‘ഇന്ന് അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കളിയാക്കലുകള്‍ നേരിടുന്ന ഒരു വ്യക്തി ആണ് ലാലേട്ടന്‍’; കുറിപ്പ്
1 min read

‘ഇന്ന് അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കളിയാക്കലുകള്‍ നേരിടുന്ന ഒരു വ്യക്തി ആണ് ലാലേട്ടന്‍’; കുറിപ്പ്

ലയാളത്തിന്റെ സ്വന്തം താരരാജാവാണ് മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മോഹന്‍ലാല്‍ ജൈത്രയാത്ര തുടരുകയാണ്. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ്. മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആണ്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കളിയാക്കലുകള്‍ നേരിടുന്ന ഒരു വ്യക്തി ആണ് ലാലേട്ടന്‍. ശരിക്കും ഇദ്ദേഹം ഇത്രയും വിമര്‍ശനങ്ങള്‍ അഭിനയത്തിന്റെ കാര്യത്തില്‍ എന്ത് കൊണ്ട് നേരിടുന്നൂ എന്ന് മനസ്സിലാവുന്നില്ല.

ഒരു കൂട്ടം വ്യക്തിള്‍ പറയുന്നത് ഒടിയനു ശേഷം മുഖത്ത് ഭാവങ്ങള്‍ വരുന്നില്ല എന്ന് എന്നാല്‍ അതിനു ശേഷം അല്ലേ നീഘൂടതകള്‍ ഉള്ളില്‍ ഒളിപ്പിച്ച സ്റ്റീഫന്‍ ആയി അദ്ദേഹം അഭിനയിച്ചത്. അന്ന് എത്രത്തോളം ചര്‍ച്ച ആയതാണ് ആ കഥാപാത്രം. പടങ്ങള്‍ പരാജയപ്പെടുന്നു സമ്മതിക്കുന്നൂ അത് അഭിനയം മോശമായത് മാത്രം കൊണ്ടാണൊ

ഒരു വ്യക്തിയുടെ വാക്കുള്‍ കടമെടുത്തു പറയട്ടെ കിരീടം , സ്ഫടികം , നരസിംഹം ഈ മൂന്ന് ചിത്രങ്ങളുടെയും കഥാതന്തു ഒന്നാണെന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ. ഒരവസരത്തില്‍ അച്ചന്റെ പ്രതീക്ഷള്‍ തെറ്റിക്കുന്ന മകന്‍ ഈ മൂന്ന് കഥാപാത്രങ്ങളും ചെയ്ത് മനോഹരം ആക്കിയത് മോഹന്‍ലാല്‍ ആണ്. സേതു മാഥവനേയും ആടു തോമയേയും താരതമ്യം ചെയ്യാന്‍ സാധിക്കുമോ അതുപോലെയാണ് ആ കഥാപാത്രങ്ങളെ ലാലേട്ടന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ശരിയാണ് ഇതെല്ലാം പഴയ കാര്യങ്ങള്‍ ആണ് എന്നാല്‍ ദ്രശ്യം 2 , bro daddy , 12th man പോലുള്ള സിനിമകളിലും മികച്ച അഭിനയം ലാലേട്ടന്‍ കാഴ്ച്ച വച്ചിട്ടുണ്ട്. അത്‌പോലും അംഗീകരിക്കാന്‍ സാധിക്കാത്ത ചിലര്‍ ഉണ്ട്. വിമര്‍ശിക്കരുത് എന്ന് പറയുന്നില്ല അഭിനയം ഇപ്പൊ വഴങ്ങുന്നില്ല മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നതാണ് നല്ലത് എന്ന് ചിന്തിക്കുന്നവര്‍ ഈ കാര്യങ്ങള്‍ കൂടെ ഓര്‍ത്താല്‍ നല്ലത്.

അദ്ദേഹം ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന ചില സിനികള്‍ മോശമാണ് ആ തീരുമാനത്തെ വിമര്‍ശിച്ചോളു അതിനുപകരം അഭിനയം പഴയപോലെ നടക്കുന്നില്ല എന്ന് പറയുന്നത് ശരിയാണൊ. വരും ചിത്രങ്ങളിലൂടെ ഈ വിമര്‍ശനങ്ങള്‍ മാറ്റിയെടുക്കാന്‍ നമ്മുടെ ലാലേട്ടന് സാധിക്കട്ടെ……