sharukh khan
”മോഹൻലാലിന് ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണ്ണ കലാകാരനാക്കുന്നത്”; ഹരീഷ് പേരടി
വനിത സംഘടിപ്പിച്ച താരനിശയിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ടായിരുന്നു. ഷാരൂഖിന്റെ ജവാൻ എന്ന സിനിമയിലെ സിന്ദ ബിന്ദ പാട്ടിനാണ് മോഹൻലാൽ ചുവട് വെച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയതിന് പിന്നാലെ വീട്ടിൽ ഡിന്നറിന് ക്ഷണിച്ചും മറുപടി നൽകിയും ഇരുവരും എക്‌സിൽ നിറഞ്ഞു നിന്നിരുന്നു. സൂപ്പർ താരങ്ങളുടെ ഈ സംഭാഷണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മോഹൻലാലിനെ പുകഴ്ത്തി കൊണ്ട് ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖിനെ അഡ്രസ് […]
”ഡിന്നർ മാത്രം മതിയോ? പ്രാതലിനും നമുക്കൊരു സിന്ദ ബന്ദ പിടിച്ചാലോ?”; ഷാറൂഖിന് മറുപടി നൽകി മോഹൻലാൽ
വനിതാ ഫിലിം അവാർഡ്സ് നൈറ്റ്സ് വേദിയിൽ ഷാരൂഖിന്റെ ‘ജവാൻ’ ചിത്രത്തിലെ ‘സിന്ദ ബന്ദ’ എന്ന ഗാനത്തിന് മോഹൻലാൽ നൃത്തം ചെയ്തത് ശ്രദ്ധേയമയിരുന്നു. നിരവധിയാളുകളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനിടെ തന്റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു. മോഹൻലാലിന്റെ താരത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഷാരൂഖ് ഖാൻ നന്ദി അറിയിച്ചത്. തന്റെ വീട്ടിൽ ഡിന്നർ കഴിക്കാൻ വരണമെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു. ഇതനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് […]
”മോഹൻലാലിന്റെ അവാർഡ് ഷാരൂഖ് ഖാന് നൽകാൻ തീരുമാനിച്ചു”; ദേശീയ അവാർഡ് ജൂറിയെക്കുറിച്ച് വെളിപ്പെടുത്തി സിബി മലയിൽ
ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനിടയിലുണ്ടായ ചില സംഭവങ്ങൾ തുറന്ന് പറയുകയാണ് സംവിധായകൻ സിബി മലയിൽ. പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന സിനിമ 2009 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ‘പി.ടി കലയും കാലവും’ എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയത്തിനു മോഹൻലാൽ, സംവിധാനത്തിനു പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്കു റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും […]
അഞ്ച് വർഷങ്ങൾക്ക് ശേഷം ‘ഡങ്കി’യുമായി ഹിരാനി; ഒരിക്കലെങ്കിലും നമ്മള്‍ കണ്ടിരിക്കേണ്ട 5 ഹിരാനി സിനിമകൾ ഇവയാണ്!
പ്രേക്ഷകരുടെ മനസ്സ് കവരുന്ന ഒട്ടേറെ സിനിമകളൊരുക്കിയ സംവിധായകനാണ് രാജ്കുമാർ ഹിരാനി. നർമ്മത്തിലൂടെ ഹൃദയം തൊടുന്ന ഒരു മാജിക് അദ്ദേഹത്തിന്‍റെ സിനിമകള്‍ക്കുണ്ട്. ഇപ്പോഴിതാ ഹിരാനിയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്ന ‘ഡങ്കി’ എന്ന ചിത്രം ഈ മാസം 21ന് തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നായാണ് ഇതിനകം ‘ഡങ്കി’യെ ഏവരും കാണുന്നത്. ബോളിവുഡിലെ ഒട്ടേറെ പണം വാരി പടങ്ങളുടെ സൃഷ്ടാവായ ഹിരാനി 2018ന് ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞാണ് ഒരു സിനിമയുമായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. […]
ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാൽ എത്തുന്നു ….!
