“കമൽ ഹാസന് പോലും ചെയ്യാൻ ധൈര്യമില്ലാത്ത റോളാണ് മമ്മൂട്ടി ചെയ്തത്” : ‘പുഴു’വിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് അന്യഭാഷാ പ്രേക്ഷകർ
1 min read

“കമൽ ഹാസന് പോലും ചെയ്യാൻ ധൈര്യമില്ലാത്ത റോളാണ് മമ്മൂട്ടി ചെയ്തത്” : ‘പുഴു’വിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് അന്യഭാഷാ പ്രേക്ഷകർ

സിനിമാ ആസ്വാദകർ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘പുഴു.’ സിനിമ റിലീസായതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് കോട്ടം സംഭവിക്കാത്ത തരത്തിലാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയതും.  സോണി ലിവിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുമായിട്ടാണ് മുന്നേറുന്നത്.  നിരവധി പേരാണ് മമ്മൂട്ടിയേയും, പാർവതിയേയും, അപ്പുണ്ണി ശശിയേയും, സംവിധായക രത്തീനയേയും, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.  മലയാള സിനിമയിൽ മമ്മൂട്ടിയെന്ന നടനെ എക്കാലവും അടയാളപെടുത്തുന്ന തരത്തിലാണ് പുഴുവിൻ്റെ ചിത്രീകരണം.

മികച്ച അഭിനയമാണ് ചിത്രത്തിൽ മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്.  ഭീഷ്‌മ പർവ്വതത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ വേഷമാണ് പുഴുവിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.  കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ഇന്നേവരേ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത അസാധ്യ പ്രകടനം, ഉഗ്രൻ കലാസൃഷ്ടി, മമ്മൂക്കയുടെ മറ്റൊരു ലെവൽ അഭിനയം എന്നിങ്ങനെയാണ് വിശേഷിപ്പിക്കപ്പെടുന്നത്.   യുവ സംവിധായക രത്തീന പി.ടി – യാണ് പുഴുവിൻ്റെ സംവിധായക.  ഒരു വനിതാ സംവിധായകയുടെ സിനിമയിൽ ആദ്യമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  പാർവതി തിരുവോത്താണ് ചിത്രത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന വേഷം ചെയ്യുന്നത്.

അതേസമയം അഞ്ച് ഭാഷകളിലായി സോണി ലിവിലൂടെ പുറത്തിറങ്ങിയ ചിത്രത്തെക്കുറിച്ച് മലയാളികളല്ലാത്ത പ്രേക്ഷകർ പറയുന്ന അഭിപ്രായം തീർത്തും വ്യത്യസ്തമാണ്.  മമ്മൂട്ടിയല്ലാതെ മറ്റേത് നടനാണ്‌ ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുകയെന്നതും, അത്തരത്തിലൊരു കഥയുമായി സൂപ്പർ താരങ്ങളെ സമീപിക്കുവാൻ ആർക്കാണ് ധൈര്യം കാണുകയെന്നും, പ്രേക്ഷകർ ചോദിക്കുന്നു.  ചിലപ്പോൾ ഒരു പക്ഷേ കമലഹാസന് സാധിക്കുമായിരിക്കുമെന്നും, പക്ഷേ ഈ കാലത്ത് ? ഇപ്പോൾ ? അതിന് സാധിക്കുമോ എന്നതാണ് വലിയ ചോദ്യം.  അവിടെയാണ് മമ്മൂട്ടി എന്ന നടനല്ലാതെ ഇന്ന് മലയാള സിനിമയിൽ മറ്റാർക്ക് ഇത്തരത്തിലൊരു കഥപാത്രത്തെ ഇത്ര വ്യക്തമായും, കൃത്യമായും അവതരിപ്പിക്കാൻ കഴിയുമെന്ന ചോദ്യം നിലനിൽക്കുന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രത്തിൽ പാർവതിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വറാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി ആളുകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എസ് ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  വ്യത്യസ്തമായ പ്രമേയ പരിസരമാണ് പുഴുവിനുള്ളത്.  അതുകൊണ്ട് തന്നെ മമ്മൂട്ടി എന്ന നായകന് പകരം ചിത്രം ഏത് സൂപ്പർ സ്റ്റാർ ചെയ്തിരുന്നുവെങ്കിലും എട്ട് നിലയിൽ സിനിമ പരാജയപ്പെടുമായിരുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് മലയാളികല്ലാത്ത പ്രേക്ഷരുടെ പ്രതികരണങ്ങൾ.