ആര്‍.ജെ ബാലാജി പറഞ്ഞത് ശരിയല്ലേ? ഊർവശി ഒരു നടിപ്പ് രാക്ഷസി തന്നെ..
1 min read

ആര്‍.ജെ ബാലാജി പറഞ്ഞത് ശരിയല്ലേ? ഊർവശി ഒരു നടിപ്പ് രാക്ഷസി തന്നെ..

മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഉർവശി. സാധാരണ ഒരു റൊമാന്റിക് നായിക എന്നതിലുപരി വാശിയും തന്റെടവുമുള്ള നായികയായും, അസൂയയും കുശുമ്പും ഉള്ള നായികയായും, സങ്കടവും നിസ്സഹായയായ നായിക ആയും വരെ ഉർവശി വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഈ കാലയളവ് കൊണ്ട് തന്നെ മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെ കൂടെയും നായികയായും സഹ നടിയായും ഉർവശി അഭിനയിച്ചുകഴിഞ്ഞു. തനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അഭിനയിച്ച ഫലിപ്പിച്ച മികച്ചതാക്കാൻ ഉർവശിക്ക് പ്രത്യേക കഴിവുണ്ട്.

ശ്രീനിവാസനൊപ്പം എത്തിയ തലയണമന്ത്രത്തിലെ കഥാപാത്രവും, പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിലെ കഥാപാത്രവുമൊക്കെ പ്രേക്ഷകർ ഇന്നും ഓർമ്മിക്കാൻ കാരണം  ആ അഭിനയ മികവ് തന്നെയാണ്. ഉർവശിയെ കൂടാതെ സഹോദരികളായ കൽപ്പനയും കലാരഞ്ജിനിയും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികൾ ആണ്.  അഭിനയരംഗത്ത് ഇത്രയും നാളത്തെ പ്രവർത്തി പരിചയം ഉള്ള  ഉർവശിയെ വാനോളം പുകഴ്ത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ ആർ ജെ ബാലാജി. ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളെ എടുത്താൽ അതിൽ ഒരാളാണ് ഉർവശിയെന്നാണ് ബാലാജി പറയുന്നത്. ‘വീട്ട്‌ലാ വിശേഷം’ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വേദിയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയത്തിനപ്പുറം കഴിവുകളുള്ള താരമാണ് ഉർവശിയെന്നും സത്യരാജ് സർ മുൻപ് പറയുന്നതുപോല യഥാർത്ഥത്തിൽ  നടിപ്പ് രാക്ഷസി തന്നെയാണെന്നും ബാലാജി പറഞ്ഞു.

സിനിമയിൽ ഉർവശിക്ക് അറിയാത്ത  മേഖലകളില്ലെന്നും  സെറ്റിൽ വന്നാൽ വെറും പത്ത് നിമിഷങ്ങൾക്കുള്ളിൽ ഷോട്ട് പൂർത്തിയാക്കാൻ ഉർവശിക്കു സാധിക്കുമെന്നും ഉർവശിയെ വാനോളം പുകഴ്ത്തിക്കൊണ്ട് ബാലാജി അഭിപ്രായപ്പെട്ടു. രസകരമായ നിരവധി സംഭാഷണങ്ങളാണ് ഇരുവർക്കുമിടയിൽ വേദിയിൽ വച്ച് നടന്നത്. അതുപോലെതന്നെ കൂടെ ജോലിചെയ്തതിൽ വച്ച് ഏറ്റവും ഇന്റലിജന്റ് ആയ നടിയാണ് ഉർവശിയെന്ന് മുൻപ് കമൽ പറഞ്ഞിരുന്നു. ഉർവശിയെയും സത്യരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് വീട്ട്‌ലാ വിശേഷം. രാജ്കുമാർ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി ഹോയുടെ റീമേക്കാണ് ഈ ചിത്രം. ആർജെ ബാലാജി, എൻ.ജെ. ശരവണൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അപർണ ബാലമുരളി, കെപിഎസി ലളിത, പവിത്ര ലോകേഷ് എന്നിവരാണ് സിനിമയിലുള്ള മറ്റ് താരങ്ങൾ. സംഗീതം ഗിരീഷ് ഗോപാലകൃഷ്ണനും എഡിറ്റിങ് സെൽവയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത് . ബോണി കപൂർ നിർമ്മിച്ച ചിത്രം ജൂൺ 17ന് തിയറ്ററുകളിലെത്തും. മുൻപ് ഉർവശിയോടൊപ്പം മുക്കുത്തി അമ്മൻ എന്ന നയൻതാര ചിത്രത്തിലും ബാലാജി അഭിനയിച്ചിരുന്നു.