”എന്റെ മോനാടാ… ” മകന്‍ ഗോകുല്‍ സുരേഷില്‍ അഭിമാനം തോന്നിയ നിമിഷം പങ്കുവെച്ച് അച്ഛന്‍ സുരേഷ് ഗോപി
1 min read

”എന്റെ മോനാടാ… ” മകന്‍ ഗോകുല്‍ സുരേഷില്‍ അഭിമാനം തോന്നിയ നിമിഷം പങ്കുവെച്ച് അച്ഛന്‍ സുരേഷ് ഗോപി

ടുലമായ നായക വേഷങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പലപ്പോഴും ട്രോളുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കാറുണ്ട്. ചിലപ്പോഴെല്ലാം അതെല്ലാം അതിര് വിട്ട് പോകാറുമുണ്ട്. കുറച്ച്‌നാള്‍മുന്‍പ് അത്തരത്തില്‍ സുരേഷ് ഗോപിയെ കളിയാക്കികൊണ്ടുള്ള ഒരു ട്രോളിന് മകന്‍ ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത് വളരെ വൈറലായിരുന്നു.

ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, ഈ ചിത്രത്തില്‍ രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനോടെയായിരുന്നു ഒരാള്‍ ട്രോള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. ഇതിന് ഗോകുല്‍ സുരേഷിന്റെ കമന്റ് ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും’ എന്നായിരുന്നു. ഈ മറുപടി സോഷ്യല്‍ മീഡിയകളിലെല്ലാം വളരെ അധികം ശ്രദ്ധ നേടിയിരുന്നു. പലരും ഈ കമന്റ് ഷെയര്‍ ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പാപ്പന്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്. മകനെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നിയെങ്കിലും കമന്റിട്ടയാളുടെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരും അത് ഒരു പ്രതികരണമായാണ് എടുത്തത്. എനിക്ക് എന്റെ മകനില്‍ അഭിമാനം തോന്നി. എന്നാല്‍ അതേസമയം ഞാന്‍ മറുഭാഗത്തുള്ള അയാളുടെ അച്ഛനേയും അമ്മയേയും ഓര്‍ത്തുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഗോകുലിനെ വിളിച്ചില്ലായിരുന്നു. പക്ഷേ കുറച്ച് ദിവസത്തിന് ശേഷം അവന്‍ അതിനെക്കുറിച്ച് പറയുന്നത് കേട്ടു. അവിടെയാണ് എന്റെ മോനാടാ നീ എന്ന് തോന്നിയത്. ഇതെല്ലാം സോഷ്യല്‍ മീഡിയയിലെ കൃമികീടങ്ങളാണെന്ന് ഞാന്‍ പറയില്ല. കൃമികീടത്തരങ്ങളാണ്. അത് ജെനറേറ്റ് വരുന്നതിനൊക്കെ ചില ഇല്‍ ഇന്റന്‍ഷന്‍സ് ഉണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരോടും, ഓരോ പൗരനും രാജ്യത്തിന്റെ സമ്പത്തായി മാറണം. രാജ്യത്തിന്റെ സമ്പത്തും സമ്പന്നതയും ആകുന്നതിന് വേണ്ടി നമുക്ക് രസങ്ങളൊക്കെ ആവാം. പക്ഷേ മറ്റൊരാളുടെ ചോര കുടിച്ച് വളരരുത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.