prithviraj sukumaran
മൊത്തം 300 കോടി കഴിഞ്ഞ് കളക്ഷൻ.. കേരളത്തിൽ 50 കോടിയിലേക്ക്.. ; ഞെട്ടിച്ച് കാന്താരാ കളക്ഷൻ റിപ്പോർട്ട്
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി തകർത്താടിയ കന്നഡ ചലച്ചിത്രത്തിന്റെ മലയാളം പതിപ്പ് ഒക്ടോബർ 21നാണ് കേരളത്തിലുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ വിതരണ കമ്പനിയാണ് കേരളത്തിലേക്ക് ഡബ്ബ് ചെയ്ത റിലീസിന് എത്തിച്ചത്. ഇന്ത്യ മുഴുവൻ ഈ സിനിമ ചർച്ചയായ സാഹചര്യത്തിലാണ് മലയാളത്തിലേക്കും കാന്താര മൊഴിമാറ്റം ചെയ്യപ്പെട്ടത് ആഗോളതരത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി മുന്നേറുന്ന ഈ ചലച്ചിത്രം കേരള ബോക്സ് ഓഫീസ് 50 കോടി കടക്കുമോ എന്നാണ് ആരാധകർ നോക്കുന്നത് കാരണം അത്രയ്ക്ക് […]
ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ‘ഖലിഫ’ ; ചിത്രീകരണം മാര്‍ച്ചില്‍, ആകാംഷയോടെ സിനിമാപ്രേമികള്‍
പോക്കിരി രാജക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഖലീഫ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത് പൃഥ്വിരാജിന്റെ ജന്മദിനത്തിലായിരുന്നു. ‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാന്‍വാസില്‍ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷന്‍, യൂട്ട്ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ […]
‘സൂപ്പര്‍ സ്റ്റാറുകള്‍ക്കിടയില്‍ പൃഥ്വിരാജ് എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടറിയാം.. നന്ദനം സിനിമ ഇന്നാണ് ഇറങ്ങിയതെങ്കില്‍’; കുറിപ്പ് ശ്രദ്ധേയം
2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കൃഷ്ണഭക്തയായ ബാലാമണിയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ നന്ദനം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളിലൊന്നാണ്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമ അരങ്ങേറ്റം. പത്തൊന്‍പതാം വയസ്സില്‍ കോളേജിലെ വേനല്‍ അവധിക്കാലത്ത് ഓസ്‌ട്രേലിയയില്‍ നിന്നും തിരുവന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. അവധികാലത്തിന്റെ ബോറടി മാറ്റാന്‍ അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞിട്ടായിരുന്നു രഞ്ജിത്തിനെ കാണാന്‍ പോയതും നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ എത്തുന്നത്. അഭിനയിച്ച് നോക്കിയിട്ട് കോളേജിലേക്ക് തിരിച്ചുപോകുവാനുള്ള […]
‘ഇമ്മാതിരി പ്രൊജക്ടുകള്‍…അതും ജന്മദിനം തന്നെ വന്‍ അപ്‌ഡേറ്റുകള്‍..’; പൃഥ്വിരാജിനെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍
മലയാള സിനിമയുടെ രാജകുമാരനാണ് പൃഥ്വിരാജ് സുകുമാരന്‍. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഗായകന്‍ എന്നീ നിലകളില്‍ എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തിയ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കമിട്ടതെങ്കിലും നന്ദനമാണ് താരത്തിന്റെ ആദ്യം പുറത്തിറങ്ങിയ ചിത്രം. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി മലയാളത്തില്‍ മാത്രം പൂര്‍ത്തിയാക്കിയത് നൂറിലധികം ചിത്രങ്ങള്‍. തമിഴ്, ഹിന്ദി, തെലുങ്ക് […]
‘വരദരാജ മന്നാര്‍’ആയി വില്ലന്‍ ലുക്കില്‍ പൃഥ്വിരാജ് ; സലാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ന് അദ്ദേഹം തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജസേനന്‍ ചിത്രമായ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ സിനിമാനുഭവം നല്‍കുന്നതിന് തന്റേതായ ശ്രമങ്ങളിലാണ് അദ്ദേഹം. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ […]
