05 Dec, 2024
1 min read

”എന്റെ മോനാടാ… ” മകന്‍ ഗോകുല്‍ സുരേഷില്‍ അഭിമാനം തോന്നിയ നിമിഷം പങ്കുവെച്ച് അച്ഛന്‍ സുരേഷ് ഗോപി

ചടുലമായ നായക വേഷങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പലപ്പോഴും ട്രോളുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കാറുണ്ട്. ചിലപ്പോഴെല്ലാം അതെല്ലാം അതിര് വിട്ട് പോകാറുമുണ്ട്. കുറച്ച്‌നാള്‍മുന്‍പ് അത്തരത്തില്‍ സുരേഷ് ഗോപിയെ കളിയാക്കികൊണ്ടുള്ള ഒരു ട്രോളിന് മകന്‍ ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത് വളരെ വൈറലായിരുന്നു. ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ […]

1 min read

“ഓർമ്മയുണ്ടോ ഈ മുഖം ” ; ‘പാപ്പൻ’ ആയി ലുലു മാളിനെ ഇളക്കിമറിച്ച് വീണ്ടും ആ മാസ്സ് ഡയലോഗ് കാച്ചി സൂപ്പർസ്റ്റാർ സുരേഷ് ഗോപി

സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയും സുരേഷ് ഗോപിയും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ചിത്രങ്ങളുടെ പട്ടിക എടുത്താൽ അതിൽ ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ട് എപ്പോഴും മുൻപന്തിയിൽ തന്നെ നിൽക്കും. ജൂലൈ 29ന് തീയേറ്ററുകളിൽ ആ വിസ്മയം ഒന്നു കൂടെ ആസ്വദിക്കാം സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് തീയേറ്ററിലേക്ക് സിനിമ സ്നേഹികൾ എത്താൻ പോകുന്നത്. ഏറെ നാളുകൾക്കു ശേഷം പോലീസ് വേഷത്തിൽ സുരേഷ് ഗോപി […]

1 min read

‘ആക്ഷന്‍ സീരീസിലെ സ്റ്റാറാണ് അച്ഛന്‍, പണ്ടുമുതലേ അച്ഛന്റെ ആക്ഷന്‍ എനിക്ക് ഇന്‍സ്പിരേഷന്‍’ ; ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലാണ് കാത്തിരിക്കുന്നത്. ജൂലൈ 29നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252മത്തെ ചിത്രമാണ് പാപ്പന്‍. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും പാപ്പന്‍. സുരേഷ് ഗോപിയുടെ പോലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്. ഇപ്പോഴിതാ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് […]

1 min read

‘സിനിമയ്ക്ക് അവകാശപ്പെട്ടയാളാണ്, ഇഷ്ടമുള്ളതൊന്നും വലിച്ചു വാരികഴിക്കില്ല.. അത്രയും കണ്‍ട്രോള്‍ ചെയ്ത് ത്യാഗം ചെയ്യുന്ന ഒരു ആക്ടറാണ് മമ്മൂട്ടി’ ; സുരേഷ് ഗോപി

നായകനായും കിടിലന്‍ വില്ലനായും പോലീസ് ഓഫീസറുടെ വേഷങ്ങള്‍ ചെയ്തും മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരനും സാമൂഹ്യ സേവകനുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് താരം. കുറച്ച് നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ്. മുഖം നോക്കാതെ എല്ലാവരേയും സഹായിക്കുന്ന ഒരു നല്ല മനസിനുടമ കൂടിയാണ് അദ്ദേഹം. ഒരുകാലത്ത് മമ്മൂട്ടി – സുരേഷ് ഗോപി കോംബിനേഷന്‍ സിനിമകളെല്ലാം തിയേറ്ററുകളില്‍ വലിയ ആരംവം തീര്‍ത്തിരുന്നു. പപ്പയുടെ […]

1 min read

തിയറ്ററുകളില്‍ തീപാറിക്കാന്‍ അവര്‍ വരുന്നു ; സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പന്‍’ റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിലെ പോലീസ് കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ച നടനാണ് മലയാളികളുടെ സ്വന്തം സുരേഷ് ഗോപി. സിനിമയിലെ പോലീസ് എന്ന പറയുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടി വരുന്നതും സുരേഷ് ഗോപിയുടെ ആ വേഷങ്ങള്‍ തന്നെയാണ്. 2012ല്‍ പുറത്തിറങ്ങിയ ദി കിംഗ് ആന്‍ഡ് ദി കമ്മീഷ്ണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി അവസാനമായി പോലീസ് വേഷത്തില്‍ അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി പോലീസ് ആയി എത്തുന്നുവെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ […]

1 min read

“നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” മടങ്ങിവരവിന്റെ പാതയിൽ സുരേഷ് ഗോപി! ; സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ

ഉലകനായകൻ കമലഹാസൻ വമ്പൻ തിരിച്ചുവരവ് നടത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ  അനിരുദ്ധ് സംഗീതം നൽകി പാടിയ “നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” എന്ന് തുടങ്ങുന്ന പാട്ട്  ഈ ദിവസം ഏറ്റവും കൂടുതൽ ചേരുന്നത് സുരേഷ് ഗോപിക്കാണ്. മലയാളികളുടെ സൂപ്പർസ്റ്റാറിന് നൈൻറ്റീസ് കിഡ്‌സിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് പിറന്നാൾ ദിനമാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തുമ്പോൾ ഒരുപാട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി  പുറത്തിറങ്ങാൻ ഉള്ളത്. അത് എല്ലാം ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളുമാണ്. ജോഷി സംവിധാനം […]

1 min read

മമ്മൂട്ടി.. മോഹൻലാൽ.. സുരേഷ് ഗോപി.. എല്ലാവരും ഒറ്റക്കെട്ടായി ബി ഉണ്ണികൃഷ്ണനൊപ്പം! ; വരാനിരിക്കുന്ന വമ്പൻ സിനിമകൾ ഇങ്ങനെ

മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ […]

1 min read

ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ നായകനായി സുരേഷ് ഗോപി ; ആരാധകർ കാത്തിരിപ്പിൽ

സിനിമ സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും അദ്ദേഹം അര്‍ഹനായി. പിന്നീട് കവര്‍ സ്‌റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ രചിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിന് തിരക്കഥ രചിച്ചു. അങ്ങനെ നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും തിരക്കഥ എഴുതിയ […]

1 min read

ആര്‍.ജെ ബാലാജി പറഞ്ഞത് ശരിയല്ലേ? ഊർവശി ഒരു നടിപ്പ് രാക്ഷസി തന്നെ..

മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഉർവശി. സാധാരണ ഒരു റൊമാന്റിക് നായിക എന്നതിലുപരി വാശിയും തന്റെടവുമുള്ള നായികയായും, അസൂയയും കുശുമ്പും ഉള്ള നായികയായും, സങ്കടവും നിസ്സഹായയായ നായിക ആയും വരെ ഉർവശി വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഈ കാലയളവ് കൊണ്ട് തന്നെ മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെ കൂടെയും നായികയായും സഹ നടിയായും ഉർവശി അഭിനയിച്ചുകഴിഞ്ഞു. തനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അഭിനയിച്ച ഫലിപ്പിച്ച മികച്ചതാക്കാൻ ഉർവശിക്ക് പ്രത്യേക കഴിവുണ്ട്. ശ്രീനിവാസനൊപ്പം എത്തിയ തലയണമന്ത്രത്തിലെ കഥാപാത്രവും, പൊന്മുട്ടയിടുന്ന […]

1 min read

പാപ്പന് ശേഷം ഹിറ്റ്‌മേക്കർ ജോഷി മോഹൻലാലുമായി ഒരുമിക്കുന്നു.. കംപ്ലീറ്റ് മാസ് ചിത്രവുമായി ജോഷി

മലയാള സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആളാണ് ജോഷി. പ്രേക്ഷകർ മാത്രമല്ല നാം ആരാധിക്കുന്ന താരങ്ങൾ വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി ട്വന്റി20 എന്ന മഹാത്ഭുതം സൃഷ്ടിച്ചതും ജോഷി എന്ന സംവിധായകൻ കുറിച്ച ചരിത്രമാണ്. അത്രയും വർഷത്തെ പ്രവർത്തി പരിചയം ഉള്ള അദ്ദേഹത്തിന് എന്നും സിനിമാലോകം വലിയ വിലയാണ് കല്പിക്കുന്നത്. ഇപ്പോൾ അദ്ദേഹം മലയാളത്തിന്റെ മഹാനടനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന് അറിയുമ്പോൾ പ്രേക്ഷകർക്ക് ആവേശം ഉണ്ടാക്കുന്ന വാർത്തയാണ്. […]