Latest News

മമ്മൂട്ടി.. മോഹൻലാൽ.. സുരേഷ് ഗോപി.. എല്ലാവരും ഒറ്റക്കെട്ടായി ബി ഉണ്ണികൃഷ്ണനൊപ്പം! ; വരാനിരിക്കുന്ന വമ്പൻ സിനിമകൾ ഇങ്ങനെ

മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും തിരക്കഥ എഴുതിയ ബി ഉണ്ണികൃണന്‍ ഒട്ടനവധി അവാര്‍ഡുകള്‍ കരസ്ഥാമാക്കിയിട്ടുണ്ട്. അതേസമയം, സ്മാര്‍ട്ട് സിറ്റി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഉണ്ണിക്കൃഷ്ണന്‍ സംവിധാന രംഗത്ത് കാലെടുത്തു വയ്ക്കുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രം പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. എങ്കിലും, പിന്നീട് മോഹന്‍ലാലിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത മാടമ്പി വലിയ സാമ്പത്തിക വിജയം നേടി. പിന്നീട് അദ്ദേഹം വൈക്കം 18 മോഷന്‍ പിക്ചര്‍ എന്ന നിര്‍മ്മാണ കമ്പനി സ്ഥാപിച്ച് സിനിമാ നിര്‍മ്മാണത്തിലേയ്ക്ക് കടന്നു. ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ നായകന്‍മാരാക്കി നിരവധി സിനിമകളാണ് സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി അദ്ദേഹം ചെയ്ത ചിത്രമാണ് ആറാട്ട്. ചിത്രത്തിന് തിയേറ്ററില്‍ സമ്മിത്ര പ്രതികരണമാണ് ലഭിച്ചത്. ഉദയകൃഷ്ണന്റേതാണ് തിരക്കഥ. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

തുടക്കം മുതല്‍ അവസാനം വരെ മോഹന്‍ലാലിന്റെ മാസ്മരിക പ്രകടനമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. കോമഡിയായും ആക്ഷനായും മാസ് ഡയലോഗു പറഞ്ഞും മോഹന്‍ലാല്‍ ചിത്രത്തില്‍ നിറഞ്ഞാടി. ആറാട്ട് എന്ന ചിത്രത്തിന് ശേഷം അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി ഒരു ത്രില്ലര്‍ ചിത്രം ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം സുരേഷ് ഗോപിയെ നായകനാക്കി അദ്ദേഹം മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി ചിത്രം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് സുരേഷ് ഗോപി ചിത്രം ഒരുക്കുക. എന്താലായും മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ പുതിയ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.