1 min read

“രണ്ട് പേര് നിരന്നു നിന്നിട്ടും നെപ്പോളിയനും ഡില്ലിയും ഒന്നിച്ച ഇമ്പാക്ട് തിയറ്ററിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല”

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്തിരുന്ന സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയുടെ ഗംഭീര പ്രകടനമായിരുന്നു ഈ സിനിമയിൽ ഉടനീളം നമ്മൾക്ക് കാണാൻ സാധിക്കുന്നത്. തീയേറ്ററുകളിൽ വലിയ രീതിയിലുള്ള അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതുപോലെ തന്നെ 2023ൽ സിദ്ധാർഥ് അനാഥിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം എന്നിവരുടെ മികച്ച പ്രകടനങ്ങളായിരുന്നു സിനിമയിൽ കാണാൻ കഴിയുന്നത്.

ഷാരുഖ് ഖാൻ നായകനായി എത്തുമ്പോൾ വില്ലനായി പ്രേഷകരെ ഞെട്ടിച്ച പ്രകടനം കാഴ്ച്ചവെച്ചത് ജോൺ എബ്രഹാമായിരുന്നു. സിനിമയിൽ ഗസ്റ്റ് റോളിൽ സൽമാൻ ഖാനും എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഒടിടി റിലീസ്. തീയേറ്ററുകളിൽ ലഭിച്ച അതേ അഭിപ്രായങ്ങളായിരുന്നു ഒടിടികളിൽ റിലീസ് ചെയ്തപ്പോൾ ലഭിച്ചത്. ചിത്രത്തിൽ സംഭവബഹുലമായ പല രംഗങ്ങളും കാണാൻ കഴിയും. നടൻ ഷാരുഖ് ഖാന്റെ ആക്ഷൻ രംഗങ്ങളാണ് ആരാധകരെ ഏറെ ആകർഷിച്ചത്.

ഇപ്പോൾ ഇതാ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഈ രണ്ട് സിനിമകളിലെ ഒരു രംഗമാണ് താരതമ്യം ചെയ്യുന്നത്. കൈതി സിനിമയുടെ ക്ലൈമാക്സിൽ കാർത്തിയുടെ രോമാഞ്ചം കൊള്ളിക്കുന്ന രംഗമായിരുന്നു വെടിവെപ്പ്. വളരെ മനോഹരമായിട്ടും ഏതൊരു പ്രേഷകനെയും ആവേശം കൊള്ളിക്കുന്ന രീതിയിലായിരുന്നു സംവിധായകൻ ലോകേഷ് കനകരാജൻ ചിത്രീകരിച്ചിരിക്കുന്നത്. ആ രംഗത്തിൽ കാർത്തി തകർത്താടി എന്ന് തന്നെ പറയാം. ഇതേ ഒരു രംഗമാണ് പത്താൻ സിനിമയിൽ ഷാരുഖ് ഖാനും, സൽമാൻ ഖാനും ഒന്നിച്ചു എത്തുമ്പോൾ കാണാൻ സാധിക്കുന്നത്. എന്നാൽ കൈതി സിനിമയിലുണ്ടാക്കിയ ആവേശം ഈ സിനിമയിൽ കാണാൻ കഴിഞ്ഞില്ല എന്നാണ് ഒരു സിനിമപ്രേമി അഭിപ്രായപ്പെട്ടത്.

രണ്ട് സിനിമകളിലും വ്യത്യസ്തമായ രീതിയിലാണ് സംവിധായകന്മാർ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ ലോകേഷിന്റെ ചിത്രീകരണ കഴിവിനെയാണ് പ്രേഷകൻ പറയുന്നത്. ഓരോ സിനിമ പ്രേഷകന്റെ മനസ്സറിയാവുന്ന സംവിധായകനാണ് ലോകേഷ് എന്നാണ് അഭിപ്രായപ്പെടുന്നത്. പോസ്റ്റിന്റെ പൂർണ രൂപം കണ്ടു നോക്കാം. “ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രോഡ് പുള്ളേർസ് രണ്ട് പേര് നിരന്നു നിന്നിട്ടും നെപ്പോളിയനും ഡില്ലിയും ഒന്നിച്ച ഇമ്പാക്ട് തിയറ്ററിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. പ്രേക്ഷകർ ഒരോ ഫ്രെയിമും എങ്ങനെ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കുന്ന ലോകേഷ് എന്ന ക്രാഫ്റ്റ്സ്മാന്റെ മികവാണത്.”

 

Summary : Sharukh Khan and Salman Khan could not make the impact that Karthi made alone