‘പത്താന്‍’ കൊള്ളില്ലെന്ന് കുഞ്ഞ്; ഷാരൂഖ് ഖാന്റെ പ്രതികരണം വൈറല്‍
1 min read

‘പത്താന്‍’ കൊള്ളില്ലെന്ന് കുഞ്ഞ്; ഷാരൂഖ് ഖാന്റെ പ്രതികരണം വൈറല്‍

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ബോളിബുഡ് ചിത്രം പത്താന്‍ എക്കാലത്തെയും വിജയങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ്. ബോളിവുഡിന്റെ തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ ഇടവേളയെടുത്ത ഷാരൂഖ് ഖാന്റെ വമ്പന്‍ തിരിച്ചു വരവാണ് പത്താനിലൂടെ പ്രേക്ഷകര്‍ കണ്ടത്. എക്കാലത്തെയും ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ പത്താം ദിനത്തില്‍ പത്താന്‍ ഒന്നാമതെത്തിയിരുന്നു. ദംഗലിനെയാണ് ചിത്രം മറികടന്നത്.

How to Watch 'Pathaan' full movie in HD online free: Shah Rukh Khan movie available on

ചിത്രം നേടിയ വലിയ വിജയത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാാണ് ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ ഈ ദിവസങ്ങളില്‍ പലതവണ അദ്ദേഹം ആസ്‌ക് എസ്ആര്‍കെ എന്ന പേരില്‍ ചോദ്യോത്തര പരിപാടികളും നടത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് രസകരമായ മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

ഒരു ചെറിയ കുട്ടിയുടെ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. ഏത് ചിത്രം കാണാനാണ് വന്നതെന്ന് രക്ഷിതാവ് ചോദിക്കുമ്പോള്‍ പത്താന്‍ എന്നാണ് കുഞ്ഞ് വീഡിയോയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. പടം ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തെളിച്ച് പറയുകയാണ് കുഞ്ഞ്. എന്തുകൊണ്ടാണ് ഇഷ്ടപ്പെടാതെ പോയതെന്ന ചോദ്യത്തിന് ചിരി മാത്രമാണ് മറുപടി.

Is Shahrukh Khan's 'Pathan' sequel going to come? Makers stamped in gestures - PressWire18

അതേസമയം, ഈ കുഞ്ഞിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചുകൊണ്ടാണ് ഷാരൂഖിന്റെ രസകരമായ മറുപടി. ഓഹ്! ഇനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. പ്രായത്തില്‍ ഇളയവരായ പ്രേക്ഷകരെ നിരാശരാക്കാന്‍ വയ്യ. രാജ്യത്തെ ചെറുപ്പക്കാരുടെ ചോദ്യമാണ്. ദയവായി അവളെ ഡിഡിഎല്‍ജെ കാട്ടിക്കൊടുക്കൂ. ചിലപ്പോള്‍ അവള്‍ക്ക് റൊമാന്റിക് ചിത്രങ്ങളാവും ഇഷ്ടം. കുട്ടികളെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ല, എന്നാണ് ഷാരൂഖിന്റെ ട്വീറ്റ്. നിരവധി പേരാണ് ഷാരൂഖിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് രംഗത്ത് വന്നത്. അതുപോലെ ആരാധകര്‍ രസകരമായ മറുപടിയും വീഡിയോയ്ക്ക് താഴെ കുറിച്ചു.

Pathaan' early box office estimates Day 3: Shah Rukh Khan starrer sees first dip in collections on Friday | Hindi Movie News - Times of India

ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് അഞ്ച് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആയിരുന്നു ലഭിച്ചത്. ആ ദിനങ്ങളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 542 കോടിയാണ് ചിത്രം കൊയ്തത്! റിലീസിന്റെ രണ്ടാം വാരാന്ത്യത്തിലേക്ക് എത്തുമ്പോഴും ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും പഴങ്കഥയാക്കുന്നുണ്ട്. റിലീസിന്റെ രണ്ടാം ശനിയാഴ്ചയില്‍ എത്തിയപ്പോള്‍ ബോളിവുഡിലെ എക്കാലത്തെയും ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തേക്കും എത്തിയിരുന്നു പഠാന്‍. ഹിന്ദി പതിപ്പ് മാത്രം ഇന്ത്യയില്‍ നേടിയ കളക്ഷന്‍ 364.50 കോടിയാണ്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി കൂട്ടിയാല്‍ ഇത് 378.15 കോടിയുമാണ്.