“നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ, ശ്രീലങ്കയുടെ നന്ദി അറിയിക്കുന്നു” : ക്രിക്കറ്റ് താരം ജയസൂര്യ മമ്മൂട്ടിയെ സ്വീകരിച്ച് പറഞ്ഞത് ഇങ്ങനെ..
1 min read

“നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ, ശ്രീലങ്കയുടെ നന്ദി അറിയിക്കുന്നു” : ക്രിക്കറ്റ് താരം ജയസൂര്യ മമ്മൂട്ടിയെ സ്വീകരിച്ച് പറഞ്ഞത് ഇങ്ങനെ..

ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബിയിൽ കൂടിക്കാഴ്ച നടത്തിയാൽ ചിത്രമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഷൂട്ടിങ് ആവിശ്യത്തിന് എത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായി ജയസൂര്യ കാണുകയായിരുന്നു. രാജ്യത്തിന്റെ നന്ദി അറിയിക്കുക ആയിരുന്നു. നിങ്ങൾ യഥാർത്ഥ സൂപ്പർസ്റ്റാർ ആണ് എന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജയസൂര്യ ട്വിറ്ററിൽ കുറിച്ചിരുന്നു. പ്രധാനമന്ത്രി ദിനേശ് വർധനയുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തുമെന്ന് വാർത്തകളും പുറത്തു വരുന്നുണ്ട്.

എം ടിയുടെ തിരക്കഥയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആയിരുന്നു താരം ശ്രീലങ്കയിൽ എത്തിയിരുന്നത്. എം ടി വാസുദേവൻ നായരുടെ കഥകളൊക്കെ കോർത്തിണക്കിക്കൊണ്ട് നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി സിനിമ സീരീസിലെ ഒരു യാത്ര കുറുപ്പ് എന്ന ഭാഗമാണ് സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. എംടിയുടെ ആത്മകഥാംശമുള്ള ഒരു ചിത്രം എന്ന് തന്നെ വേണമെങ്കിൽ ഇതിനെ വിളിക്കാവുന്നതാണ്. മമ്മൂട്ടി പി കെ വേണുഗോപാൽ എന്ന നായക കഥാപാത്രമായി ആയിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ ഒരു സ്ഥലം പേരാണ് കടുഗന്നാവ എന്നത്. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെ കുറിച്ച് ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമ്മയാണ് ഈ ചിത്രം.

എം ടിയുടെ നിന്റെ ഓർമ്മയ്ക്ക് എന്ന ചെറുകഥയുടെ തുടർച്ചയെന്നോണമാണ് എം ടി ഒരു ചെറുകഥ എഴുതിയത്. “കടുഗന്നാവ ഒരു യാത്രക്കുറുപ്പ്” 10 കഥകളാണ് സിനിമയാക്കുന്നത്. അഭയം തേടി, ഓളവും തീരവും, ഷെർലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാക്കുന്ന മറ്റ് ചിത്രങ്ങൾ. പ്രിയദർശൻ, സന്തോഷ് ശിവൻ, രതീഷ് അമ്പാട്ട്, മഹേഷ് നാരായണൻ തുടങ്ങിയവരാണ് മറ്റ് ചിത്രങ്ങളുടെ ചലച്ചിത്രാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. എം ടി കഥകൾ വായിച്ചവർക്ക് ഇത് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയായിരിക്കും. എം ടിയുടെ കഥകൾ എന്നാൽ ജീവൻ തുടിക്കുന്ന കഥകൾ എന്നാണ് അർത്ഥം.

വാസുദേവൻ നായരുടെ കഥകൾക്ക് എന്നും ആരാധകരും നിരവധിയായിരുന്നു. വള്ളുവനാടൻ ശൈലിയിലുള്ള അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഒരു പ്രത്യേക താൽപര്യമാണ് പ്രേക്ഷകർക്കും തോന്നാറുള്ളത്. എം ടിയുടെ കഥകൾ സിനിമയാകുമ്പോൾ അതിൽ ജീവനുള്ള ഒരു തിരക്കഥ ഉണ്ടായിരിക്കും എന്നുള്ളത് പ്രേക്ഷകർക്ക് ഉറപ്പാണ്. ജയസൂര്യ പങ്കുവച്ച ട്വീറ്റ് ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇടം നേടുന്നത്.