21 Dec, 2024
1 min read

71ാം വയസ്സിലും മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും സജീവമായി തുടരുകയാണ്. പ്രമേയത്തിലെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. കൂടാതെ, പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ മലയാള സിനിമയില്‍ ഏറെയാണ്. അത് പോലെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് പ്രേക്ഷകര്‍ ചൂണ്ടികാട്ടുന്നത്. പുഴുവിലെയും […]

1 min read

‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര Updated..?’ ; എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങൾ വായിച്ചും സ്വയം വിമർശിച്ചും ഒക്കെയാവും ആ മനുഷ്യൻ നമ്മൾ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന Updation-ലേക്ക് എത്തിയിട്ടുണ്ടാകുക : സിനിമാ മോഹി വിനയാക് എഴുതുന്നു..

മലയാളം സിനിമയിലെ മെഗാസ്റ്റാറും മഹാനടനുമാണ് മമ്മൂട്ടി. 300ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും പ്രേക്ഷകരെ തന്റെ പുതിയ സിനിമകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം മാറുന്നതിനൊപ്പം മമ്മൂട്ടിയും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. മമ്മൂട്ടി അഭിനയജീവിതം ആരംഭിച്ചത് മുതൽ എല്ലാകാലത്തും അതാത് കാലത്തിന്റെ പ്രതിനിധിയായി അദ്ദേഹം ഉണ്ടായിരുന്നു. മമ്മൂട്ടിയെ മാറ്റിനിർത്തി ഒരു മലയാളം സിനിമ പഠനം പോലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മമ്മൂട്ടി ഇല്ലാതെ അപൂർണ്ണമാണ് മലയാളം സിനിമ. മൂന്നുതവണ മികച്ച അവാർഡും നിരവധി തവണ സംസ്ഥാന – അന്തർദേശീയ […]

1 min read

‘നാല് കഥാപാത്രങ്ങളും ഒന്നില്‍ ഒന്ന് വ്യത്യാസമുള്ളത്, ഇത് തന്നെ അല്ലെ ഒരു നടന്റെ ഏറ്റവും വലിയ വിജയം’ ; മമ്മൂട്ടിയെക്കുറിച്ച് കുറിപ്പ് വൈറല്‍

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അന്‍പത് വര്‍ഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. ഒരു ഡയലോഗ് പോലുമില്ലാതെ 1971 ഓഗസ്റ്റ് ആറിന് ആദ്യമായി അഭിനയിച്ച ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍. 73-ല്‍ കാലചക്രം എന്ന സിനിമയില്‍ ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചു. പിന്നീട് നായകനിരയിലേക്ക് എത്തുകയും ഇന്ന് റോഷാക്ക് വരെ എത്തിനില്‍ക്കുന്നു. 2022ല്‍ […]

1 min read

“പട്ടരിൽ പൊട്ടനില്ല എന്ന് CBi പറഞ്ഞപ്പോൾ വെറുപ്പ് ഉളവാക്കുന്ന ഒരു ബ്രാഹ്മണനെ പുഴു കാണിച്ചുതന്നു” : മൃദുല ദേവി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായിരുന്നു സി.ബി.ഐ 5: ദ് ബ്രെയ്ന്‍. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് സി.ബി.ഐ 5: ദ് ബ്രെയ്ന്‍. റിലീസ് ചെയ്യുന്നതിന് മുന്നേ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സി.ബി.ഐ 5: ദ് ബ്രെയ്ന്‍ പുറത്തിറങ്ങിയത്. എസ്എന്‍ സ്വാമിയാണ് തിരക്കഥ ഒരുക്കിയത്. സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു ചിത്രത്തിന്റെ […]

1 min read

“മമ്മൂട്ടി എന്ന മഹാനടൻ കാലംചെയ്തു.. അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം..” : വിവാദ കുറിപ്പ് എഴുതി സംഗീത ലക്ഷ്മൺ

നവാഗത സംവിധായക റതീന പിടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മെയ് 12 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയൊടൊപ്പം തന്നെ പാര്‍വ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. ഇപ്പോഴിതാ അഡ്വക്കറ്റായ സംഗീത ലക്ഷ്മണ ചിത്രത്തെക്കുറിച്ച് പറയുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടിയുടെ ഈ സിനിമയിലെ അഭിനയം ബോറാണെന്നും പാര്‍വ്വതിയുടെ മോശപ്പെട്ട […]

1 min read

“കമൽ ഹാസന് പോലും ചെയ്യാൻ ധൈര്യമില്ലാത്ത റോളാണ് മമ്മൂട്ടി ചെയ്തത്” : ‘പുഴു’വിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് അന്യഭാഷാ പ്രേക്ഷകർ

സിനിമാ ആസ്വാദകർ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘പുഴു.’ സിനിമ റിലീസായതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് കോട്ടം സംഭവിക്കാത്ത തരത്തിലാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയതും.  സോണി ലിവിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുമായിട്ടാണ് മുന്നേറുന്നത്.  നിരവധി പേരാണ് മമ്മൂട്ടിയേയും, പാർവതിയേയും, അപ്പുണ്ണി ശശിയേയും, സംവിധായക രത്തീനയേയും, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.  മലയാള സിനിമയിൽ മമ്മൂട്ടിയെന്ന നടനെ എക്കാലവും അടയാളപെടുത്തുന്ന തരത്തിലാണ് പുഴുവിൻ്റെ ചിത്രീകരണം. മികച്ച അഭിനയമാണ് ചിത്രത്തിൽ മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്.  ഭീഷ്‌മ പർവ്വതത്തിൽ […]

