‘അനേഷിപ്പിൻ കണ്ടെത്തും’ ട്രെയ്ലർ ഇന്ന്; കൊച്ചി ലുലു മാളിൽ വൈകീട്ട് ഏഴിന് ലോഞ്ച് ചെയ്യും
1 min read

‘അനേഷിപ്പിൻ കണ്ടെത്തും’ ട്രെയ്ലർ ഇന്ന്; കൊച്ചി ലുലു മാളിൽ വൈകീട്ട് ഏഴിന് ലോഞ്ച് ചെയ്യും

ലച്ചിത്ര ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് നായകനാകുന്ന ‘അനേഷിപ്പിൻ കണ്ടെത്തും’. ഈ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്ന് വൈകീട്ട് റിലീസ് ചെയ്യും. വൈകിട്ട് 5.30നാണ് ട്രെയിലർ ലോഞ്ച് നടക്കുക. ടൊവിനോ തോമസിനൊപ്പം, ‘അനേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ മറ്റ് താരങ്ങളും അണിയറപ്രവർത്തകരും ഈ പരിപാടിയിൽ പങ്കെടുക്കുണ്ട്.

ഇൻവസ്റ്റി​ഗേറ്റീവ് ഡ്രാമ ജോണറിലുള്ള ഈ ചിത്രം ഡാർവിൻ കുര്യാക്കോസ് ആണ് സംവിധാനം ചെയ്യുന്നത്. തിയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് നിർമാണം. ജിനു വി. എബ്രാഹമിന്റെതാണ് തിരക്കഥയും സംഭാഷണവും എന്നതും പ്രേക്ഷകർക്ക് ആവേശമുണ്ടാകുന്ന വസ്തുതയാണ്.

നടൻ സിദ്ദീഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ രണ്ട് നായികമാരാണുള്ളത്, ഇരുവരും പുതുമുഖങ്ങളാണ്.

ടൊവിനോ ഇതുവരെ അവതരിപ്പിച്ച പൊലീസ് വേഷങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ഈ ചിത്രം വേറിട്ടൊരു ദൃശ്യാവിഷ്ക്കാരമായിരിക്കും പ്രേക്ഷകന് സമ്മാനിക്കുക. വലിയ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെയിറങ്ങിയ പോസ്റ്ററുകളും ടീസറും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ടായിരുന്നു.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷത ചിത്രത്തിനുണ്ട്. സന്തോഷ് നാരായണൻ സം​ഗീതമൊരുക്കുന്ന എന്ന ഒറ്റ കാരണം കൊണ്ട് തന്നെ തുടക്കത്തിലേ വാർത്തകളിൽ ഈടം നേടിയ ചിത്രമാണ് ‘അനേഷിപ്പിൻ കണ്ടെത്തും’.

നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ഗൗതം ശങ്കർ ആണ് ഈ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ടൊവിനോയ്ക്കൊപ്പമുള്ള ​ഗൗതമിന്റെ മൂന്നാമത്തെ ചിത്രമാണിത്. ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്‌ഷൻ കൺട്രോളർ: സഞ്ജു ജെ, മാർക്കറ്റിങ്: ബ്രിങ്ഫോർത്ത് അഡ്വർടൈസ്സിങ്, പിആർഒ: ശബരി.