‘ലാലേട്ടന്‍ ടൈമിങ്ങിന്റെ രാജാവല്ലേ, അതുകൊണ്ട് ഒരിക്കലും അങ്ങനെ സംഭവിക്കില്ല’ ; ആശാ ശരത്ത് വെളിപ്പെടുത്തുന്നു
1 min read

‘ലാലേട്ടന്‍ ടൈമിങ്ങിന്റെ രാജാവല്ലേ, അതുകൊണ്ട് ഒരിക്കലും അങ്ങനെ സംഭവിക്കില്ല’ ; ആശാ ശരത്ത് വെളിപ്പെടുത്തുന്നു

നായികയായും സഹനടിയായും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ആശാ ശരത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് സീരിയലില്‍ തിളങ്ങിയ ശേഷമാണ് ആശ ശരത്ത് സിനിമയില്‍ സജീവമായത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ നായികയായും താരം അഭിനയിക്കുകയുണ്ടായി. ദൃശ്യത്തിലെ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഒന്നാം ഭാഗത്തില്‍ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും തകര്‍പ്പന്‍ പ്രകടനമാണ് നടി ആശാ ശരത്ത് കാഴ്ചവച്ചത്. ചിത്രത്തിന്റെ അവസാനഭാഗങ്ങലിലെല്ലാം നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരം.

ദൃശ്യത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് വീണ്ടും സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്. ഒരു കൂട്ടുകെട്ടിന്റെ വിജയം തന്നെയാണ് ദൃശ്യത്തിന്റെ വിജയമെന്നും ലാലേട്ടന്റെ മുഖത്തടിക്കുന്ന സീന്‍ എനിക്ക് വളരെ ടെന്‍ഷന്‍ നിറഞ്ഞ ഒന്നായിരുന്നുവെന്നും ആ സീന്‍ കണ്ട പ്രേക്ഷകര്‍ തന്നെ കണ്ടപ്പോള്‍ പ്രതികരിച്ചതും താരം വിശദീകരിക്കുന്നുണ്ട്. ലാലേട്ടനുമായുള്ള ഒരു സീന്‍ ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഞാന്‍ ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട്. എനിക്ക് നല്ല ടെന്‍ഷനായിരുന്നു. ഞാന്‍ ലാലേട്ടന്റെ മുഖത്തടിക്കു അയ്യോ എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ എന്നും ആശാ ശരത്ത് പറയുന്നു.

ലാലേട്ടനും ജീത്തുജോസഫ് സാറും വളരെ കൂളായിട്ട് തന്നെയായിരുന്നു ആ സീനെടുത്തത്. ലാലേട്ടന്‍ അന്ന് പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല എന്ന്. എങ്കിലും ആ ഞെട്ടല്‍ ഇന്നും എന്നെ വിട്ട് പോയിട്ടില്ല. സിനിമ കണ്ടുകഴിഞ്ഞ ശേഷം എന്നോട് ഒരുപാട് ആളുകള്‍ ചോദിച്ചിരുന്നു ശരിക്കും ലാലേട്ടനെ തല്ലിയോ എന്ന്. അതായത് ചിലര്‍ പറയും ജോര്‍ജുകുട്ടിക്ക് ഒരടിയുടെ കുറവുണ്ടായിരുന്നുവെന്ന് തമാശയ്ക്ക് പറയും. എങ്കിലും ചിലര്‍ പറഞ്ഞിരുന്നു ലാലേട്ടനെ അടിച്ചത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റിയില്ലെന്ന്. പിന്നെ അവര്‍ തന്നെ പറയും കഥാപാത്രമല്ലേ, അവര്‍ടെ മകനെ കൊന്നിട്ടല്ലേ എന്നെല്ലാം.

ശരിക്കും അടി കൊടുത്തോ എന്ന് എന്നോട് പലരും ചോദിക്കാറുണ്ടായിരുന്നു. ശരിക്കും തല്ലിയില്ല. ലാലേട്ടന്‍ ടൈമിംങിന്റെ രാജാവല്ലേ, അതുകൊണ്ട് ഒരിക്കലും അത് സംഭവിച്ചിട്ടില്ല എന്നും ആശ ശരത്ത് വ്യക്തമാക്കുന്നു. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഫിലിം സീരീസായ സി ബി ഐ5ലായിരുന്നു ആശ ശരത്ത് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സുരേഷ് ഗോപി നായകനായെത്തുന്ന പാപ്പന്‍ ആണ് റിലീസിനായി കാത്തിരിക്കുന്നു ആശ ശരത്തിന്റെ അടുത്ത സിനിമ.