1 min read

“അംബേദ്കറുടെ ചിത്രമെല്ലാം ചുമരില്‍ കാണുന്നുണ്ട്, എന്തിനോന്തോ?അടി കൊടുത്ത കേസ് വിഷയമാകുമ്പോ മാത്രം sc/st കേസ് കൗണ്ടറായി ഓര്‍മിപ്പിക്കുന്നത് സ്‌ക്രീനില്‍ കൈയടിപ്പിക്കും” ; കുറിപ്പ് വായിക്കാം

വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ ചിത്രം പുഴു. നവാഗതയായ റത്തീന പി.ടി.യാണ് ചിത്രം സംവിധാനം ചെയ്തത്. ഒരിടവേളയ്ക്ക്‌ശേഷം മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്ത് പ്രത്യക്ഷപ്പെടുകയാണ് പുഴുവിലൂടെ. പ്രിയപ്പെട്ടവരെല്ലാം കുട്ടന്‍ എന്ന് വിളിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. പുഴുവിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തിനും ചിത്രത്തിന്റെ ഇതിവൃത്തവുമെല്ലാം ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി സോണി ലിവിലൂടെ നേരിട്ടാണ് ചിത്രം റിലീസ് […]

1 min read

‘നിലവിലെ ഇന്ത്യൻ ഭരണാധികാരത്തിന്റെ.. അക്രമ ഹിന്ദുത്വത്തിന്റെ പ്രതിനിധിയാണ് പുഴുവിലെ മമ്മൂട്ടി കഥാപാത്രം..’ : മാധ്യമ പ്രവർത്തകൻ ശ്രീജിത്ത്‌ ദിവാകരന്റെ കുറിപ്പ് ശ്രെദ്ധനേടുന്നു

മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്ത പുഴു ഡയറക്ട് ഒടിടി റിലീസായി സോണി ലിവിലൂടെ മെയ് 13നായിരുന്നു റിലീസ് ചെയ്തത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അടിമുടി രാഷ്ട്രീയം സംസാരിക്കുന്ന സിനിമ എന്നാണ് പലരും പുഴു കണ്ടതിന് ശേഷം വിശേഷിപ്പിക്കുന്നത്. ജാതിയും അധികാരവും എല്ലാം എത്തരത്തില്‍ ആണ് ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്ന് മമ്മൂട്ടിയുടേയും അപ്പുണ്ണി ശശിയുടേയും കഥാപാത്രങ്ങളിലൂടെ വെളിവാക്കപ്പെടുന്നുണ്ട്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപണ പ്രശംസയും നേടി മുന്നേറുകയാണ് ചിത്രം. ഇതിനിടയില്‍ ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് […]

1 min read

“എൻ്റെ നാടകം കാണാൻ വന്നു.. എൻ്റെ കണ്ണുകൾ നനഞ്ഞുപോയി..” : മമ്മൂട്ടിയുമായുള്ള വൈകാരികമായ അനുഭവം പങ്കുവച്ച് അപ്പുണി ശശി

മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന. പി.ടി സംവിധാനം ചെയ്ത ചിത്രമാണ് പുഴു. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം റിലീസായത്. മമ്മൂട്ടിയോടൊപ്പം തന്നെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി അഭിനേതാക്കളായിരുന്നു പാർവതിയും, അപ്പുണ്ണി ശശിയുമെല്ലാം.  സിനിമയിലെ അപ്പുണ്ണി ശശിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമ ആസ്വാദകർ ഒന്നാകെ.  പുഴുവിൽ ബി.ആര്‍. കുട്ടപ്പനെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അപ്പുണ്ണി അവതരിപ്പിച്ചിരിക്കുന്നത്. പാലേരിമാണിക്യം, ഒരു പാതിരകൊലപാതകത്തിൻ്റെ കഥ, ഞാന്‍, ആന അലറലോടലറല്‍ തുടങ്ങി 80 – […]

1 min read

“രത്തീനയുടെ ആ സിനിമ നമ്മുക്ക് ചെയ്യാം ജോര്‍ജേ.. ജോര്‍ജ് പ്രൊഡ്യൂസ് ചെയ്‌തോളൂ..” ; പുഴുവിന്‍റെ കഥകേട്ട ശേഷം മമ്മൂട്ടി പറഞ്ഞതിങ്ങനെ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പുഴു.  കഴിഞ്ഞ ദിവസം സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം വ്യത്യസ്തവും, പുതുമയുള്ളതുമായ ഒരു കഥയിലൂടെ സഞ്ചരിക്കുകയാണ്.  മെഗാസ്റ്റാർ താര പദവിയ്ക്കപ്പുറത്ത് നിന്നുകൊണ്ട് താൻ ഇതുവരെ ചെയ്തു പരിചരിക്കാത്ത ഒരു വേഷമാണ് പുഴുവിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.  ജാതീയ വേർതിരിവുകളും, ടോക്സിക് പാരന്റിങ്ങ്, നായകൻ്റെ സൈക്കോളജിക്കൽ പ്രശ്നങ്ങൾ തുടങ്ങി വ്യത്യസ്തമായ സംഭവവികാസങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് പുഴുവിലെ കഥ സൃഷ്ടിച്ചിരിക്കുന്നത്.  […]