71ാം വയസ്സിലും മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നു
1 min read

71ാം വയസ്സിലും മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും സജീവമായി തുടരുകയാണ്. പ്രമേയത്തിലെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. കൂടാതെ, പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ മലയാള സിനിമയില്‍ ഏറെയാണ്.

അത് പോലെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് പ്രേക്ഷകര്‍ ചൂണ്ടികാട്ടുന്നത്. പുഴുവിലെയും റോഷാക്കിലെയും ഇനി തിയേറ്ററില്‍ എത്താനിരിക്കുന്ന നന്‍ പകല്‍ നേരത്ത് മയക്കം എന്നിവയിലുമെല്ലാം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്.

വില്ലന്‍ വേഷങ്ങള്‍ ചെയ്ത് അതിലൂടെ തുടക്കം കുറിച്ച് മലയാളികളുടെ പ്രിയ നായകനായി മാറാനുള്ള ഭാഗ്യമായിരുന്നു മമ്മൂട്ടിക്ക് ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് സിനിമ ജീവിതത്തില്‍ മുന്നേറുകയാണ്. തനിനാട്ടിന്‍ പുറത്തെ സാധാരണക്കാരനായും, ചരിത്ര സംഭവങ്ങളിലെ നായകനായും മമ്മൂട്ടി പകര്‍ന്നാടിയപ്പോള്‍ പ്രേക്ഷകരും അദ്ദേഹത്തെ ഇരുെൈകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

അതേസമയം, മമ്മൂട്ടിയുടെ കരിയറിലെ ബെസ്റ്റ് ടൈം ഇനിയാണ് വരാന്‍ പോകുന്നതെന്ന പൃഥ്വിരാജിന്റെ വാക്കുകള്‍ ശരിയാവുകയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോള്‍ റിലീസിന് എത്തിയ റോഷാക്ക്, പുഴു, ഭീഷ്മപര്‍വ്വം, എന്നീ ചിത്രങ്ങളിലൂടെ.അതേസമയം, മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ് അന്നും ഇന്നും എന്നുമെന്ന് തെളിയിക്കുകയാണ് ചില സോഷ്യല്‍ മീഡിയ കുറിപ്പുകള്‍. 2022ല്‍ പുറത്തിറങ്ങിയ ഈ നാല് ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ തങ്ങളുടെ വാദം ഉന്നയിക്കുന്നത്.

ഭീഷ്മ പര്‍വ്വത്തിലൂടെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കിയ മമ്മൂട്ടി പുഴുവിലൂടെ അഭിനയ പ്രാധാന്യമുള്ള വേഷം ചെയ്തു. അതേസമയം തന്നെ 30 വര്‍ഷം മുന്‍പ് ചെയ്ത ഐക്കോണിക് കഥാപാത്രമായ സേതുരാമയ്യര്‍ സി.ബി.ഐയെ ദി ബ്രെയ്നിലൂടെ റിക്രിയേറ്റ് ചെയ്തു. കൂടാതെ, അഭിനയത്തില്‍ മാത്രമല്ല അദ്ദേഹം നിര്‍മ്മാതാവ് എന്ന നിലയിലും തിളങ്ങി.