“ഓർമ്മയുണ്ടോ ഈ മുഖം ” ; ‘പാപ്പൻ’ ആയി ലുലു മാളിനെ ഇളക്കിമറിച്ച് വീണ്ടും ആ മാസ്സ് ഡയലോഗ് കാച്ചി സൂപ്പർസ്റ്റാർ സുരേഷ് ഗോപി
1 min read

“ഓർമ്മയുണ്ടോ ഈ മുഖം ” ; ‘പാപ്പൻ’ ആയി ലുലു മാളിനെ ഇളക്കിമറിച്ച് വീണ്ടും ആ മാസ്സ് ഡയലോഗ് കാച്ചി സൂപ്പർസ്റ്റാർ സുരേഷ് ഗോപി

സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയും സുരേഷ് ഗോപിയും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ചിത്രങ്ങളുടെ പട്ടിക എടുത്താൽ അതിൽ ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ട് എപ്പോഴും മുൻപന്തിയിൽ തന്നെ നിൽക്കും. ജൂലൈ 29ന് തീയേറ്ററുകളിൽ ആ വിസ്മയം ഒന്നു കൂടെ ആസ്വദിക്കാം സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് തീയേറ്ററിലേക്ക് സിനിമ സ്നേഹികൾ എത്താൻ പോകുന്നത്. ഏറെ നാളുകൾക്കു ശേഷം പോലീസ് വേഷത്തിൽ സുരേഷ് ഗോപി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  സിനിമയുടെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ഒന്നാകെ വൈറൽ ആയി മാറുന്നത് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ വീഡിയോയും ചിത്രങ്ങളുമാണ്. തന്റെ പാപ്പൻ എന്ന സിനിമയുടെ ആവശ്യാർത്ഥം ലുലു മാളിൽ പ്രമോഷന് എത്തിയതായിരുന്നു സുരേഷ് ഗോപി. ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ആരാധകരെ വിസ്മയിപ്പിക്കാൻ ആയി പാപ്പൻ എന്ന സിനിമയിലെ അതേ ലുക്കിൽ തന്നെയാണ് സുരേഷ് ഗോപി ലുലു മാളിൽ എത്തിയത്. മാസ് ലുക്കിൽ എത്തിയ സുരേഷ് ഗോപിയെ ആരാധകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ചിത്രത്തിനായി ഏറെ നാളായി ആരാധകർ കാത്തിരിക്കുകയായിരുന്നു.

ഒരിടവേളയ്ക്ക് ശേഷമാണ് ലുലുമാളിൽ സുരേഷ് ഗോപി എത്തുന്നത്. അതു പോലെ തന്നെ തന്റെ സിനിമയുടെ പ്രമോഷന്റെ ആവശ്യത്തിനായി എത്തിയതു കൊണ്ട് താൻ അഭിനയിച്ച മുൻകാല സിനിമയിലെ ഡയലോഗ് ആയ ‘മോഹൻ തോമസിനെ ഉച്ചിഷ്ടവും’ എന്ന എക്കാലത്തെയും മാസ്മരികമായ ഡയലോഗ് പറഞ്ഞ് ആരാധകരുടെ കയ്യടി നേടാൻ താരത്തിനു സാധിച്ചു. സുരേഷ് ഗോപിയുടെ കൂടെ തന്നെ ഗോകുൽ സുരേഷ്,നൈല ഉഷ, സംവിധായകൻ ജോഷി തുടങ്ങിയ താരങ്ങളും പരിപാടിയിൽ പങ്കെടുക്കാനായി ലുലുമാളിൽ എത്തിയിരുന്നു. ആർ ജെ ഷാൻ തിരക്കഥയൊരുക്കുന്ന ചിത്രം ഒരു കിടിലൻ അനുഭവം തന്നെയായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കാൻ പോകുന്നത് എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം തിയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് എവിടെയും നഷ്ടപ്പെട്ട സുരേഷ്ഗോപിയെ വീണ്ടും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.