”ഡിന്നർ മാത്രം മതിയോ? പ്രാതലിനും നമുക്കൊരു സിന്ദ ബന്ദ പിടിച്ചാലോ?”; ഷാറൂഖിന് മറുപടി നൽകി മോഹൻലാൽ
1 min read

”ഡിന്നർ മാത്രം മതിയോ? പ്രാതലിനും നമുക്കൊരു സിന്ദ ബന്ദ പിടിച്ചാലോ?”; ഷാറൂഖിന് മറുപടി നൽകി മോഹൻലാൽ

നിതാ ഫിലിം അവാർഡ്സ് നൈറ്റ്സ് വേദിയിൽ ഷാരൂഖിന്റെ ‘ജവാൻ’ ചിത്രത്തിലെ ‘സിന്ദ ബന്ദ’ എന്ന ഗാനത്തിന് മോഹൻലാൽ നൃത്തം ചെയ്തത് ശ്രദ്ധേയമയിരുന്നു. നിരവധിയാളുകളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനിടെ തന്റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു.

മോഹൻലാലിന്റെ താരത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഷാരൂഖ് ഖാൻ നന്ദി അറിയിച്ചത്. തന്റെ വീട്ടിൽ ഡിന്നർ കഴിക്കാൻ വരണമെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു. ഇതനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ”പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയിൽ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്.”

”ഒറിജനൽ സിന്ദാ ബന്ദാ! നല്ല വാക്കുകൾക്ക് നന്ദി. പിന്നെ… ഡിന്നർ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?” എന്നാണ് ഷാരൂഖിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മോഹൻലാൽ എക്‌സിൽ കുറിച്ചത്.
”നന്ദി മോഹൻലാൽ സർ, ഈ ഗാനം എനിക്ക് ഏറ്റവും സ്പെഷൽ ആക്കിത്തന്നതിന്. താങ്കൾ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. ലവ് യു സർ. വീട്ടിൽ ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു, എപ്പോഴാകും അത്? നിങ്ങളാണ് യഥാർത്ഥ സിന്ദാ ബന്ദാ” എന്നായിരുന്നു ഷാരൂഖ് എക്‌സിൽ കുറിച്ചത്.

അതേസമയം, ഷാരൂഖ് ഖാന്റെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമാണ് അറ്റ്ലീയുടെ സംവിധാനത്തിൽ എത്തിയ ജവാൻ. 1,148.32 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. നയൻതാര നായികയായ ചിത്രത്തിലെ സിന്ദ ബന്ദ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.