“കൺഗ്രാജുലേഷൻസ് സല്ലു ഭായ്, ഗോഡ്ഫാദറിന്റെ അൽഭുതാവഹമായ വിജയത്തിന് പിന്നിൽ മസൂദ് ഭായിയാണ്”… സൽമാൻ ഖാന് അഭിനന്ദനങ്ങളുമായി ചിരഞ്ജീവി
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു ‘ലൂസിഫർ’. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവി നായകനായ ‘ഗോഡ്ഫാദർ’. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ഗോഡ്ഫാദറിൽ ചിരഞ്ജീവിയും അഭിനയിച്ചിരിക്കുന്നത്. ഗോഡ്ഫാദർ ചിരഞ്ജീവിയുടെ 153 മത്തെ ചിത്രമായിരുന്നു. ലൂസിഫർ വമ്പൻ ഹിറ്റായി മാറിയതിനു പുറകെയാണ് ചിരഞ്ജീവി ലൂസിഫർ റീമേക്ക് അവകാശം സ്വന്തമാക്കിയത്. തമിഴ് സംവിധായകനായ മോഹൻലാൽ […]
“സത്യത്തിൽ ഏറ്റവും കൂടുതൽ സ്നേഹം എന്നോടുള്ളത് കൊച്ചുമക്കൾക്കാണ്”; കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് മല്ലിക സുകുമാരൻ
മലയാള പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഏവർക്കും സുപരിചിതരായ താരങ്ങളാണ്. ഒരുപാട് ആരാധകരുള്ള യുവ നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സിനിമ രംഗത്ത് പൂർണിമയുടെ സാന്നിദ്ധ്യം ഇപ്പോൾ കുറവാണെങ്കിലും ഒരുകാലത്ത് ഒട്ടനവധി നല്ല ചിത്രങ്ങൾ പൂർണമക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. സുപ്രിയയും സിനിമ നിർമ്മാണ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊച്ചുമക്കളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ തരംഗമാവാറുള്ളതാണ്. ഇപ്പോഴിതാ മല്ലിക ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മക്കളെക്കുറിച്ചും […]
‘പേരല്ല ബ്രാന്‍ഡാകുന്നത്, താന്‍ ചെയ്ത വര്‍ക്കുകളാണ് ബ്രാന്‍ഡാകുന്നത്, ആ സ്ഥാനത്തേക്ക് കൂടുതല്‍ പേര് വരണം ‘; പൃഥ്വിരാജ് സുകുമാരന്‍
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. അഭിനയത്തിനോടാപ്പം തന്നെ നിര്‍മ്മാണം സംവിധാനം എന്നിങ്ങനെ മലയാളസിനിമയുടെ ഐക്കണായി മാറിയിരിക്കുകയാണ് താരം. ചുരുങ്ങിയ കാലയളവില്‍ പ്രതിഭ തെളിയിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ പൃഥ്വിക്കായി. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് തന്റെ വിജയക്കൊടി പാറിച്ചു. സിനിമയുടെ എല്ലാ മേഖലകളിലും […]
“അഭിനയത്തില്‍ പഴയ ഒരു easiness നഷ്ടമായി വരുന്നുണ്ടെങ്കിലും ഇദ്ദേഹം ചെയ്യുന്ന പല റോളുകളും easily replaceable അല്ല” ; പൃഥ്വിരാജിനെക്കുറിച്ച് ആരാധകന്റെ കുറിപ്പ്
ഇന്ത്യന്‍ സിനിമയില്‍ സജീവമായുള്ള യുവതാരങ്ങളില്‍ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍ തുടങ്ങി നിരവധി മേഖലകളില്‍ പൃഥ്വിരാജ് തിളങ്ങി നില്‍ക്കുകയാണ്. 2002ല്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. എന്നാല്‍ പൃഥ്വിയുടെതായി ആദ്യം റിലീസാകുന്ന ചിത്രം രഞ്ജിത്ത് ഒരുക്കിയ നന്ദനമാണ്. നന്ദനത്തിലെ മനു എന്ന കഥാപാത്രം […]
” സിജു വിൽസനു മുൻപ് കഥ പറഞ്ഞത് പൃഥ്വിരാജിനോടാണ്, എന്നോട് തിരക്കാണെന്നാണ് അന്ന് പൃഥ്വി പറഞ്ഞത്, ശേഷം വാരിയംകുന്നന് ഡേറ്റ് നല്‍കി” – വിനയന്‍
മലയാളസിനിമയിൽ വളരെയധികം വ്യത്യസ്തമായ പ്രമേയത്തിലുള്ള സിനിമകൾ ചെയ്ത ഒരു സംവിധായകൻ തന്നെയാണ് വിനയൻ. ഇപ്പോൾ വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ്. തീയേറ്ററുകളിൽ വൻവിജയമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. സിജു വിൽസൺ ആണ് ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത്. നടൻ സിജു വിൽസന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രത്തെ തന്നെയാണ് വിനയൻ നൽകിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് മറ്റൊരു പുതിയ നടനെ കൂടി സമ്മാനിച്ചിരിക്കുകയാണ് വിനയൻ എന്നാണ് […]