Latest News

“മമ്മൂട്ടി എന്ന മഹാനടൻ കാലംചെയ്തു.. അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം..” : വിവാദ കുറിപ്പ് എഴുതി സംഗീത ലക്ഷ്മൺ

വാഗത സംവിധായക റതീന പിടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മെയ് 12 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയൊടൊപ്പം തന്നെ പാര്‍വ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. ഇപ്പോഴിതാ അഡ്വക്കറ്റായ സംഗീത ലക്ഷ്മണ ചിത്രത്തെക്കുറിച്ച് പറയുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടിയുടെ ഈ സിനിമയിലെ അഭിനയം ബോറാണെന്നും പാര്‍വ്വതിയുടെ മോശപ്പെട്ട അഭിനയവും സഹിക്കാനുള്ള അതിഭയങ്കരമായ ക്ഷമയുണ്ടെങ്കില്‍ ഇപ്പറഞ്ഞ സിനിമ കാണേണ്ടത് തന്നെ എന്നും എന്നാല്‍ മിസ്സ് ചെയ്യാന്‍ പാടില്ലാത്ത സിനിമയാണെന്നും സംഗീത കുറിപ്പിലൂടെ പറയുന്നു.


പുഴു എന്ന സിനിമ കണ്ടുവെന്നും മമ്മൂട്ടി എന്ന മഹാനടന്‍ കാലം ചെയ്തു എന്ന് കരുതും ഞാനെന്നും അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം ഈ സിനിമയിലെന്നുമാണ് സംഗീത ലക്ഷ്മണ കുറിപ്പില്‍ പറയുന്നത്. ഇത്രയും പ്രായം ചെന്ന ഒരു കാര്‍ന്നോര്‍ക്ക് എങ്ങനെയാണ് അത്രയും ചെറിയ പ്രായത്തിലുള്ള മകന്‍ എന്നതിന് കഥയില്‍ ചോദ്യവുമില്ല ഉത്തരവുമില്ല. എത്രയോ എത്രയോ എത്രയോ സിനിമകളില്‍ മമ്മൂട്ടിയുടെ അഭിനയസിദ്ധി ഇമവെട്ടാതെ നോക്കിയിരുന്നിട്ടുണ്ട് ഞാന്‍. എന്നിട്ടാണിപ്പോള്‍ ഇത്രമേല്‍ ഞാന്‍ ആ മഹാനടനെ വെറുത്തു പോയത്. സിദ്ധിക്ക്, ജോജു, ഇന്ദ്രജിത്ത് അങ്ങനെ ആരെങ്കിലുമായിരുന്നില്ലേ ആ കഥാപാത്രത്തിന് കൂടുതല്‍ ഇണങ്ങുക, അവരാരെങ്കിലും ആയിരുന്നുവെങ്കില്‍ ആ സിനിമയ്ക്ക് ഒരു ഫ്രെഷ്‌നസ്സ് ഉണ്ടാവുമായിരുന്നു എന്നുമൊക്കെ ചിന്തിച്ചു കൊണ്ടാണ് മമ്മൂട്ടിയെ ഞാന്‍ കണ്ടു തീര്‍ത്തത്, ഈ സിനിമയില്‍ മമ്മൂട്ടിയെ ഞാന്‍ സഹിച്ചു തീര്‍ത്തതെന്നും കുറിപ്പില്‍ പറയുന്നു.

നടി പാര്‍വ്വതി തിരുവോത്തിന്റെ ഒരു സിനിമ പോലും ഞാന്‍ കാണാതിരുന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ചിലതൊക്കെ പല തവണ കണ്ടിട്ടുമുണ്ട്. എനിക്ക് പാര്‍വതിയുടെ അഭിനയം സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടമാണ്. പുഴു സിനിമയുടെ പ്രമോഷണല്‍ അഭിമുഖപരിപാടിയില്‍ പാര്‍വ്വതി ഇരുന്ന്, എന്തോ ഭയങ്കര കഥാപാത്രമാണ് ഈ സിനിമയില്‍ താന്‍ ചെയ്തു വെച്ചത് എന്ന് വലിയ വായില്‍ പറയുന്നത് കേട്ടിരുന്നു. എന്നാല്‍ തന്നെ നിരാശയിലാക്കിയെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയുടെ അറുബോറന്‍ ചേഷ്ടകളും പാര്‍വ്വതിയുടെ മോശപ്പെട്ട അഭിനയവും സഹിക്കാനുള്ള അതിഭയങ്കരമായ ക്ഷമയുണ്ടെങ്കില്‍ ഇപ്പറഞ്ഞ സിനിമ കാണേണ്ടത് തന്നെ.

സ്റ്റോറിലൈന്‍ സൂപ്പറാണ്. മമ്മൂട്ടിയുടെയും പാര്‍വ്വതിയുടെയും ആര്‍ട്ടിഫിഷ്യാലിറ്റി നിറഞ്ഞ പ്രകടനങ്ങള്‍ ഇനിയൊരിക്കല്‍ കൂടി സഹിക്കാന്‍ വയ്യ. അത് കൊണ്ടു മാത്രം പുഴു വീണ്ടും കാണണം എന്നെനിക്ക് തോന്നുന്നുമില്ല. മമ്മൂട്ടി, ദയവായി നിങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ ശവസംസ്‌കാര ചടങ്ങുകളിലും വിവാഹങ്ങളിലും പങ്കെടുക്കൂ. അത് മതി. അഭിനയിച്ച് വെറുപ്പിക്കരുത്. പ്ലീസ്. മമ്മൂട്ടിയെക്കാള്‍ എത്രയോ മികച്ച അഭിനയം കാഴ്ചവെച്ചത് ആ മകന്‍ കഥാപാത്രം ചെയ്ത ചെറിയ കുട്ടിയാവും. ഹരി, കുട്ടപ്പന്‍, അമീര്‍ എന്നീ കഥാപാത്രങ്ങളും അവയ്ക്ക് തുടിക്കുന്ന ജീവന്‍ നല്‍കിയ അഭിനേതാക്കളുടെ പ്രകടനവുമെല്ലാം സിനിമയിലെ വിലപിടിപ്പുള്ള വസ്തുക്കളാണ്. അവ വിലയേറിയതും ശാശ്വതവുമാണ്. മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒരു സിനിമ, തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണെന്നും സംഗീത കുറിപ്പില്‍ വ്യക്തമാക്കുന്നു.