ക്രിസ്‍മസിന് വിവിധ ഭാഷകളിലുള്ള വമ്പൻ ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ഡങ്കിയായി അതിലൊന്ന്. പ്രഭാസ് നായകനായി വൻ ഹൈപ്പുള്ള ചിത്രം സലാറും റിലീസ് ചെയ്യുക ഡിസംബര്‍ 22നാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ചിത്രം നേരും ക്രിസ്‍മസ് പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. മോഹൻലാലും പ്രിയമണിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് ഏറെ […]
“ഷാരുഖ് ഖാന്റെയും സൽമാൻ ഖാന്റെയും കോരിത്തരിപ്പിക്കുന്ന കോമ്പിനേഷൻ രംഗത്തെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത്”
2023ൽ സംവിധായകൻ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത തീയേറ്ററുകളിൽ വൻ വിജയം കൊയ്ത സിനിമയായിരുന്നു പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം, ദീപിക പടുക്കോൻ തുടങ്ങിയവരായിരുന്നു ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നത്. സൽമാൻ ഖാൻ ടൈഗർ എന്ന വേഷത്തിലും സിനിമയിൽ ഒരു ഗസ്റ്റ് റോൾ ചെയ്യുന്നുണ്ട്. തീയേറ്ററുകളിൽ വലിയ വിജയം തന്നെയായിരുന്നു പത്താൻ സിനിമ സ്വന്തമാക്കിയിരുന്നത്. ചിത്രത്തിൽ ഷാരുഖ് ഖാനുണ്ടായ അതേ സ്വാഭാവ സവിശേഷതയുള്ള കഥാപാത്രമായിരുന്നു ജോൺ എബ്രഹാം കൈകാര്യം ചെയ്തിരുന്നത്. ചുരുക്കി പറഞ്ഞാൽ […]
“രണ്ട് പേര് നിരന്നു നിന്നിട്ടും നെപ്പോളിയനും ഡില്ലിയും ഒന്നിച്ച ഇമ്പാക്ട് തിയറ്ററിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല”
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്തിരുന്ന സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയുടെ ഗംഭീര പ്രകടനമായിരുന്നു ഈ സിനിമയിൽ ഉടനീളം നമ്മൾക്ക് കാണാൻ സാധിക്കുന്നത്. തീയേറ്ററുകളിൽ വലിയ രീതിയിലുള്ള അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതുപോലെ തന്നെ 2023ൽ സിദ്ധാർഥ് അനാഥിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം എന്നിവരുടെ മികച്ച പ്രകടനങ്ങളായിരുന്നു സിനിമയിൽ കാണാൻ കഴിയുന്നത്. ഷാരുഖ് ഖാൻ നായകനായി എത്തുമ്പോൾ […]
ഷാരൂഖിന്റെ പഠാന്‍ 1000കോടിയിലേക്ക് ; ആഗോള ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത്
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന്‍ സ്വന്തമാക്കി കഴിഞ്ഞത്. ഈ […]
‘പത്താന്‍’ കൊള്ളില്ലെന്ന് കുഞ്ഞ്; ഷാരൂഖ് ഖാന്റെ പ്രതികരണം വൈറല്‍
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ബോളിബുഡ് ചിത്രം പത്താന്‍ എക്കാലത്തെയും വിജയങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ്. ബോളിവുഡിന്റെ തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ ഇടവേളയെടുത്ത ഷാരൂഖ് ഖാന്റെ വമ്പന്‍ തിരിച്ചു വരവാണ് പത്താനിലൂടെ പ്രേക്ഷകര്‍ കണ്ടത്. എക്കാലത്തെയും ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ പത്താം ദിനത്തില്‍ പത്താന്‍ ഒന്നാമതെത്തിയിരുന്നു. ദംഗലിനെയാണ് ചിത്രം മറികടന്നത്. ചിത്രം നേടിയ വലിയ വിജയത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാാണ് ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ ഈ ദിവസങ്ങളില്‍ പലതവണ അദ്ദേഹം ആസ്‌ക് എസ്ആര്‍കെ എന്ന പേരില്‍ ചോദ്യോത്തര […]
‘4 വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്റെ ഇടിവെട്ട് വരവ്. ഒന്നും പറയാനില്ല’; പഠാന്‍ റിവ്യൂ പങ്കുവെച്ച് പ്രേക്ഷകന്‍
4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമായ പഠാന്‍ ഇന്നലെയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. വന്‍ വരവേല്‍പാണ് ലോകമെങ്ങും ഷാരൂഖ് ചിത്രത്തിന് ലഭിച്ചത്. മികച്ച ഒരു ചിത്രമാണ് ‘പഠാനെ’ന്നും തിയറ്ററുകളില്‍ നിന്ന് പ്രതികരണം വരുന്നു. കേരളത്തില്‍ മികച്ച ഓപ്പണിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, […]