24 Dec, 2024
1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും’ ടൊവിനോ ചിത്രം ബോക്സ് ഓഫീസിൽ മുന്നേറിയോ?

ജിനു എബ്രഹാം എഴുതി ഡാർവിൻ സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ ഒന്നിലേറെ കാരണങ്ങൾ കൊണ്ട് മലയാളത്തിൽ നിശബ്ദ വിപ്ലവത്തിനു തുടക്കമിട്ടിരിക്കുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷക അഭിപ്രായങ്ങള്‍. സിനിമാ ഇൻഡസ്ട്രിയിൽ നിന്നുതന്നെ നിരവധി പേരുടെ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുകയാണ്. വൻ മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷൻ അന്വേഷിപ്പിൻ കണ്ടെത്തുമിന് നേടാനാകുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. അന്വേഷിപ്പിൻ കണ്ടെത്തുമിന് […]

1 min read

മമ്മൂട്ടി, ടൊവിനോ, ദിലീപ്.., തിയേറ്ററിൽ ഏറ്റുമുട്ടാനൊരുങ്ങി താരങ്ങൾ; ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്കെത്തുന്ന റിലീസുകൾ അറിയാം..

മലയാളത്തിലെ സൂപ്പർ താരങ്ങൾ തിയേറ്ററുകളെ ലക്ഷ്യം വെക്കാനൊരുങ്ങുന്ന മാസമാണ് ഈ ഫെബ്രുവരി. സൂപ്പർ താരം മമ്മൂട്ടിയുടെ 2024ലെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തുന്നത് ഫെബ്രുവരിയിലാണ്. മമ്മൂട്ടി ​ഗ്രേ ഷേഡിൽ എത്തുന്നുവെന്ന സൂചന നൽകുന്ന ഭ്രമയു​ഗം ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമെല്ലാം വലിയ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ആദ്യ റിലീസ് ടൊവിനോ തോമസിന്റേതാണ്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റി​ഗേറ്റ് മൂവി ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ടൊവിനോ മൂന്നാമത്തെ […]

1 min read

എസ്ഐ ആനന്ദ് നാരായണനും സംഘവും എത്താൻ ഇനി 28 ദിവസം മാത്രം; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ പുറത്ത്

അതിദാരുണമായൊരു കൊലപാതകം നടക്കുന്നു. അതിന് പിന്നിലെ കുറ്റവാളിയെ തേടി ചെറുവള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനും സംഘവും എത്തുന്നു. കുറ്റാന്വേഷണ കഥയുമായി തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നെഞ്ചിടിപ്പിന്റെ തോത് കൂട്ടുന്ന ഒട്ടേറെ രം​ഗങ്ങൾ അടങ്ങിയതാണ് ടീസർ. കഥയെക്കുറിച്ച് യാതൊരു സൂചനയും നൽകുന്നില്ലെങ്കിലും പ്രേക്ഷകനെ തിയേറ്ററിലേക്കടുപ്പിക്കുന്നതാണ് ടീസറിലെ രം​ഗങ്ങൾ. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ […]

1 min read

ഏഷ്യയിലെ മികച്ച നടന്‍; പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ…!

മലയാളത്തിലെ യുവനായകന്മാരിൽ പ്രധാനിയാണ് ടൊവിനോ തോമസ്. അവസരങ്ങൾക്കായി അലഞ്ഞു നടന്നൊരു ഭൂതകാലമുണ്ട് ടൊവിനോയ്ക്ക്. അവിടെ നിന്നുമാണ് ഇന്ന് കാണുന്ന മലയാളത്തിലെ തിരക്കുള്ള താരമൂല്യമുള്ള നായക നടനായി ടൊവിനോ തോമസ് മാറിയത്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനാണ് താരം. സിനിമ സ്വപ്നങ്ങളുമായി പലർക്കും മികച്ച ഒരു റോൾ മോഡലുമാണ് താരം. 2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോയുടെ അരങ്ങേറ്റം. എന്നാൽ എബിസിഡിയിലെ വില്ലൻ വേഷമാണ് ശ്രദ്ധ നേടി കൊടുക്കുന്നത്. പിന്നീട് എന്ന് നിന്റെ മൊയ്തീൻ എന്ന […]

1 min read

മതം നോക്കി എന്നെ അങ്ങനെ വിളിക്കേണ്ട ; അതിലൊന്നും രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാനെന്ന് ടോവിനോ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ ഇടംപിടിച്ച ആളാണ് ടോവിനോ തോമസ്. നിരവധി സിനിമകളിലൂടെ നായകനായും സഹനടനായും വരെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമയിലൂടെ  മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന പേരും ടോവിനോ സ്വന്തമാക്കി. സാമൂഹികപ്രതിബദ്ധതയുള്ള നടനാണ് താനെന്ന്  പ്രളയം വന്നപ്പോൾ അദ്ദേഹം തന്റെ പ്രവർത്തിയിലൂടെ  തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രിയപ്പെട്ട നടന്ന ആയി മാറുകയായിരുന്നു ടോവിനോ. സാധാരണയായി ആരാധകർ തങ്ങളുടെ ഇഷ്ട […]

1 min read

വിജയ് ബാബുവിനെ ആദ്യം പിന്തുണച്ചും പിന്നീട് അതിൽ ഖേദം പ്രകടിപ്പിച്ചും നടൻ സുമേഷ് മൂർ

താൻ അവളോടൊപ്പം അല്ല അവനോടൊപ്പം ആണെന്ന നിലപാട് തിരുത്തി നടൻ സുമേഷ് മൂർ. ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമാണതെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും മൂര്‍ പറഞ്ഞു. ഇതോടെ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച പരാമര്‍ശം പിന്‍വലിച്ചിരിക്കുകയാണ് നടന്‍. വളരെ മോശം സ്റ്റേറ്റ്‌മെന്റായി പോയി അതെന്നും അത് തീർത്തും ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടുമാണ് അതെന്നും മൂർ ആവർത്തിച്ചു. എന്നാൽ അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അതും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് മൂർ ചൂണ്ടിക്കാട്ടി. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് കൂടി നോക്കേണ്ടതുണ്ടെന്നും […]

1 min read

സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ  ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി  […]