ചിത്രങ്ങളിൽ നിരവധി സംഘട്ടനങ്ങളിൽ ഭാഗമായിരുന്ന ആന്റണി വർഗീസിനെ ആരാധകർ വയലൻസ് സ്റ്റാർ പെപ്പെ എന്ന് വിശേഷിപ്പിച്ചിരുന്നത് നേരത്തെ വാർത്തയായിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി റൊമാന്റിക് കോമഡി ജോണറിലുള്ള ചിത്രമാവും ഓ മേരി ലൈലയെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. റൊമാന്റിക്ക് ലുക്കിലാണ് താരം ആദ്യ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.

കുടുംബ പോസ്റ്ററിലെ മറ്റൊരു കൗതുകം വീടിന്റെ ചുമരിൽ  അന്തരിച്ച നടി ഫിലോമിനയുടേയും വയസ്സൻ ലുക്കിൽ ആന്റണി പെപ്പെയുടേയും ഫോട്ടോസ് ഫ്രെയിം ചെയ്ത് പിന്നിൽ വച്ചിരിക്കുന്നതായി കാണാം എന്നതാണ്. ഫിലോമിനയ്ക്കെന്താണ് ഓ മേരി ലൈലയിൽ കാര്യം എന്നാണ് ആരാധകരുടെ സംശയം. മഹാരാജാസ് കോളേജിലെ സഹപാഠിയും സുഹ്യത്തുമായ അഭിഷേക് കെ.എസിന്റെ ആദ്യ ഷോർട്ട് ഫിലിമിലെ നായകനും ആന്റണി വർഗീസായിരുന്നു. ആദ്യ സിനിമയിലും സുഹ്യത്തുക്കൾ ഒരുമിക്കുന്നത് ആരാധകർക്കിടയിൽ വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരകഥാകൃത്തായ അനുരാജ് ഒ.ബി ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന സൂചനയാണ്. ഇന്നു പുറത്തിറക്കിയ രണ്ടാമത്തെ പോസ്റ്ററിലൂടെ മനസിലാവുന്നത്. പോസ്റ്ററിൽ ആന്റണി വർഗീസിനൊപ്പം അനുരാജും ബാലചന്ദ്രൻ ചുള്ളിക്കാടും ശ്രീജ ദാസിനെയും കാണാം. ‘കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തോടൊപ്പം’ എന്ന ക്യാപ്ഷനോട് കൂടി ആന്റണി വർഗീസ് ഷെയർ ചെയ്ത ഈ പോസ്റ്റർ ഇതിനോടകം വൈറലായിരിക്കുകയാണ്. 

ക്യാമ്പസ് പശ്ചാത്തലത്തിൽ നർമ്മ മൂഹൂർത്തങ്ങൾ നിന്നെ റൊമാന്റിക്ക് മൂവിയാവും ഓ മേരി ലൈലയെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. ചിത്രത്തിൽ സെന്തിൽ, നന്ദു, നന്ദന രാജൻ, ബ്രിട്ടോ ഡേവിസ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അരങ്ങേറുന്നുണ്ട്. വെയിൽ എന്ന ചിത്രത്തിലൂടെ സുപരിചതയായ സോന ഓലിക്കൽ ആണ് നായികയായെത്തുന്നത്. ഡോക്ട്ടർ പോൾ എന്റർടൈമെന്റിന്റെ ബാനറിൽ ഉള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഓ മേരി ലൈല. ബബ്ലു അജുവാണ് ചിത്രത്തിന്റെ ഛായഗ്രഹണം. എഡിറ്റർ കിരൺ ദാസ് .ശബരീഷ് വർമ്മ, വിനായക് ശശികുമാർ എന്നിവർ രചിച്ച ഗാനങ്ങൾക്ക് അങ്കിത്ത് മേനോൻ ഈണം പകരുന്നു. ഈ വർഷവസാനം തന്നെ ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷകൾ.