“എൻ്റെ നാടകം കാണാൻ വന്നു.. എൻ്റെ കണ്ണുകൾ  നനഞ്ഞുപോയി..” : മമ്മൂട്ടിയുമായുള്ള വൈകാരികമായ അനുഭവം പങ്കുവച്ച് അപ്പുണി ശശി
1 min read

“എൻ്റെ നാടകം കാണാൻ വന്നു.. എൻ്റെ കണ്ണുകൾ നനഞ്ഞുപോയി..” : മമ്മൂട്ടിയുമായുള്ള വൈകാരികമായ അനുഭവം പങ്കുവച്ച് അപ്പുണി ശശി

മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന. പി.ടി സംവിധാനം ചെയ്ത ചിത്രമാണ് പുഴു. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം റിലീസായത്. മമ്മൂട്ടിയോടൊപ്പം തന്നെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി അഭിനേതാക്കളായിരുന്നു പാർവതിയും, അപ്പുണ്ണി ശശിയുമെല്ലാം.  സിനിമയിലെ അപ്പുണ്ണി ശശിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമ ആസ്വാദകർ ഒന്നാകെ.  പുഴുവിൽ ബി.ആര്‍. കുട്ടപ്പനെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അപ്പുണ്ണി അവതരിപ്പിച്ചിരിക്കുന്നത്.

പാലേരിമാണിക്യം, ഒരു പാതിരകൊലപാതകത്തിൻ്റെ കഥ, ഞാന്‍, ആന അലറലോടലറല്‍ തുടങ്ങി 80 – ലധികം സിനിമയില്‍ അദ്ദേഹം വേഷമിട്ടുണ്ടെങ്കിലും അപ്പുണ്ണി ശശിയെ പോലെ അളുകള്‍ക്കിടയിൽ ശ്രദ്ധിക്കുന്ന കഥാപാത്രം അദ്ദേഹം ഇതുവരെയും ചെയ്തിട്ടില്ലായിരുന്നു.  താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ വേഷമായിരുന്നു കുട്ടപ്പൻ എന്നും തുറന്നു പറയുകയാണ് അപ്പുണ്ണി ശശി.  ഒരു മുഖ്യധാര ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അപ്പുണ്ണി ശശി തൻ്റെ പുതിയ ചിത്രമായ പുഴുവിൻ്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.

സിനിമയ്ക്ക് മുൻപേ തന്നെ താനും, മമ്മൂട്ടിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും, ഇത്തരമൊരു സിനിമയിലേയ്ക്ക് താൻ എത്തിച്ചേർന്നതിൽ കാരണക്കാരൻ മമ്മൂട്ടിയാണെന്നും അദ്ദേഹം പറയുന്നു.  ഒരിക്കൽ തനിയ്ക്ക് വേണ്ടി അദ്ദേഹം ദുബൈയിലേയ്ക്കുള്ള വിമാന ടിക്കറ്റ് പോലും കാൻസൽ ചെയ്തുകൊണ്ട് തൻ്റെ നാടകം കാണാനിരുന്നെന്നും, ഈ അനുഭവം തൻ്റെ കണ്ണ് നിറച്ചെന്നും അദ്ദേഹം പറയുന്നു.  ഇതുപോലുള്ള നിരവധി അനുഭവങ്ങൾ തനിയ്ക്ക് അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും.  താൻ വളരെയധികം ബഹുമാനത്തോടേയും, ആരാധനയോടേയും നോക്കി കാണുന്ന അദ്ദേഹം തനിയ്ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കാത്തതാണെന്നും അപ്പുണ്ണി ശശി പറയുന്നു.

വ്യക്തി ജീവിതത്തിലായാലും, അഭിനയ ജീവിതത്തിലായാലും അദ്ദേഹം വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും, തന്നെ ഒരുപാട് പുഴു സിനിമയിൽ അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തെ പോലൊരു നടനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചത് തൻ്റെ ഭാഗ്യമാണെന്നും അപ്പുണ്ണി ശശി പറയുന്നു.  ഇടയ്‌ക്കൊക്കെ സെറ്റിൽ വെച്ച് അദ്ദേഹം ദേഷ്യം പ്രകടിപ്പിക്കാറുണ്ടെങ്കിലും, കൂടിപ്പോയാൽ ഒരു അഞ്ചോ, പത്തോ മിനുറ്റ് മാത്രമേ അദ്ദേഹത്തൻ്റെ ദേഷ്യം നിലനിൽക്കാറുള്ളെന്നും അദ്ദേഹം പറയുന്നു. താൻ അഭിനയിക്കുന്ന നാടകങ്ങൾക്ക് അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് കിട്ടിയ പ്രചോദനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അപ്പുണ്ണി കൂട്ടിച്ചേർത്തു.  വളരെ വലിയ ഉയരത്തിൽ നിൽക്കുന്ന ആളായിട്ടും അദ്ദേഹം ഒരിക്കൽ പോലും അദ്ദേഹം അഹങ്കാരം കാണിച്ചിട്ടില്ലെന്നും ഈ സിനിമ ( പുഴു )  ഇത്ര ഭംഗിയായും, വൃത്തിയായും ചെയ്യാൻ സാധിച്ചത് അദ്ദേഹത്തിൻ്റെ ഒരാളുടെ പിന്തുണകൊണ്ട് മാത്രമാണെന്നും പറഞ്ഞുകൊണ്ട് അപ്പുണ്ണി ശശി പറയുന്നു.

ചിത്രത്തിൻ്റെ സംവിധായക രത്തീനയും, രഞ്ജിസാറുമെല്ലാം വളരെ നല്ല പിന്തുണ തനിയ്ക്ക് നൽകിയിട്ടുണ്ടെന്നും, രത്തീന ചെയ്യേണ്ട കാര്യങ്ങളൊക്കെ നേരത്തെ പറഞ്ഞുതരുമെന്നും വലിയ വഴക്കൊന്നും പറയാതെയാണ് അവർ കാര്യങ്ങള്‍ മുൻപോട്ട് കൊണ്ടുപോകുന്നതെന്നും അതുകൊണ്ടു തന്നെ വളരെ ഫ്രീ ആയിട്ടിരിക്കും നമ്മൾ അഭിനയിക്കുക ആ സമയത്ത് മനസിന് ടെന്‍ഷന്‍ വരില്ലെന്നും അദ്ദേഹം പറയുന്നു. അറിവും, കഴിവും, പ്രാപ്തിയുമുള്ള സംവിധായകയാണ് രത്തീനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.