‘സാധാ ഒരു രംഗത്തെ പോലും മാസായി ചെയ്യാൻ അസാമാന്യ കഴിവുള്ള വ്യക്തി’; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഷാജി കൈലാസിനെ കുറിച്ച് കുറിപ്പ്
1 min read

‘സാധാ ഒരു രംഗത്തെ പോലും മാസായി ചെയ്യാൻ അസാമാന്യ കഴിവുള്ള വ്യക്തി’; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഷാജി കൈലാസിനെ കുറിച്ച് കുറിപ്പ്

ഓരോ ദിവസവും വ്യത്യസ്ത കഥ ഗതിയിലുള്ള നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ ഉടലെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമ ആസ്വാദകർക്കായി നിരവധി ഫാൻസ് പേജുകളും നിരൂപണ പേജുകളും അതുപോലെ റിവ്യൂ പേജുകളും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ സജീവമാണ്. ഇപ്പോൾ 2019 ൽ ആരംഭിച്ച് ഇന്നുവരെ സജീവമായി നിലനിൽക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് സിനി ഫൈൽ. ഇപ്പോൾ ഈ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് ഷാജി കൈലാസ് എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകൻറെ ജന്മദിനമാണ്.

ഈ ഗ്രൂപ്പിന്റെ അഡ്മിൻ അദ്ദേഹത്തിൻറെ ഏറ്റവും സൂക്ഷ്മമായ ചില പ്രത്യേകതകൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതാണ് ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർ, പ്രത്യേകിച്ച് മോഹൻലാൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ട പോസ്റ്റ് ഇങ്ങനെ: “ഞാൻ അഭിനേതാക്കളുടെ മൈന്യൂട്ട് ഡീറ്റൈൽ സൂക്ഷ്മമായി വീക്ഷിച്ച് ഷോട്ട് എടുക്കുന്ന വ്യക്തിയാണ്. ഇപ്പോൾ നരസിംഹം ഷൂട്ട് ടൈമിൽ മോഹൻലാൽ വെള്ളത്തിൽ നിന്ന് കയറി വരുന്ന ഒരു സീനുണ്ട്. അതിൽ കണ്ടിന്യൂയിറ്റി ലഭിക്കുന്നതിന് വേണ്ടി അദ്ദേഹത്തിൻറെ തലയിൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് കൊടുക്കണം. ആ വെള്ളം താഴ്ന്ന് മീശയിൽ വീണ് അദ്ദേഹം വെള്ളം കളയാൻ മീശ തലോടി. ആ തലോടൽ റിഥം താളമാണ്.

പിന്നീട് വൻ സ്റ്റൈലായി മാറിയത്. ചുമ്മാ ഒരു സാധാ സംവിധായകൻ അല്ല. മികച്ച വീക്ഷണങ്ങൾ കൊണ്ട് സാധാ ഒരു രംഗത്തെ പോലും മാസായി ചെയ്യാൻ അസാമാന്യ കഴിവുള്ള വ്യക്തിയാണ്. മറ്റാർക്കും ഇല്ലാത്ത ഒരു സൂക്ഷ്മമായ വീക്ഷണം അദ്ദേഹത്തിനുണ്ട്. ഇന്ന് അദ്ദേഹത്തിൻറെ ജന്മദിനമാണ്. ഹാപ്പി ബർത്ത് ഡേ സാർ”.
1990ല്‍ പുറത്തിറങ്ങിയ ന്യൂസ് എന്ന ചിത്രത്തിൽ സംവിധായകനായി കരിയർ ആരംഭിച്ച് പിന്നീട് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത താരമാണ് ഷാജി കൈലാസ്. കമ്മീഷണർ, ഏകലവ്യൻ, നരസിംഹം, ആറാം തമ്പുരാൻ, എഫ് ഐ ആർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹത്തിൻറെ സിനിമകളിലൂടെയാണ് ചൂടുള്ള നായകൻ എന്ന പേര് സുരേഷ് ഗോപി നേടിയെടുത്തത്.

മമ്മൂട്ടി മോഹൻലാൽ എന്നിവരോടൊപ്പം ഷാജി കൈലാസ് പ്രവർത്തിച്ച സിനിമകൾ ഒക്കെ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വല്യേട്ടൻ, ആറാം തമ്പുരാൻ എന്നിവ ഇതിൽ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാവുന്നവയാണ്. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രരംഗത്ത് ഷാജി കൈലാസ് തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ തന്നെ തിളങ്ങി നിന്നിരുന്ന ആനിയാണ് ഷാജി കൈലാസിന്റെ ജീവിത സഖി.