tovino thomas
”ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ അന്വേഷകരുടെ കൂടി കഥയാണെന്ന് ടൊവിനോ
ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്. ”ഒരു പോലീസ് വേഷം കിട്ടുമ്പോൾ ആദ്യം ആലോചിക്കുന്നത് ഇയാൾ എങ്ങനെയുള്ള മനുഷ്യനാണ് എന്നാണ്. അയാളുടെ പശ്ചാത്തലം എന്തായിരിക്കും എന്ന് നോക്കും. അതിനനുസരിച്ചായിരിക്കും ക്യാരക്ടർ ബിൽഡ് ചെയ്യുന്നത്. ഒരു ലക്ഷം […]
ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ പാടി! ‘; ‘വിടുതൽ’ ഏറെ പ്രത്യേകതകളുള്ള പാട്ടെന്ന് ധീ
തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകൻ സന്തോഷ് നാരായണനും ഗായിക ധീയും ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിലെ ‘വിടുതൽ’ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തിലേക്ക് വരവറിയിച്ചിരിക്കുകയാണ്. ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിലെ ആദ്യ ഗാനമായ ‘വിടുതൽ’ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്റർ റിലീസിനൊരുങ്ങുന്നത്. ഇപ്പോഴിതാ തന്‍റെ മലയാളം അരങ്ങേറ്റത്തെ കുറിച്ച് ധീ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ”എന്‍റെ ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ […]
സന്തോഷ് നാരായണനും ധീയും ചേർന്ന ‘വിടുതൽ’; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലൂടെ ‘എൻജോയ് എൻജാമി’ കൂട്ടുകെട്ട് മലയാളത്തിൽ
ലോകമാകെ തരംഗമായ ‘എന്‍ജോയ് എന്‍ജാമി’ ടീം ആദ്യമായി മലയാളത്തിൽ. തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകൻ സന്തോഷ് നാരായണനും ഗായിക ധീയും ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ ‘വിടുതൽ’ എന്ന ഗാനത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറുകയാണ്. ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 9നാണ് തിയേറ്റർ റിലീസിനൊരുങ്ങുന്നത്. തിരക്കഥാകൃത്തായും ഗാനരചയിതാവായും ശ്രദ്ധേയനായ മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദൃഢനിശ്ചയമുള്ള മനസ്സുകളേയും പോരാട്ടങ്ങളേയും […]
‘നിങ്ങളുടെ ഈ അന്വേഷണത്തോട് സഹകരിക്കരുതെന്നാണ് പഞ്ചായത്തിന്‍റെ തീരുമാനം’; ചോദ്യങ്ങളുയർത്തി ടൊവിനോ നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ ട്രെയിലർ
പോലീസിനെതിരെ ജനങ്ങൾ തിരിഞ്ഞാൽ എന്ത് സംഭവിക്കും? ആരുടെ ഭാഗത്താണ് തെറ്റും ശരിയും? ശരിതെറ്റുകൾ തീരുമാനിക്കുന്നത് ആരാണ്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങളുയർത്തി ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ ആകാംക്ഷയുണർത്തുന്ന ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പുതുമയുള്ളൊരു കുറ്റാന്വേഷണ കഥയുമായി എത്തുന്ന ചിത്രത്തിൽ നാളുകൾക്ക് മുമ്പ് കേരളത്തിൽ ഏറെ വിവാദമായൊരു കൊലപാതകവും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചർച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു […]
‘അനേഷിപ്പിൻ കണ്ടെത്തും’ ട്രെയ്ലർ ഇന്ന്; കൊച്ചി ലുലു മാളിൽ വൈകീട്ട് ഏഴിന് ലോഞ്ച് ചെയ്യും
ചലച്ചിത്ര ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് നായകനാകുന്ന ‘അനേഷിപ്പിൻ കണ്ടെത്തും’. ഈ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്ന് വൈകീട്ട് റിലീസ് ചെയ്യും. വൈകിട്ട് 5.30നാണ് ട്രെയിലർ ലോഞ്ച് നടക്കുക. ടൊവിനോ തോമസിനൊപ്പം, ‘അനേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ മറ്റ് താരങ്ങളും അണിയറപ്രവർത്തകരും ഈ പരിപാടിയിൽ പങ്കെടുക്കുണ്ട്. ഇൻവസ്റ്റിഗേറ്റീവ് ഡ്രാമ ജോണറിലുള്ള ഈ ചിത്രം ഡാർവിൻ കുര്യാക്കോസ് ആണ് സംവിധാനം ചെയ്യുന്നത്. തിയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ […]
പ്രണയനായകനാകാൻ ടൊവിനോ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയ്ക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസിൻറെ ‘മുൻപെ’ വരുന്നു..!!
‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ എസ്ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഇൻസ്പെക്ടറിൽ നിന്ന് പ്രണയ നായകനിലേക്ക് കൂടുവിട്ട് കൂടുമാറാനൊരുങ്ങി ടൊവിനോ. താരം ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രണയനായകനായെത്തുന്ന സിനിമയായിരിക്കും ഇത്. ‘മുൻപെ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം തിയേറ്ററുകൾ ഏറ്റെടുത്ത ‘കാപ്പ’യ്ക്കും ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയ്ക്കും ശേഷം തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും പെയ്ൽ ബ്ലൂ ഡോട്ട് പിക്ചേഴ്സിൻറെ ബാനറിൽ സൈജു ശ്രീധരനും ചേർന്ന് നിർമ്മിക്കുകയാണ്. പൂർണ്ണമായും ഒരു പ്രണയകഥയായെത്തുന്ന […]
‘അന്വേഷിപ്പിൻ കണ്ടെത്തും’, കൗതുകമുണർത്തുന്ന ടീസർ; ടൊവിനോയ്ക്ക് ആശംസകളുമായി ഹൃത്വിക് റോഷൻ
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിലാകെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ മാത്രം 2.6 മില്യൺ ആളുകളാണ് ടീസർ കണ്ടത്. ദിവസങ്ങൾക്ക് മുൻപ് സിനിമയുടെ ലൊക്കേഷൻ വീഡിയോയ്ക്കും നല്ല വരവേൽപ്പായിരുന്നു ലഭിച്ചത്. ജോജു ജോർജ്, കല്യാണി പ്രിയദർശൻ, നിഷാന്ത് സാഗർ, നന്ദു, ഷറഫു, ജിതിൻ ലാൽ, ഷൈജു ശ്രീധർ, ജിതിൻ പുത്തഞ്ചേരി, അദ്രി ജോ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, സലിം അഹമ്മദ്, വൈശാഖ്, ഷാഫി, ഷഹീദ് അറാഫാത്ത്, […]
എസ് ഐ ആനന്ദിനെ കാണാന്‍ താരങ്ങൾ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെ സന്ദര്‍ശകരുടെ വീഡിയോ തരംഗമാകുന്നു
എസ് ഐ ആനന്ദ് നാരായണനായുള്ള ടൊവിനോയുടെ വേഷപ്പകര്‍ച്ച നേരിട്ട് കണ്ടറിയാന്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെത്തി സെലിബ്രിറ്റി സന്ദര്‍ശകര്‍. സെറ്റിലെത്തിയ താരങ്ങളുടേയും സംവിധായകരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സന്ദര്‍ശനത്തിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു ലെന്‍സിലൂടെ നോക്കുന്ന ടൊവിനോയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്ജ്, നിഷാന്ത് സാഗര്‍, നന്ദു, ഷറഫു, ജിതിന്‍ ലാല്‍, ഷൈജു ശ്രീധര്‍, ജിതിന്‍ പുത്തഞ്ചേരി, അദ്രി ജോ തുടങ്ങിയവരും സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, ഷാജി […]
മലയാളത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളിലേക്കുള്ള പുത്തൻ എൻട്രിയാകുമോ ‘അന്വേഷിപ്പിൻ കണ്ടെത്തും’! ടീസറിന് പിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചകള്‍
ടൊവിനോ തോമസ് പോലീസ് കഥാപാത്രമായെത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം ഫെബ്രുവരിന് 9ന് റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ സ്വഭാവം എന്തെന്ന് മനസ്സിലാക്കും വിധത്തിലുള്ള ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് കുറ്റാന്വേഷണ സിനിമകള്‍ സ്വന്തമായുള്ള മലയാള സിനിമാ ഇൻഡസ്ട്രിയിലേക്കുള്ള പുത്തൻ എൻട്രിയായിരിക്കും ഈ ടൊവിനോ ചിത്രമെന്നാണ് പ്രേക്ഷകരേവരുടേയും കണക്കുകൂട്ടൽ. “ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും” എന്ന ബൈബിള്‍ വാചകത്തിൽ നിന്ന് കടമെടുത്ത […]
ആകാംക്ഷകൾക്ക് താൽക്കാലിക വിരാമം; ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും ഒഫീഷ്യൽ ടീസർ നാളെ എത്തും
ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നാളെ റിലീസ് ചെയ്യും. പടം പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ ചിത്രത്തിന്റെ ഓരോ വിശേഷങ്ങൾക്ക് വേണ്ടിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ടീസർ ഇറങ്ങാൻ പോകുന്നത്. നാളെ വൈകീട്ട് ആറ് മണിക്ക് ആയിരിക്കും അണിയറപ്രവർത്തകർ ടീസർ പുറത്ത് വിടുന്നത്. ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററിലെ സൂചന വെച്ച് ടൊവിനോ ഡബിൾ റോളിൽ എത്തുന്നുവോ എന്നും ഊഹങ്ങളുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ […]