ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ നായകനായി സുരേഷ് ഗോപി ; ആരാധകർ കാത്തിരിപ്പിൽ
1 min read

ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ നായകനായി സുരേഷ് ഗോപി ; ആരാധകർ കാത്തിരിപ്പിൽ

സിനിമ സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും അദ്ദേഹം അര്‍ഹനായി. പിന്നീട് കവര്‍ സ്‌റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ രചിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിന് തിരക്കഥ രചിച്ചു. അങ്ങനെ നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും തിരക്കഥ എഴുതിയ ബി ഉണ്ണികൃണന്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥാമാക്കിയിട്ടുണ്ട്.

 

അതേസമയം, സ്മാര്‍ട്ട് സിറ്റി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ വന്‍ ഹിറ്റായില്ലെങ്കിലും, പിന്നീട് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത മാടമ്പി വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു. പിന്നീട് അദ്ദേഹം വൈക്കം 18 മോഷന്‍ പിക്ചര്‍ എന്ന നിര്‍മ്മാണ കമ്പനി സ്ഥാപിച്ച് സിനിമാ നിര്‍മ്മാണത്തിലേയ്ക്ക് കടന്നു. ഇപ്പോഴിതാ, അദ്ദേഹം പുതിയ ഒരു സിനിമ കൂടി സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. സുരേഷ് ഗോപിയെ നായകനാക്കിയാണ് അദ്ദേഹം സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ട് ആയിരുന്നു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത അവസാന സിനിമ. ആറാട്ടിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്.

 

അതുകൂടാതെ, മമ്മൂട്ടി നായകനായി എത്തുന്ന ഒരു ‘മാസ്സ് ആക്ഷന്‍ ത്രില്ലര്‍’ ബി. ഉണ്ണികൃഷണന്‍ ഒരുക്കുന്നുവെന്ന പ്രഖ്യാപനവും നേരത്തെ വന്നിരുന്നു. ആറാട്ടിന് തിരക്കഥയെഴുതിയ ഉദയകൃഷ്ണ തന്നെയാകും മമ്മൂട്ടി ചിത്രത്തിനും തിരക്കഥ എഴുതുക. 2010ല്‍ മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രമാണി. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് ശേഷമാകും സുരേഷ് ഗോപിയെ നായകനാക്കിയുള്ള ചിത്രം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൂചന. അതേസമയം, ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. ജൂണ്‍ 30ന് തിയേറ്ററില്‍ എത്തും.