”ജാസ്മിൻ ഒരു മുസ്ലീം ആയത് കൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല”; മുസ്ലീങ്ങൾ എല്ലാം അം​ഗീകരിക്കണമെന്നില്ലെന്ന് തെസ്നി ഖാൻ
1 min read

”ജാസ്മിൻ ഒരു മുസ്ലീം ആയത് കൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല”; മുസ്ലീങ്ങൾ എല്ലാം അം​ഗീകരിക്കണമെന്നില്ലെന്ന് തെസ്നി ഖാൻ

ബി​ഗ് ബോസ് സീസൺ ആറ് തുടങ്ങിയപ്പോൾ മുതലേ ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് നേരെ വിമർശനങ്ങൾ ആണ് കൂടുതൽ ഉയർന്ന് വരുന്നത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിൾ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് വെറും ഗെയിം മാത്രമാണെന്ന് പറയുകയാണ് നടി തെസ്‌നി ഖാൻ. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് തെസ്‌നി മനസ് തുറന്നത്.

”ഗബ്രിയുടെയും ജാസ്മിന്റെയും ബന്ധം ഗെയിമാണെന്നാണ് എനിക്ക് തോന്നുന്നത്. അവർ തമ്മിൽ ഒരു ബോണ്ടുണ്ടെങ്കിൽ അതൊരു കണ്ടന്റാണ്. അതൊക്കെ കളിയായി എടുത്താൻ മതി. പുറത്ത് വരുമ്പോൾ ഒന്നും ഉണ്ടാകില്ല. അപ്പോൾ നമുക്ക് അറിയാൻ പറ്റും. ജാസ്മിന് സംഭവിച്ചതു പോലെ ഞങ്ങളുടെ സീസണിലും ഒരുപാട് പേരുടെ ലൈഫിനെ ബിഗ് ബോസിലെ ജീവിതം ബാധിച്ചിരുന്നു.

ജാസ്മിൻ ഒരു മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് എനിക്കറിയില്ല. കാരണം മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല. പക്ഷെ ജാസ്മിൻ നന്നായി ഗെയിം കളിക്കുന്നുണ്ട്. ഹൗസിനുള്ളിൽ എത്തിപ്പെട്ടശേഷമുള്ള പ്രശ്‌നങ്ങൾ കൊണ്ടാകാം പലരും ബിഗ് ബോസ് നിയമങ്ങൾ തെറ്റിക്കുന്നത്. അവിടെ ജീവിക്കുന്നത് വലിയൊരു എക്‌സ്പീരിയൻസാണ്. ആത്മഹത്യ ചെയ്യാൻ തോന്നും ചിലപ്പോൾ.

ഞാൻ ബിഗ് ബോസിലേക്ക് മത്സരിക്കാൻ ചെന്നപ്പോൾ അവിടെ ആര്യയും വീണയുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ എവിടെയും വെച്ച് കണ്ട പരിചയം പോലും അവർ എന്നോട് കാണിച്ചില്ല. അതും കളിയാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ചെന്നപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി സ്റ്റക്കായി”- തെസ്‌നി വ്യക്തമാക്കി.